- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രത്തിൽ പേരും ചിത്രവും വാരാതെയായപ്പോൾ പലർക്കും പൊള്ളി തുടങ്ങി; ജ്യൂഡീഷ്യറിയെ പോലും മാദ്ധ്യമങ്ങൾക്ക് എതിരാക്കുന്നു; അഭിഭാഷകർക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തേണ്ടിയിരിക്കുന്നു; അഭിഭാഷക-മാദ്ധ്യമ തർക്കം പരിഹാരമായിരിക്കെ എരിതീയിൽ എണ്ണയൊഴിച്ച് സെബാസ്റ്റ്യൻ പോൾ
പത്തനംതിട്ട : അഭിഭാഷകർക്കുപരി ജുഡീഷ്യറി തന്നെ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് എതിരായിരിക്കുന്നെന്ന് മാദ്ധ്യമ നിരൂപകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. മാദ്ധ്യമ പ്രവർത്തകർക്ക് ഭരണഘടന എവിടെയാണ് പ്രത്യേക അവകാശം നൽകുന്നതെന്ന് അഭിഭാഷക സംഘടന തന്നെ ചോദിച്ചു. കോടതികളിൽ തങ്ങളെ തടയുന്ന അഭിഭാഷകരുടെ നിലപാടിനെതിരെ മാദ്ധ്യമ പ്രവർത്തകർ സർജിക്കൽ സ്‌ട്രൈക്കിനു തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊക്കെ മനസ്സിലാകാത്തവർക്കു മനസ്സിലാക്കിക്കൊടുക്കാൻ 'സർജിക്കൽ സ്‌ട്രൈക്ക്' നടത്തേണ്ട സമയമാണിത്. പത്രത്തിൽ പേരും ചിത്രവും വരാതായപ്പോൾ പലർക്കും നോവാൻ തുടങ്ങിയിട്ടുണ്ട്. പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന ഷാജി അലക്‌സിന്റെ അനുസ്മരണത്തിന്റെ ഭാഗമായി അസഹിഷ്ണുതയെ ചെറുക്കുന്നതിൽ മാദ്ധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫലത്തിൽ മാദ്ധ്യമ-അഭിഭാഷക തർക്കം പരിഹാരത്തിന്റെ വക്കിലാണ്. അതിനിടെ ജ്യൂഡീഷ്യറിയെ കുറ്റപ്പെടുത്തുന്ന സെബാസ്റ്റ്യൻ പോളിന്റെ വാക്കുകൾ കല്ലുകടിയായേക്കും. അഭിഭാഷകനായ സെബാസ്റ്റ്യൻ പോളിനെതി

പത്തനംതിട്ട : അഭിഭാഷകർക്കുപരി ജുഡീഷ്യറി തന്നെ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് എതിരായിരിക്കുന്നെന്ന് മാദ്ധ്യമ നിരൂപകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. മാദ്ധ്യമ പ്രവർത്തകർക്ക് ഭരണഘടന എവിടെയാണ് പ്രത്യേക അവകാശം നൽകുന്നതെന്ന് അഭിഭാഷക സംഘടന തന്നെ ചോദിച്ചു. കോടതികളിൽ തങ്ങളെ തടയുന്ന അഭിഭാഷകരുടെ നിലപാടിനെതിരെ മാദ്ധ്യമ പ്രവർത്തകർ സർജിക്കൽ സ്‌ട്രൈക്കിനു തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതൊക്കെ മനസ്സിലാകാത്തവർക്കു മനസ്സിലാക്കിക്കൊടുക്കാൻ 'സർജിക്കൽ സ്‌ട്രൈക്ക്' നടത്തേണ്ട സമയമാണിത്. പത്രത്തിൽ പേരും ചിത്രവും വരാതായപ്പോൾ പലർക്കും നോവാൻ തുടങ്ങിയിട്ടുണ്ട്. പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന ഷാജി അലക്‌സിന്റെ അനുസ്മരണത്തിന്റെ ഭാഗമായി അസഹിഷ്ണുതയെ ചെറുക്കുന്നതിൽ മാദ്ധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫലത്തിൽ മാദ്ധ്യമ-അഭിഭാഷക തർക്കം പരിഹാരത്തിന്റെ വക്കിലാണ്. അതിനിടെ ജ്യൂഡീഷ്യറിയെ കുറ്റപ്പെടുത്തുന്ന സെബാസ്റ്റ്യൻ പോളിന്റെ വാക്കുകൾ കല്ലുകടിയായേക്കും. അഭിഭാഷകനായ സെബാസ്റ്റ്യൻ പോളിനെതിരെ വക്കീലന്മാരും രംഗത്ത് വരാനാണ് സാധ്യത. രാഷ്ട്രപതിയുടേയും സുപ്രീംകോടതിയുടെയും ഇടപെടലുകളിലൂടെ പ്രശ്‌ന പരിഹാരം ഉടൻ സാധ്യമാകുമെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ വിശ്വാസം. അതിനിടെയാണ് പുതിയ വിവാദ പരമാർശം എത്തുന്നത്.
കടുത്ത വിമർശനമാണ് ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ പോൾ നടത്തിയത്. കോടതികളിൽനിന്നു വാർത്ത ശേഖരിക്കുന്നതിനു തടസ്സമുണ്ടായതോടെ കേരളത്തിലെ മാദ്ധ്യമ പ്രവർത്തനം കരുതൽ തടങ്കലിലായി. ഞങ്ങൾ തരുന്നതു മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്ന് അഭിഭാഷകർ പറയുന്നത് അതിന്റെ ഭാഗമാണ്. തരുന്നതല്ല, തേടിപ്പിടിക്കുന്നതാണ് വാർത്ത. അറിയാനുള്ള അവകാശം ജനത്തിനുണ്ട്. അതിന്റെ ഭാഗമായാണ് മാദ്ധ്യമപ്രവർത്തകർ കോടതികളിൽ പോകുന്നത്. ഇവിടത്തെ പ്രശ്‌നം ഇപ്പോൾ രാജ്യാന്തര വിഷയമായിരിക്കുന്നു. ഇതു കേരളത്തിന്റെ സൽപ്പേരിനു ദോഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനു മാദ്ധ്യമങ്ങൾ വഴങ്ങിക്കൊടുക്കരുത്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ പ്രതികരണം വേണ്ടിവരും. വാർത്ത ചിലർക്ക് അസൗകര്യമുണ്ടാക്കുമ്പോഴാണ് അസഹിഷ്ണുതയുണ്ടാകുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുക എന്നത് മാദ്ധ്യമങ്ങളുടെ അവകാശവും ഉത്തരവാദിത്തവുമാണ്.
പാക്കിസ്ഥാൻ ഭീകരർക്കെതിരേ നമ്മുടെ സൈന്യം നടത്തിയ സർജിക്കൽ യുദ്ധശൈലിയാണ് ഇതിനു വേണ്ടത്. മാദ്ധ്യമങ്ങൾക്കു കോടതി പരിസരത്ത് വിലക്കേർപ്പെടുത്തിയ അഭിഭാഷകർക്കെതിരേ ജഡ്ജിമാർ നീതിപൂർവമായ നിലപാടല്ല സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ അഭിഭാഷകരെക്കാൾ മോശമായ നിലപാടാണ് ചില ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പേരുകൾ ഒഴിവാക്കിയാൽ കടുത്ത നിലപാടുകളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ വാർഷികം നവംബർ രണ്ടിനു നടക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ പങ്കെടുക്കുന്ന ആഘോഷം ബഹിഷ്‌കരിക്കാൻ മാദ്ധ്യമങ്ങൾ തയാറായാൽ ഇത്തരക്കാരെ നിലയ്ക്കു നിർത്താം.
കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ കരുതൽ തടങ്കലിന്റെ അവസ്ഥയിലാണ്. മാദ്ധ്യമപ്രവർത്തകരെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു പൂർണമായും ഒഴിവാക്കി, പകരം തങ്ങൾ തരുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചാൽ മതിയെന്ന നിലപാടാണ് അഭിഭാഷകർക്കുള്ളത്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനു മേലുള്ള കൈകടത്തലാണ് ഇത്. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം അനുവദിച്ചില്ലെങ്കിൽ നിഷ്പക്ഷമായ നീതിനിർവഹണം സാധ്യമാകില്ല. അടച്ചിട്ട മുറിയിൽ രഹസ്യമായി നടത്തേണ്ടതല്ല നീതിനിർവഹണം. വിധി നീതിപൂർവമാണെന്ന് ജനങ്ങൾക്കു ബോധ്യപ്പെടണമെങ്കിൽ മാദ്ധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും സെബാസ്റ്റ്യൻപോൾ പറഞ്ഞു.
അറിയാനുള്ള അവകാശമെന്ന ഭരണഘടനാപരമായ ചുമതലയുടെ നിർവഹണമാണത്. ആ ചുമതല ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നുണ്ടോ എന്നും പരിശോധിക്കാം. അക്കാര്യത്തിൽ മാദ്ധ്യമങ്ങൾ സഹിഷ്ണുത കാട്ടുന്നുണ്ടോ എന്നതും പ്രശ്‌നമാണ്. തെറ്റുപറ്റുക എന്നത് മാദ്ധ്യമ പ്രവർത്തനത്തിൽ സ്വാഭാവികമാണ്. എന്നാൽ, അതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനോടു യോജിപ്പില്ല. തെറ്റുകൾ തിരുത്താൻ കഴിയും. ജനാധിപത്യത്തിൽ ഏറ്റവും അസ്വീകാര്യമായതാണ് അസഹിഷ്ണുത. വ്യത്യസ്തതയെ അംഗീകരിക്കണം. അതാണ് സഹിഷ്ണുത. മാദ്ധ്യമങ്ങൾ സഹിഷ്ണുതയുടെ പാഠം സ്വയം പഠിക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

