- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റവരും ഉടയവരും കടലിൽ പോയിട്ട് ആറു ദിവസമായി; പള്ളിയിലെ പ്രാർത്ഥനയ്ക്കിടയിൽ ആർത്തലഞ്ഞു കരഞ്ഞവർക്കിടയിലേക്ക് പ്രതിരോധമന്ത്രി എത്തി; കടകംപള്ളിക്കും മേഴ്സിക്കുട്ടിക്കുമെതിരെ പ്രതിഷേധം അതിരുവിട്ടപ്പോൾ തീരവാസികളെ കൈയിലെടുത്ത് സീതാരാമൻ മാജിക്; അപേക്ഷയും ആശ്വാസവാക്കുമായി വാവിട്ട് കരഞ്ഞവരെ കൈയിലെടുത്ത ശേഷം വിശദീകരണം; നിർമ്മലാ സീതാരാമൻ പുന്തുറയിലും വിഴിഞ്ഞത്തേയും സങ്കടക്കടലിന് ആശ്വാസമേകിയത് ഇങ്ങനെ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തീരദേശ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രദേശവാസികളുടെ ആശങ്കയകറ്റിയും നാട്ടുകാരുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകിയും കൈയടി നേടി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഇന്ന് രാവിലെയാണ് അതീവസുരക്ഷയുടെ അകമ്പടിയോടെ അവർ തലസ്ഥാനത്തെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടുകാർ തടഞ്ഞത് കണക്കിലെടുത്ത് സമാനമായ പ്രതിഷേധമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ പൊലീസുകാരും ക്കൈകൊണ്ടിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയ ശേഷം അവർ വിഴിഞ്ഞത്തേക്കാണ് പോയത്. അവിടെ കാര്യങ്ങൾ വിലയിരുത്തിയ ശേഷം സമാധാനത്തോടെയിരിക്കാൻ നിർദ്ദേശിച്ച ശേഷമാണ് അവർ പൂന്തുറയിലേക്ക് പോയത്. രാവിലെ മുതൽ തന്നെ നിരവധി പ്രദേശ വാസികൾ അവരെ കാണാൻ സ്ഥലതെത്തിയിരുന്നു. അതിനിടയിൽ സംസ്ഥാന മന്ത്രിസഭ അംഗമായ മേഴ്സികുട്ടിയമ്മയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്. തീരദേശ വാസികളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച മേഴ്സികുട്ടിയമ്മയെ ശവംതനിയെന്നാണ് അവർ വിശേഷിപ്പിച്ചത
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തീരദേശ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രദേശവാസികളുടെ ആശങ്കയകറ്റിയും നാട്ടുകാരുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകിയും കൈയടി നേടി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഇന്ന് രാവിലെയാണ് അതീവസുരക്ഷയുടെ അകമ്പടിയോടെ അവർ തലസ്ഥാനത്തെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടുകാർ തടഞ്ഞത് കണക്കിലെടുത്ത് സമാനമായ പ്രതിഷേധമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ പൊലീസുകാരും ക്കൈകൊണ്ടിരുന്നു.
രാവിലെ വിമാനത്താവളത്തിലെത്തിയ ശേഷം അവർ വിഴിഞ്ഞത്തേക്കാണ് പോയത്. അവിടെ കാര്യങ്ങൾ വിലയിരുത്തിയ ശേഷം സമാധാനത്തോടെയിരിക്കാൻ നിർദ്ദേശിച്ച ശേഷമാണ് അവർ പൂന്തുറയിലേക്ക് പോയത്. രാവിലെ മുതൽ തന്നെ നിരവധി പ്രദേശ വാസികൾ അവരെ കാണാൻ സ്ഥലതെത്തിയിരുന്നു. അതിനിടയിൽ സംസ്ഥാന മന്ത്രിസഭ അംഗമായ മേഴ്സികുട്ടിയമ്മയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്. തീരദേശ വാസികളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച മേഴ്സികുട്ടിയമ്മയെ ശവംതനിയെന്നാണ് അവർ വിശേഷിപ്പിച്ചത്.
ദുരന്തം നടന്ന് ആറ് ദിവസം കഴിഞ്ഞ് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഒരു കതാരണവശാലും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മെഴ്സികുട്ടിയമ്മ എന്നിവർക്കൊപ്പമാണ് വേദിയിലേക്ക് വന്നത്. മെഴ്സികുട്ടിയമ്മ ഇവിടേക്ക് വന്നതിൽ പ്രതിഷേധിച്ച് പൊലീസിന്റെ സുരക്ഷഭിത്തി പോലും തകർത്ത് അകത്തേക്ക് പ്രവേശിക്കാൻ ശ്രിമിച്ചിരുന്നു. എന്നാൽ പൊലീസ് ഇത് കൃത്യമായി പ്രതിരോധിച്ചു.
