ദോഹ: വിദ്യാഭ്യാസ മേഖലകളിൽ സ്വദേശികളും പ്രവാസികളും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി സുപ്രീം എഡ്യുക്കേഷൻ കൗൺസിൽ (എസ്ഇസി).  ഞായറാഴ്ച മുതൽ അഞ്ചിടങ്ങളിൽ എസ്ഇസി ഇ-സർവീസുമായി എത്തുന്നു.

കുട്ടികളുടെ രജിസ്‌ട്രേഷൻ, സ്വകാര്യ സ്‌കൂളുകളിൽ നിന്ന് ഇൻഡിപെൻഡന്റ് സ്‌കൂളുകളിലേക്കുള്ള മാറ്റം, ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്കിടയിൽ തന്നെ വിദ്യാർത്ഥികളെ മാറ്റുന്നത്, ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള സീറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് എസ്ഇസി ഇ-സർവീസ് വാഗ്ദാനം ചെയ്യുന്നത്.

അൽ വക്ര, മെസീമീർ, ഉംസലാൽ, അൽ ഡെയ്ൻ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് എസ്ഇസിയുടെ സേവനം ലഭ്യമാകുന്നത്. എസ്ഇസിയുടെ ഇവാലുവേഷൻ ഇൻസ്റ്റിറ്റിയൂട്ടുകൾ സെക്കൻഡറി സ്‌കൂൾ റിസൾട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്‌കൂൾ, ഗ്ര്വാജ്വേഷൻ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വിദ്യാഭ്യാസ സംബന്ധിയായ പരാതികളു ഈ സെന്ററുകളിൽ സ്വീകരിക്കുന്നതാണ്.