- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്രയ്ക്കിടെ ഡൈവിംഗിനെത്തിയ സിംഗപൂർ സ്വദേശിയെ ഇന്തോനേഷ്യയിൽ കാണാതായി; നാൽപതുകാരിയായ റിന്റ പോളിനു വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി ഇന്തോനേഷ്യ
ഡൈവിംഗിനിടെ കാണാതായ സിംഗപുർ സ്വദേശിനിയായ സ്ത്രീയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപിനു സമീപമുള്ള ഗിലി ലാവ തടാകത്തിലാണ് റിന്റാ പോൾ മുക്കം(40) കാണാതായത്. വ്യാഴാഴ്ചയാണ് റിന്റയുടെ നേതൃത്വത്തിലുള്ള ഡൈവിങ് സംഘം ഇവിടെയെത്തിയത്. എന്നാൽ ഡൈവിംഗിന് ഇറങ്ങിയ ഇവരെ പിന്നീട് കാണാതാകുകയായിരുന്നു. റിന്റയുടെ സഹോദരനായ റോയ് പോൾ മുക്കം സഹായം അഭ്യർത്ഥിച്ച് ഫെയ്‌സബുക്ക് പോസറ്റിട്ടിരുന്നു. സംഭവത്തെ തുടർന്ന് ജക്കാർത്തയിലുള്ള സിഗപുർ എംബസി പ്രശ്‌നത്തിലിടപെടുകയും ഇവരെ കണ്ടെത്താനുള്ള പ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. 15 പേർക്കൊപ്പമാണ് റിന്റ ഡൈവിംഗിന് എത്തിയതെന്നാണ് റിപ്പോർട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ റിന്റയെ കാണാതായെന്ന വിവരം ദുരന്തനിവാരണ സേനയ്ക്ക് ലഭിച്ചതയാണ് സൂചന. ഇതേത്തുടർന്ന് ആറംഗ ദൗത്യസംഘം രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും റിന്റയെ കണ്ടെത്താനിയില്ല. രണ്ടും മൂന്നും ഗ്രൂപ്പുകളായി തിരിഞ്ഞശേഷമാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയത്. എന്നാൽ ഡൈവിങ് പൂർത്തിയാക്കി എല്ലാവരും കരയ്ക്കെത്ത
ഡൈവിംഗിനിടെ കാണാതായ സിംഗപുർ സ്വദേശിനിയായ സ്ത്രീയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപിനു സമീപമുള്ള ഗിലി ലാവ തടാകത്തിലാണ് റിന്റാ പോൾ മുക്കം(40) കാണാതായത്. വ്യാഴാഴ്ചയാണ് റിന്റയുടെ നേതൃത്വത്തിലുള്ള ഡൈവിങ് സംഘം ഇവിടെയെത്തിയത്. എന്നാൽ ഡൈവിംഗിന് ഇറങ്ങിയ ഇവരെ പിന്നീട് കാണാതാകുകയായിരുന്നു.
റിന്റയുടെ സഹോദരനായ റോയ് പോൾ മുക്കം സഹായം അഭ്യർത്ഥിച്ച് ഫെയ്‌സബുക്ക് പോസറ്റിട്ടിരുന്നു. സംഭവത്തെ തുടർന്ന് ജക്കാർത്തയിലുള്ള സിഗപുർ എംബസി പ്രശ്‌നത്തിലിടപെടുകയും ഇവരെ കണ്ടെത്താനുള്ള പ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു.
15 പേർക്കൊപ്പമാണ് റിന്റ ഡൈവിംഗിന് എത്തിയതെന്നാണ് റിപ്പോർട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ റിന്റയെ കാണാതായെന്ന വിവരം ദുരന്തനിവാരണ സേനയ്ക്ക് ലഭിച്ചതയാണ് സൂചന. ഇതേത്തുടർന്ന് ആറംഗ ദൗത്യസംഘം രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും റിന്റയെ കണ്ടെത്താനിയില്ല.
രണ്ടും മൂന്നും ഗ്രൂപ്പുകളായി തിരിഞ്ഞശേഷമാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയത്. എന്നാൽ ഡൈവിങ് പൂർത്തിയാക്കി എല്ലാവരും കരയ്‌ക്കെത്തിയപ്പോഴാണ് റിന്റയെ കാണാനില്ലെന്ന് വ്യക്തമായത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
ഡൈവിംഗിന് ഏറെ പ്രശസ്തമായതാണ് പ്രദേശമാണ് ഗിലി ലാവ ലൗട്ട്. നിരവധി പേരാണ് ഇവിടെ ഡൈവിംഗിന് എത്താറുള്ളത്.