- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്പാനിൽ യുദ്ധ വിമാനം കാണാതായി; പറന്നുയർന്ന ഉടൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി
ടോക്യോ: ജപ്പാനിൽ യുദ്ധ വിമാനം പറന്നുയർന്ന ഉടൻ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിനായി തിരച്ചിൽ നടത്തുകയാണെന്ന് ജപ്പാൻ സൈന്യം അറിയിച്ചു.
ടേക്ക് ഓഫിന് ശേഷം എ 15 ജെറ്റിന്റെ വിവരങ്ങൾ കൊമാട്സു കൺട്രോൾ ടവറിന്റെ ഡാറ്റയിൽ നിന്ന് അപ്രത്യക്ഷമായെന്ന് ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ വക്താവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
കൊമാട്സു എയർബേസിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് വിമാനം അപ്രത്യക്ഷമായതെന്നും ഡിഫൻസ് വക്താവ് പറഞ്ഞു. കാണാതാകുമ്പോൾ എത്ര പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story




