- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്സികളിൽ കയറുമ്പോഴും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിക്കൊള്ളൂ; സീറ്റ് ബൽറ്റ് ധരിക്കാത്തവരുമായി യാത്ര ചെയ്യേണ്ടെന്ന് ടാക്‌സി ഡ്രൈവർമാർക്കു നിർദ്ദേശം
അബുദാബി: വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവർമാർക്കും ട്രാൻസ്‌പോർട്ട് അധികൃതരുടെ വക നിർദ്ദേശം. സീറ്റ് ബെൽറ്റ് ധരിക്കാത്ത ആളുകളുമായി യാത്ര ചെയ്യേണ്ടതില്ലെന്നാണ് ടാക്‌സി ഡ്രൈവർമാർക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം. യാത്രക്കായി എത്തുന്നവരോട് ആദ്യം തന്നെ സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെടണമെന്നും ഇതുമായി സഹകരിക്കാൻ തയാറല്ലാത്തവരുടെ യാത്ര റദ്ദാക്കണമെന്നും ഗതാഗത നിയമത്തിൽ പറയുന്നു. വാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരുമായി ടാക്‌സി ഡ്രൈവർമാർ പിടിക്കപ്പെട്ടാൽ 400 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ പുതിയ നിയമത്തിനെതിരേ ടാക്‌സി ഡ്രൈവർമാർക്കിടയിൽ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടാലും ചിലർ അത് അനുസരിക്കാറില്ലെന്നും ഇത്തരത്തിൽ യാത്ര റദ്ദ് ചെയ്യേണ്ടി വരുന്നത് ദുഃഖകരമാണെന്നും ടാക്‌സി ഡ്രൈവർമാർ പ്രതികരിക്കുന്നു.
അബുദാബി: വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവർമാർക്കും ട്രാൻസ്‌പോർട്ട് അധികൃതരുടെ വക നിർദ്ദേശം. സീറ്റ് ബെൽറ്റ് ധരിക്കാത്ത ആളുകളുമായി യാത്ര ചെയ്യേണ്ടതില്ലെന്നാണ് ടാക്‌സി ഡ്രൈവർമാർക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം. യാത്രക്കായി എത്തുന്നവരോട് ആദ്യം തന്നെ സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെടണമെന്നും ഇതുമായി സഹകരിക്കാൻ തയാറല്ലാത്തവരുടെ യാത്ര റദ്ദാക്കണമെന്നും ഗതാഗത നിയമത്തിൽ പറയുന്നു. വാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഇതു ബാധകമാണ്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരുമായി ടാക്‌സി ഡ്രൈവർമാർ പിടിക്കപ്പെട്ടാൽ 400 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ പുതിയ നിയമത്തിനെതിരേ ടാക്‌സി ഡ്രൈവർമാർക്കിടയിൽ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടാലും ചിലർ അത് അനുസരിക്കാറില്ലെന്നും ഇത്തരത്തിൽ യാത്ര റദ്ദ് ചെയ്യേണ്ടി വരുന്നത് ദുഃഖകരമാണെന്നും ടാക്‌സി ഡ്രൈവർമാർ പ്രതികരിക്കുന്നു.