ദോഹ: എഡ്യൂക്കേഷണൽ പോളിസികളിൽ വൻ പൊളിച്ചെഴുത്ത് നടത്തി സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ. ഇതു സംബന്ധിച്ചുള്ള. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താൻ ഇൻഡിപെൻഡന്റ് സ്‌കൂൾ പ്രിൻസിപ്പൽമാരോടും ലൈസൻസ് ഹോൾഡേഴ്‌സിനോടും എസ്ഇസി ആഹ്വാനം ചെയ്തു. 2015-16 വർഷത്തിൽ നടപ്പാക്കേണ്ട പോളിസികളിലാണ് പൊളിച്ചെഴുത്തുകൊണ്ടുവന്നിരിക്കുന്നത്.

ടീച്ചറുമാരുടെ കാര്യത്തിലും സ്‌കൂൾ ലീഡേഴ്‌സിന്റെ കാര്യത്തിലും സ്‌കൂളുകൾ പാലിക്കേണ്ട പ്രൊഫഷണൽ നിലവാരം കാത്തുസൂക്ഷിക്കണമെന്ന് എഡ്യൂക്കേഷൻ  കൗൺസിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും അവർക്ക് വിദ്യാഭ്യാസത്തിന് സുരക്ഷിതവും വെല്ലുവിളികളും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കണമെന്നുമാണ് മറ്റൊരു നിർദ്ദേശം.

കുട്ടികളുടെ സമഗ്രമായ വികസനത്തിന് പദ്ധതികളൊരുക്കുമ്പോൾ അതിൽ മാതാപിതാക്കളുടേയും സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്താനും പുതിയ പോളിസിയിൽ പറയുന്നുണ്ട്. സ്ട്രാറ്റജിക് ലീഡർഷിപ്, എഡ്യൂക്കേഷൻ ലീഡർഷിപ്പ് തുടങ്ങിയവയ്ക്കും മുൻതൂക്കം നൽകി വിദ്യാഭ്യാസ പദ്ധതികൾ ഒരുക്കാനാണ് സ്‌കൂളുകൾക്കുള്ള നിർദ്ദേശം.