- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കർ അഴിക്കുള്ളിൽ; നോർത്ത് ബ്ലോക്കിലെ അതിവിശ്വസ്തരായ മൂന്നു പേർ അറസ്റ്റ് ഭീതിയിൽ; ഏകോപനം പൊളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും ഫയൽ നീക്കം മന്ദഗതിയിൽ; പിൻവാതിൽ നിയമനങ്ങളോട് സെക്രട്ടറിമാർക്കും താൽപ്പര്യക്കുറവ്; സെക്രട്ടറിയേറ്റിൽ എല്ലാം ചട്ടപ്പടിയാകുമ്പോൾ
തിരുവനന്തപുരം: എല്ലാം നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആയിരുന്നു. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിഎം രവീന്ദ്രനും സംശയ നിഴലിൽ. രണ്ട് പേർ കൂടി നിരീക്ഷണത്തിലുമുണ്ട്. ഇതോടെ ഭരണ സിരാ കേന്ദ്രത്തിൽ എല്ലാം കൈവിട്ട അവസ്ഥ. കാര്യങ്ങൾ നിയന്ത്രിക്കാനുള്ളവരെല്ലാം പ്രതിക്കൂട്ടിലായതോടെ ഭരണസിരാ കേന്ദ്രവും പ്രതിസന്ധിയിലായി. സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം മന്ദഗതിയിലായതിന് പിന്നിൽ ജീവനക്കാരുടെ നിസ്സഹകരണമുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.
നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ മടിക്കുന്നതിന് കാരണം അന്വേഷണ ഭയമാണ്. കേന്ദ്ര ഏജൻസികളെ കരുതലോടെ കാണണമെന്ന് ഏവരും തിരിച്ചറിയുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ചടുലമായ നീക്കങ്ങൾ ഏവരേയും ആശങ്കപ്പെടുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കൂടി വന്നതോടെ നിയമനവും സ്ഥലംമാറ്റവും പോലും നടത്താൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ നിസ്സഹരിക്കുന്നവർക്ക് പകരം ആളെ നിയമിക്കാനും കഴിയുന്നില്ല. ഇതും പ്രതിസന്ധി കൂട്ടുകായണ്. എല്ലാ ഫയലും സൂക്ഷമതയോടെ പരിശോധിച്ചാണ് തീരുമാനങ്ങൾ പലരും എടുക്കുന്നത്.
എല്ലാ സർക്കാരുകളുടെയും അവസാന 6 മാസം ഭരണരംഗത്തു മാന്ദ്യം പതിവാണ്. യുവജനക്ഷേമ ബോർഡിലും വിദ്യാഭ്യാസ വകുപ്പിലെ ചില സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വകുപ്പു സെക്രട്ടറിമാരിൽ പലരും സഹകരിക്കുന്നില്ല. വഴങ്ങാതിരുന്ന സെക്രട്ടറിയെ ഈയിടെ വകുപ്പിന്റെ ചുമതലയിൽ നിന്നു മാറ്റി. നിയമ, ധന വകുപ്പുകളുടെ അഭിപ്രായം തേടിയ ശേഷമാണു പിൻവാതിൽ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ ഭരണ വകുപ്പിലെത്തുക. തുടർന്നു മന്ത്രിസഭ അംഗീകരിക്കണം. എന്നാൽ ചില വകുപ്പുകളുടെ സെക്രട്ടറിമാർ കർശനമായി ചട്ടം നോക്കാൻ തുടങ്ങി.
നിയമ വിരുദ്ധമായി തീരുമാനം എടുക്കുകയും ഭരണം മാറുകയും ചെയ്താൽ കേസിൽ കുടുങ്ങുമെന്ന ആശങ്ക ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കുമുണ്ട്. അതിനാൽ സ്വന്തം നിലയിൽ തീരുമാനം എടുക്കാവുന്ന കാര്യങ്ങൾ പോലും മന്ത്രിമാരുടെ തീരുമാനത്തിന് അയയ്ക്കുകയാണ്. മന്ത്രിമാരും ഭാവിയിലെ അന്വേഷണ ഭയങ്ങൾ കാരണം കരുതലോടെ നീങ്ങുന്നു. അതുകൊണ്ട് തന്നെ ഒന്നിലും തീരുമാനം എടുക്കാൻ മന്ത്രിമാർക്കും താൽപ്പര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും പലരും തീരുമാനമെടുക്കലിനെ ഭയക്കുന്നുണ്ട. അതുകൊണ്ട് തന്നെ ഫയൽ നീക്കവും പ്രതിസന്ധിയിലായി.
മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരം, ജയിൽ വകുപ്പുകളിലെ ഫയലുകൾ ഒന്നര മാസം വരെ വൈകുന്നുണ്ട്. മുൻപ് ഒരാഴ്ച വരെ വൈകിയിരുന്ന ഫയലുകളാണു സർക്കാർ വിവാദത്തിