യു എ ഇയിൽ കാറിൽ യാത്രചെയ്യുന്ന മുഴുവൻ പേർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. നിലവിൽ ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനുമാണ് ഇത് നിർബന്ധം. കർശനമായ പുതിയ ഗതാഗത ചട്ടങ്ങളും പിഴയും അടങ്ങുന്ന നിയമത്തിന്റെ കരടിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി.

കാറിലുള്ള മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഡ്രൈവർക്ക് 400 ദിർഹമാണ് പിഴ. നാല് ബ്ലാക്ക് പോയന്റും ലഭിക്കും. അശ്രദ്ധമായ ഡ്രൈവിങിന് 2000 ദിർഹം പിഴ., 23 ബ്ലാക്ക് പോയന്റ് പുറമെ 60 ദിവസം വാഹനം കണ്ടുകെട്ടും. മരുഭൂമിയിൽ ഓടിക്കുന്ന ബഗ്ഗി വാഹനവും അശ്രദ്ധമായി ഓടിച്ചാൽ 3000 ദിർഹം പിഴ കിട്ടും. മൂന്ന് മാസം ബഗ്ഗി കണ്ട
ുകെട്ടും. മദ്യപിച്ച് വാഹനമോടിച്ചാൽ ഒരു വർഷത്തേക്ക് ലൈസസ് റദ്ദാക്കും.

നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് സുരക്ഷാസീറ്റ് നിർബന്ധമാക്കും. ലംഘിച്ചാൽ 400 ദിർഹമാണ് പിഴ. വാഹനങ്ങളുടെ ചില്ലിൽ ഒട്ടിക്കാവുന്ന ടിന്റിന്റെ തോത് 40 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ
പുതിയ ചട്ടങ്ങൾ നിലവിൽവരും.