രാവിലെ മന്ത്രി എത്തുന്നതിന് മുൻപായി പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ ഇനിയും തിരിച്ച് വരാത്ത മത്സ്യത്തൊഴിലാളികളുടെ 28 കുടുംബങ്ങളും നാട്ടുകാരും ചേർന്ന് സമൂഹ പ്രാർത്ഥന നടത്തി. പ്രാർത്ഥനയ്ക്കിടയിൽ പലരും നിയന്ത്രണം വിട്ട് കരഞ്ഞത് ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. നിലവിളിച്ചും വാവിട്ടുകരഞ്ഞ് കണ്ണ് കലങ്ങിയും ആറ് ദിവസമായുള്ള കരച്ചിൽ കാരണം തൊണ്ട പൊട്ടിയുമുള്ള അവസ്ഥയിലാിരുന്നു പലരും. പലരും നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നപ്പോൾ ചിലർ കരഞ്ഞ് കണ്ണീർ വറ്റിയ അവസ്ഥയിലായിരുന്നു.
ഈ അവസ്ഥയിലേക്കാണ് കേന്ദ്ര മന്ത്രി എത്തിയത്. ഒപ്പമുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാർക്കെതിരെയുള്ള പ്രതിഷേധത്തിനിടയിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്ന് അവർ തീരദേശ വാസികളോട് അപേക്ഷിക്കുകയായിരുന്നു. നിങ്ങളുടെ മാനസിക അവസ്ഥ എനിക്ക് നന്നായി തന്നെ അറിയാം നിങ്ങൾക്ക് ഒരു മനസമാധാനവുമുണ്ടാകില്ല. പലരും ഭക്ഷണം പോലും കഴിച്ചിട്ട് ദിവസങ്ങളായി കാണും എന്നും എനിക്ക് അറിയാം. നിങ്ങളുയർത്തുന്ന പ്രതിഷേധങ്ങളും വിഷമങ്ങലും ന്യായവുമാണ്. പക്ഷേ വിഷമിക്കേണ്ട. നിങ്ങളുടെ വിഷമങ്ങൾ മാറ്റി രക്ഷാ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്താനും പരിഹാരം കാണാനും വേണ്ടി തന്നെയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.
നിങ്ങൾ കോപപ്പെടാതെ അൽപ്പമൊന്നു സമാധാനപ്പെടൂ, കൃത്യ സമയത്ത് രക്ഷാ പ്രവർത്തനം നടന്നില്ലെന്നൊക്കെ പറയുന്നത് വെറുതെയാണ്. 30ാം തീയതി മുതൽ തന്നെ രക്ഷാ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. നിങ്ങലുടെ ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാമെന്നും മന്ത്രി പ്രദേശ വാസികളോട് പറഞ്ഞു. 30ാം തീയതി മുതൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം ഇത്രയധികം പേർ മരണപ്പെട്ടല്ലോയെന്ന് പറഞ്ഞ പ്രദേശവാസികളോട് ഓരോ ദിവസം നടത്തിയ രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും നിങ്ങൾ വാട്സാപ്പ് നമ്പർ നൽകു ഞാൻ വിശദമായ റുപടി നൽകാം എന്നായിരുന്നു അവർ നൽകിയ മറുപടി.
ഇപ്പോൾ വ്യോമ-നാവിക സേനയും കോസ്റ്റ് ഗാർഡും സംയുക്തമായി തന്നെയാണ് തിരച്ചിൽ തുടരുന്നത്. കണ്ടെത്തി കരയ്ക്കെത്തിക്കുന്നവർക്ക് ചികിത്സ സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.സുനാമി കാലത്തേക്കാൾ ഊർജിതമായ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാസേന വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. യുദ്ധവിമാനങ്ങൾവരെ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും പങ്കെടുപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഉറപ്പ് നൽകി.
കാണാതായ എല്ലാ മത്സ്യത്തൊഴിലാളികളെയും കണ്ടെത്താൻ ഊർജിതമായി തെരച്ചിൽ നടത്തുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. അവസാനത്തെ മത്സ്യത്തൊഴിലാളിയേയും സുരക്ഷിതമായി കരയിൽ എത്തിക്കുന്നത് വരെ തെരച്ചിൽ തുടരും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കേന്ദ്രസർക്കാർ സ്വീകരിക്കുന്ന തുടർ നടപടി വിശദീകരിക്കുമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം ടെക്‌നിക്കൽ മേഖലയിൽ മുഖ്യമന്ത്രിയുമായും യു.ഡി.എഫ് പ്രതിനിധികളുമായും നേവി, വ്യോമസേന ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
സുനാമി കാലത്തേക്കാൾ ഊർജിതമായ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാസേന വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. യുദ്ധവിമാനങ്ങൾവരെ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും പങ്കെടുപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഉറപ്പ് നൽകി.രക്ഷാപ്രവർത്തനത്തിൽ വീഴ്ചവന്നുവെന്ന ആരോപണത്തെ കുറിച്ച് അവർ പ്രതികരിക്കാൻ തയ്യാറായില്ല. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി അറിയിക്കുമെന്നും അവർ പറഞ്ഞു.ആരേയും കുറ്റപ്പെടുത്തേണ്ടതോ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതോ സമയമല്ലിത്. തൊളിലാളികളെ കണ്ടെത്താൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.