- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാറ്റി വെയ്ക്കപ്പെട്ട ഗർഭപാത്രത്തിൽ നിന്നും അമേരിക്കയിലെരണ്ടാമത്തെ കുഞ്ഞ് പിറന്നു
ഡാലസ് : മാറ്റിവെക്കപ്പെട്ട ഗർഭാശയത്തിൽ നിന്നും പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയതായി ഡാലസ് ബെയ് ലർ മെഡിക്കൽസെന്ററിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഫെബ്രുവരിയിലായിരുന്നുജനനമെങ്കിലും മാർച്ച് ആറിനാണ് ആശുപത്രി അധികൃതർ വിവരംപുറത്തുവിട്ടത്. അമേരിക്കയിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ ജനനമാണിത്. ആദ്യ ജനനവും ഡാലസിലെ ഇതേ ആശുപത്രിയിൽ കഴിഞ്ഞ ഡിസംബറിലാണ്‌നടന്നത്. യൂട്രസ്സിന് ജന്മനാൽ ഉള്ള തകരാറുമൂലമോ, യൂട്രസ്സില്ലാതെജനിക്കുന്നവരില്ലോ, അവയവദാതാക്കളിൽ നിന്നും ലഭിക്കുന്ന ഗർഭപാത്രംതുന്നിച്ചേർത്ത് ഗർഭോൽപാദനം നടത്തി കുഞ്ഞിനു ജന്മംനൽകാനാവുമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളില്ലാത്തദമ്പതി മാർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ് ഈ പരീക്ഷണമെന്നുംഡോക്ടർമാർ ചൂണ്ടികാട്ടി. അമേരിക്കയിലെ മറ്റു ആശുപത്രികളിലുംഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള പരീക്ഷണങ്ങൾനടത്താവുന്നതാണെന്നും ഇവർ പറയുന്നു. ദിവസം നിരവധി ഫോൺ കോളുകളാണ് ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്നതെന്ന്യൂട്ടറിൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാമിന്റെ ചുമതല വഹിക്
ഡാലസ് : മാറ്റിവെക്കപ്പെട്ട ഗർഭാശയത്തിൽ നിന്നും പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയതായി ഡാലസ് ബെയ് ലർ മെഡിക്കൽസെന്ററിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഫെബ്രുവരിയിലായിരുന്നുജനനമെങ്കിലും മാർച്ച് ആറിനാണ് ആശുപത്രി അധികൃതർ വിവരംപുറത്തുവിട്ടത്. അമേരിക്കയിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ ജനനമാണിത്. ആദ്യ ജനനവും ഡാലസിലെ ഇതേ ആശുപത്രിയിൽ കഴിഞ്ഞ ഡിസംബറിലാണ്‌നടന്നത്.
യൂട്രസ്സിന് ജന്മനാൽ ഉള്ള തകരാറുമൂലമോ, യൂട്രസ്സില്ലാതെജനിക്കുന്നവരില്ലോ, അവയവദാതാക്കളിൽ നിന്നും ലഭിക്കുന്ന ഗർഭപാത്രംതുന്നിച്ചേർത്ത് ഗർഭോൽപാദനം നടത്തി കുഞ്ഞിനു ജന്മംനൽകാനാവുമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളില്ലാത്തദമ്പതി മാർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ് ഈ പരീക്ഷണമെന്നുംഡോക്ടർമാർ ചൂണ്ടികാട്ടി. അമേരിക്കയിലെ മറ്റു ആശുപത്രികളിലുംഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള പരീക്ഷണങ്ങൾനടത്താവുന്നതാണെന്നും ഇവർ പറയുന്നു.
ദിവസം നിരവധി ഫോൺ കോളുകളാണ് ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്നതെന്ന്യൂട്ടറിൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന ഡോ.ഗൂലാനൊ ടെസ്റ്റ പറഞ്ഞു. ഒരു സ്ത്രീയുടെ മാറ്റിവെയ്ക്കപ്പെട്ടഗർഭപാത്രത്തിൽ മൂന്നാമതൊരു കുഞ്ഞുകൂടെ വളരുന്നുണ്ടെന്നും ഡോക്ടർവെളിപ്പെടുത്തി. അവയവദാന പട്ടികയിൽ ഗർഭപാത്രത്തിനു വലിയ സ്ഥാനമുണ്ട്.
അനേക കുടുംബങ്ങളിൽ ആശ്വാസവും സന്തോഷവും ലഭിക്കുന്നതിന് ഇതിനിടയാക്കു
മെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.