- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ത്യൻ എംബസിക്ക് ഖത്തറിൽ സ്‌കൂൾ തുടങ്ങാൻ അവസരം തുറന്ന് വിദ്യാഭ്യാസ കൗൺസിൽ; ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രശനങ്ങൾക്ക് മുമ്പിൽ എംബസി കണ്ണുതുറക്കുമോ?
ഖത്തറിലെ ഏറ്റവുംവലിയ സമൂഹമായ ഇന്ത്യക്കാർക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണ. മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്ന സ്‌കൂൾ പ്രവേശനത്തിന് പരിഹാരമായി എംബസിക്ക് നേരിട്ട് സ്‌കൂൾ തുടങ്ങാൻ അവസരം ഒരുക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. ഇന്ത്യൻ സ്ഥാനപതി കാര്യാലയം താ
ഖത്തറിലെ ഏറ്റവുംവലിയ സമൂഹമായ ഇന്ത്യക്കാർക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണ. മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്ന സ്‌കൂൾ പ്രവേശനത്തിന് പരിഹാരമായി എംബസിക്ക് നേരിട്ട് സ്‌കൂൾ തുടങ്ങാൻ അവസരം ഒരുക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം.
ഇന്ത്യൻ സ്ഥാനപതി കാര്യാലയം താൽപര്യമെടുത്താൽ ഇന്ത്യൻ കമ്യുണിറ്റി സ്‌കൂൾ തുടങ്ങാൻ സൗജന്യമായി സ്‌കൂൾ കെട്ടിടവും മറ്റു സൗകര്യങ്ങളും നൽകാമെന്നു സുപ്രീം എജ്യുക്കേഷൻ കൗൺസിൽ (എസ്ഇസി) അറിയിച്ചു.ശ്രീലങ്ക ഉൾപ്പെടെ മറ്റുചില എംബസികൾ ദോഹയിൽ സ്‌കൂൾ നടത്തുന്നുണ്ട്. ഇതേ മാതൃകയിൽ ഇന്ത്യൻ എംബസിക്കും കുറഞ്ഞ ചെലവിൽ സ്‌കൂൾ നടത്താമെന്ന് എസ്ഇസി സ്വകാര്യ സ്‌കൂൾ ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഗാലി പറഞ്ഞു.കുറഞ്ഞ ഫീസ് നിരക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു പഠിക്കാനാകും എന്നതാണു മെച്ചം. എംബസിയുടെ കീഴിൽ തന്നെയാകണം സ്‌കൂൾ. വ്യക്തികൾ നടത്തുന്നതാകരുത് എന്നതാണു പ്രധാന നിബന്ധന.
സ്‌കൂൾ തുടങ്ങുന്നതിനു ഖത്തറും ഇന്ത്യൻ സർക്കാരും തമ്മിൽ ധാരണയായാൽ കെട്ടിടം സൗജന്യമായി ഖത്തർ സർക്കാർ വിട്ടുനൽകും. സ്‌കൂളിന്റെ ആവശ്യകത സംബന്ധിച്ച് അധികൃതർ വിദ്യാഭ്യാസ മന്ത്രാലയത്തിന് അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചാൽ സർക്കാർ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ സ്‌കൂളുകൾക്കെല്ലാം വെള്ളവും വൈദ്യുതിയും സർക്കാർ സൗജന്യമായാണു നൽകുന്നത്. അതിനാൽ ഇന്ത്യൻ എംബസി സ്‌കൂൾ തുടങ്ങിയാൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് മതിയായ സൗകര്യമില്ലാത്തതാണ് ഖത്തറിലെ പ്രവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ
പ്രശ്‌നം. ഇതിനു പുറമെ ഉയർന്ന ഫീസും രക്ഷിതാക്കളെ പ്രയാസപ്പെടുത്തുന്നുണ്ട് ഈ സാഹചര്യത്തിൽ സുപ്രീംഎജുകേഷൻ കൗൺസിലിന്റെ വാഗ്ദാനത്തിൽ പ്രവാസി സമൂഹം വലിയ പ്രതീക്ഷയിലാണ്.