- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പാടിയിൽ നിന്നും കാണാതായ പിതാവിനെയും മകളെയും കണ്ടെത്താൻ കല്ലാർകൂട്ടി ഡാമിൽ തിരച്ചിൽ തുടങ്ങി; തിരച്ചിൽ നടത്തുന്നത് മൂവാറ്റുപുഴയിൽ നിന്നെത്തിയ സ്‌കൂബ ടീമും അടിമാലി ഫയർഫോഴ്സ് യൂണിറ്റും ചേർന്ന്
അടിമാലി: കോട്ടയം പാമ്പാടിയിൽ നിന്നും കാണാതായ പിതാവിനെയും മകളെയും കണ്ടെത്താൻ കല്ലാർകൂട്ടി ഡാമിൽ തിരച്ചിൽ തുടങ്ങി. മൂവാറ്റുപുഴയിൽ നിന്നെത്തിയ സ്‌കൂബ ടീമും അടിമാലി ഫയർഫോഴ്സ് യൂണിറ്റും ചേർന്നാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. രാവിലെ 10.30 തോടെയാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. പാലത്തിനോട് ചേർന്ന ഭാഗത്താണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത് ഈ ഭാഗത്ത് 20 മുതൽ 30 അടിവരെ താഴ്ച ഉണ്ടാവുമെന്നാണ്് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം.
കോട്ടയം പാമ്പാടി ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ കരുവിക്കാട്ടിൽ ബനീഷിനെയും മകൾ പാർവ്വതിയെയും കണ്ടെത്തുന്നതിനാണ് തിരച്ചിൽ. ഇന്നലെ രാത്രി 8 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വൈക്ക് കല്ലാറുകൂട്ടി പാലത്തിനടുത്തുനിന്നം പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈലും പേഴ്സുമെല്ലാം ബൈക്കിൽ വച്ചിരുന്നെന്നാണ് അറിയുന്നത്. പൊലീസ് വിവരം ഫയർഫോഴ്സിനെയും അറിയിച്ചിരുന്നു.
ബിനീഷ് മരപ്പണിക്കാരനും പാർവ്വതി പ്ലസ്വൺ വിദ്യാർത്ഥിനിയുമാണ്.ഇന്നലെ രാവിലെ 11.30 തോടെ ഇവരെ കാണാതാവുകയായിരുന്നു.വൈകുന്നേരം വരെ വീട്ടുകാർ പല ലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല.തുടർന്നാണ് ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചത്.
പൊലീസ് ബിനീഷിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിക്ക് അടുത്ത് ഇവർ എത്തിയതായി ബോദ്ധ്യപ്പെട്ടു.പാമ്പാടി പൊലീസ് ഈ വിവരം അടിമാലി പൊലീസിന് കൈമാറി.രാത്രി അടിമാലി പൊലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്.
മറുനാടന് മലയാളി ലേഖകന്.