- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സെക്കന്ററി സ്‌കൂൾ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഡിസംബർ അവസാനം പരീക്ഷ നടക്കുമെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ
ദോഹ: ഖത്തറിൽ സെക്കന്ററി സ്‌കൂൾ പരീക്ഷാ തീയതി വിദ്യാഭ്യാസ ഉന്നതാധികാര സമിതി പ്രഖ്യാപിച്ചു. അടുത്ത മാസം അവസാനം സെക്കൻഡറി സ്‌കൂളുകളിൽ ആദ്യപാദ പരീക്ഷ നടക്കും. 11, 12 ക്ലാസുകളിലെ കുട്ടികൾക്കുള്ള ആദ്യപാദ പരീക്ഷ ഡിസംബർ 26ന് തുടങ്ങും. ജനവരി 11ന് പൂർത്തിയാകുമെന്നും അറിയിപ്പിൽ പറയുന്നു.കെമിസ്ട്രിയാണ് ആദ്യ പരീക്ഷ. പിന്നീട് സോഷ്യൽ സയൻസ്, ഇസ്ലാമി
ദോഹ: ഖത്തറിൽ സെക്കന്ററി സ്‌കൂൾ പരീക്ഷാ തീയതി വിദ്യാഭ്യാസ ഉന്നതാധികാര സമിതി പ്രഖ്യാപിച്ചു. അടുത്ത മാസം അവസാനം സെക്കൻഡറി സ്‌കൂളുകളിൽ ആദ്യപാദ പരീക്ഷ നടക്കും. 11, 12 ക്ലാസുകളിലെ കുട്ടികൾക്കുള്ള ആദ്യപാദ പരീക്ഷ ഡിസംബർ 26ന് തുടങ്ങും. ജനവരി 11ന് പൂർത്തിയാകുമെന്നും അറിയിപ്പിൽ പറയുന്നു.
കെമിസ്ട്രിയാണ് ആദ്യ പരീക്ഷ. പിന്നീട് സോഷ്യൽ സയൻസ്, ഇസ്ലാമിക് സ്റ്റഡീസ്, കണക്ക്, ഇംഗ്ലീഷ്, ജീവശാസ്ത്രം, അറബിക് എന്നിവ നടക്കും. ഫിസിക്‌സ് ആണ് അവസാന പരീക്ഷ.
പരീക്ഷ ഷെഡ്യൂൾ ഉൾപ്പെടുന്ന മെമോ സ്‌കൂളുകൾക്ക് അയച്ചിട്ടുണ്ടെന്ന് ഉന്നതാധികാര സമിതി അറിയിച്ചു. വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ നേരത്തെ തന്നെ പഠിച്ച് തുടങ്ങി നല്ലരീതിയിൽ പരീക്ഷയെഴുതി ഉന്നത വിജയം കരസ്ഥമാക്കേണ്ടതാണ്.
Next Story