പുതുതായി നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ ശമ്പള വർദ്ധനവ്, ലാൻഡ്‌സ്ഡൗൺ റോഡ് പബ്ലിക്ക് സർവീസ് പേ എഗ്രിമെന്റ് നിഷേധിച്ചതിൽ ഗവൺമെന്റ് ചുമത്തിയ പിഴ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അയർലന്റിലെ അസോസിയേഷൻ ഓഫ് സെക്കണ്ടറി ടീച്ചേഴ്സ് അയർലണ്ട് (ASTI) അടുത്ത ആഴ്ച മുതൽ സമരത്തിന് ഇറങ്ങുമെന്ന് സൂചന.

അദ്ധ്യാപകർ പണിമുടക്കുമായി രംഗത്തിറങ്ങിയാൽ അനേക കുട്ടികളുടെ പഠനം അവതാള ത്തിലാകും. മേൽനോട്ട ചുമതലകളിൽ നിന്നും ബദൽ ഡ്യുട്ടികളിൽ നിന്നും മാറി നിൽക്കാനാണ് അദ്ധ്യാപക സംഘടനയുടെ ആഹ്വാനം.അടുത്ത ആഴ്ച നടക്കുന്ന വോട്ടെടുപ്പിന് ശേഷം പണിമുടക്ക് നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.