തെന്നിന്ത്യയിലെ നമ്പർ വൺ നായികയും രജനീകാന്തിന്റെ ഇഷ്ടനായികയും യുവ സൂപ്പർസ്റ്റാറുകളെല്ലാം തങ്ങളുടെ ചിത്രങ്ങളിലേക്ക് ആദ്യം പരിഗണിക്കുന്ന പേരുകളിലൊന്നുമാണ് നയൻതാരയുടെത്. അഭിനയിച്ച ചിത്രങ്ങളത്രയും ഹിറ്റോ, സൂപ്പർ ഹിറ്റോ ആയിട്ടും നയൻസിനെ നായികയായി വേണ്ടെന്ന ഇളയദളപതിയുടെ തീരുമാനത്തിന് പിന്നിൽ എന്താണെന്നാണ് തമിഴ് ലോകം ഇപ്പോൾ ചർച്ചചെയ്യുന്നത്.

നയൻ താരയെ തന്റെ നായിക സ്ഥാനത്തുനിന്നും വിജയ് തഴഞ്ഞതായി ചർച്ചയ്ക്ക് കാരണം. നടനും നിർമ്മാതാവും സംവിധായകനുമായ എസ്‌ജെ സൂര്യ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് തനിക്ക് നായികയായി നയൻസിനെ വേണ്ടെന്ന് വിജയ് തുറന്നടിച്ചത്.

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ നയൻതാരയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ നയൻസിന് പകരം മറ്റാരെയെങ്കിലും ആലോചിക്കാനാണ് വിജയ് ഇപ്പോൾ സംവിധായകനോട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിജയ്‌ക്കൊപ്പം വില്ല്, ശിവകാശി എന്നീ ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്.

പ്രഭുദേവയുടെ അടുത്ത സുഹൃത്തായ വിജയ് തന്റെ ചിത്രത്തിൽ നയൻസ് അഭിനയിക്കുന്നത് പ്രഭുദേവയ്ക്ക് വിഷമത്തിനിടയാക്കുമെന്ന് കരുതിയാവാം നയൻതാരയെ വേണ്ടെന്നു പറഞ്ഞതെന്നാണ് കോടമ്പാക്കത്തെ സംസാരം. വിജയ് നയൻതാര ജോഡിയുടെ 'വില്ല്' സംവിധാനം ചെയ്തത് പ്രഭുദേവയായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പ്രഭുദേവയും നയൻസും പ്രണയത്തിലാകുന്നതും.

നേരത്തെ ഖുഷി എന്ന ചിത്രത്തിൽ എസ്.ജെ സൂര്യയും വിജയിയും ഒന്നിച്ചിട്ടുണ്ട്. മാത്രമല്ല എസ്.ജെ സൂര്യ നായകനായി എത്തിയ കൾവനിൻ കാതലി എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക