- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെബിൻ എബ്രഹാം ജേക്കബ് എഡിറ്റർ ഇൻ ചാർജ്ജ്; പ്രതാപചന്ദ്രൻ ഫീച്ചർ എഡിറ്റർ; പുതുവർഷത്തിൽ വേഷപ്പകർച്ചയുമായി മറുനാടൻ മലയാളി
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി ഇന്ന് മുതൽ പുത്തൻ ടീമുമായി രംഗത്ത്. പുതുതായി ആരംഭിക്കുന്ന ടിവി നൗ ചാനലിൽ ചേർന്ന മറുനാടൻ മലയാളി മുൻ എഡിറ്റർ ഇൻ ചാർജ്ജ് എൻഎം ഉണ്ണികൃഷ്ണന് പകരമായി ഓൺലൈൻ മാദ്ധ്യമ പ്രവർത്തന രംഗത്തെ അതികായനായ സെബിൻ എബ്രഹാം ജേക്കബ് ചുമതലയേറ്റു. മംഗളം ഓൺലൈൻ എഡിഷന്റെ എഡിറ്
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി ഇന്ന് മുതൽ പുത്തൻ ടീമുമായി രംഗത്ത്. പുതുതായി ആരംഭിക്കുന്ന ടിവി നൗ ചാനലിൽ ചേർന്ന മറുനാടൻ മലയാളി മുൻ എഡിറ്റർ ഇൻ ചാർജ്ജ് എൻഎം ഉണ്ണികൃഷ്ണന് പകരമായി ഓൺലൈൻ മാദ്ധ്യമ പ്രവർത്തന രംഗത്തെ അതികായനായ സെബിൻ എബ്രഹാം ജേക്കബ് ചുമതലയേറ്റു. മംഗളം ഓൺലൈൻ എഡിഷന്റെ എഡിറ്റർ ഇൻ ചാർജ്ജ് ആയി പ്രവർത്തിച്ചിരുന്ന പ്രതാപചന്ദ്രൻ ഫീച്ചർ എഡിറ്ററായും ചുമതല ഏറ്റിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ബ്യൂറോകളിൽ ഓരോരുത്തരെ വീതവും ന്യൂസ് എഡിറ്ററായി ഒരാളും ഈ ആഴ്ച തന്നെ പുതുതായി ചുതമല ഏറ്റെടുക്കുന്നുണ്ട്.
മറുനാടൻ മലയാളിയുടെ സ്വഭാവത്തിൽ തന്നെ കാര്യമായി മാറ്റം വരുത്തുന്ന തീരുമാനമാണ് സെബിന്റെ നിയമനത്തിലൂടെ സംഭവിച്ചിരിക്കുന്നത്. എഡിറ്റോറിയൽ പോളിസി തീരുമാനിക്കാനും അത് നടപ്പിലാക്കാനും പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ് സെബിൻ ചുമതല ഏറ്റെടുക്കുന്നത്. കേരള കൗമുദി, കലാകൗമുദി, ന്യൂ ഏജ് തുടങ്ങിയ പത്രങ്ങളുടെ ചുമതലകൾ മുമ്പ് വഹിച്ചിട്ടുള്ള സെബിൻ ഓൺലൈൻ രംഗത്തെ ശക്തമായ സ്വാധീനമാണ്.
ഓൺലൈൻ സ്വാതന്ത്ര്യത്തിന് വേണ്ടി സെബിൻ നടത്തിയിട്ടുള്ള പോരാട്ടങ്ങൾ കേരളം ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. മലയാൾ.എം എന്ന പേരിൽ സെബിൻ നടത്തുന്ന ഓൺലൈൻ വാരിക ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സാംസ്‌കാരിക സംഭവങ്ങളിൽ വേറിട്ട സമീപനം പുലർത്തുന്ന സെബിൻ ഒട്ടേറെ വിവാദ വിഷയങ്ങൾ പൊതുജനമധ്യത്തിൽ എത്തിച്ച മാദ്ധ്യമപ്രവർത്തകൻ കൂടിയാണ്. അഖിലകേരള ബാലജനസഖ്യം ദക്ഷിണമേഖലാ ഭാരവാഹിയായും സെബിൻ പ്രവർത്തിച്ചിട്ടുണ്ട്.
സിനിമ, ചാനൽ, സ്‌പോർട്‌സ് എന്നീ മേഖലകളുടെ ചുമതലയോടെ ഫീച്ചർ എഡിറ്റർ ആയി ചാർജ്ജെടുക്കുന്ന പ്രതാപചന്ദ്രൻ മറുനാടനിൽ എത്തുന്നത് മംഗളം വഴിയാണ്. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ പോർട്ടലായ വെബ്ദുനിയയിൽ പത്ത് വർഷത്തോളം പ്രവർത്തിച്ച ശേഷം രണ്ട് വർഷം മുമ്പ് മംഗളം ഓൺലൈൻ എഡിഷന്റെ എഡിറ്റർ ഇൻ ചാർജ്ജായി ചുമതലയേറ്റ പ്രതാപചന്ദ്രനാണ് മംഗളം ഓൺലൈൻ പോർട്ടലിനെ ഏറെ വായനക്കാരുള്ള പത്രമാക്കി മാറ്റിയത്. മംഗളത്തിൽ നിന്നും രാജി വച്ചാണ് പ്രതാപചന്ദ്രൻ മറുനാടനിൽ ചേർന്നത്. സിനിമാ ലോകത്തെ പുത്തൻ വിശേഷങ്ങളും അവഗണിക്കപ്പെടുന്ന വാർത്തകളും ആയിരിക്കും പ്രതാപചന്ദ്രൻ പ്രത്യേകം ശ്രദ്ധിക്കുന്ന മേഖല.
കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ പ്രതാപചന്ദ്രൻ സിഡിറ്റിൽ നിന്നും സൈബർ ജേർണലിസത്തിൽ ഡിപ്ലോമ എടുത്തിട്ടുണ്ട്. 2002-ൽ വെബ് ദുനിയയുടെ തിരുവനന്തപുരം ഡസ്‌കിൽ ചുമതല ഏറ്റ പ്രതാപചന്ദ്രൻ 2011-ൽ ചെന്നൈ ഡസ്‌കിൽ ചീഫ് സബ്എഡിറ്റർ ആയിരിക്കവേ ആണ് മംഗളം ഓൺലൈൻ എഡിഷനിൽ എഡിറ്റർ ഇൻ ചാർജ്ജായി ചേരുന്നത്. മംഗളത്തിൽ നിന്ന് മറുനാടൻ മലയാളിയിൽ എത്തിയ പ്രതാപചന്ദ്രൻ അടൂർ മലമേക്കര സ്വദേശിയാണ്.
തിരുവനന്തപുരം ഡസ്‌കിലെ ചീഫ് സബ് എഡിറ്റർ പി ജി രജീഷാണ് ഇനി മുതൽ ന്യൂസ് എഡിറ്ററുടെ ചുമതല വഹിക്കുക. ചീഫ് റിപ്പോർട്ടർ സുനിത ദേവദാസ് സ്‌പെഷ്യൽ കറസ്‌പോണ്ടന്റായും പ്രവർത്തിക്കും. തിരുവനന്തപുരം ഡസ്‌കിലേക്ക് പുതിയൊരു ന്യൂസ് എഡിറ്ററെക്കൂടി നിയമിക്കുന്നുണ്ട്. കോഴിക്കോട് ബ്യൂറോയിലും പുതിയ നിയമനം ഈ ആഴ്ച നടക്കും. ബാക്കി സ്ഥലങ്ങളിൽ മാറ്റമില്ലാതെ തുടരും.
കുറഞ്ഞ കാലയളവ് കൊണ്ട് മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ഓൺലൈൻ എഡിഷനുകളെ തോല്പിച്ച് മുൻനിരയിൽ എത്തിയ മറുനാടൻ മലയാളി മനോരമയും മാതൃഭൂമിയും കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ വായിക്കുന്ന ഓൺലൈൻ പോർട്ടലാണ്. വിഖ്യാത വെബ് റാങ്കിങ്ങ് സ്ഥാനമായ അലക്‌സയുടെ കണക്കനുസരിച്ച് ലോകത്തെ 8243-ാം റാങ്കുള്ള വെബ്‌സൈറ്റാണ് മറുനാടൻ മലയാളി. മനോരമയും മാതൃഭൂമിയും മാത്രമാണ് മലയാളത്തിൽ നിന്നും ഈ കണക്കിൽ മറുനാടുനേക്കാൾ മുന്നിൽ. കരിക്കിനേത്ത് കൊലപാതകം, ഈസ്റ്റേൺ കറിപൗഡറിലെ മായം, മലബാർ ഗോൾഡിലെ സ്വർണ്ണക്കള്ളക്കടത്ത് തുടങ്ങിയ അനേകം എക്‌സ്‌ക്ലൂസീവ് വാർത്തകൾ പ്രസിദ്ധീകരിച്ചാണ് മറുനാടൻ ജനശ്രദ്ധ നേടിയത്. സെബിൻ ചുമതല ഏറ്റെടുക്കുന്നതോടെ ഇത്തരത്തിലുള്ള അനേകം വാർത്തകൾ ലോകം അറിയാൻ സാഹചര്യം ഒരുങ്ങും.