- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലുള്ള ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന;കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്ക് ആഴ്ചയിൽ 90,000 സീറ്റുകൾ അനുവദിക്കുമെന്ന് മന്ത്രി
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന നേരിട്ടതോടെ കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്ക് ആഴ്ചയിൽ 90,000 സീറ്റുകൾ അനുവദിക്കുമെന്ന് സോഷ്യൽ അഴേഴ്‌സ് ആൻഡ് ലേബർ മിനിസ്റ്റർ ഹിന്ദ് അൽ സബീഹ് വ്യക്തമാക്കി. നിലവിൽ ആഴ്ചയിൽ 12,000 എന്ന തോതിലാണ് കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണം. രാജ്യത്തുള്ള ഇന്ത്യൻ പ്രവാസികളുടെ എണ്ണവുമായി ഇതു യോജിക്കില്ലെന്നും അതിനാൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഈ വർഷം ആദ്യമാണ് കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണം 12,000 ആക്കിയത്. എന്നാൽ ഇതു മതിയാകാതെ വരുന്നതിനാൽ ഉചിതമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലേബർ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നുവരികയാണെന്ന് മന്ത്രി വെളിപ്പെടുത്തി.
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന നേരിട്ടതോടെ കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്ക് ആഴ്ചയിൽ 90,000 സീറ്റുകൾ അനുവദിക്കുമെന്ന് സോഷ്യൽ അഴേഴ്‌സ് ആൻഡ് ലേബർ മിനിസ്റ്റർ ഹിന്ദ് അൽ സബീഹ് വ്യക്തമാക്കി. നിലവിൽ ആഴ്ചയിൽ 12,000 എന്ന തോതിലാണ് കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണം. രാജ്യത്തുള്ള ഇന്ത്യൻ പ്രവാസികളുടെ എണ്ണവുമായി ഇതു യോജിക്കില്ലെന്നും അതിനാൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.
ഈ വർഷം ആദ്യമാണ് കുവൈറ്റ് എയർവേസിൽ ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണം 12,000 ആക്കിയത്. എന്നാൽ ഇതു മതിയാകാതെ വരുന്നതിനാൽ ഉചിതമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലേബർ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നുവരികയാണെന്ന് മന്ത്രി വെളിപ്പെടുത്തി.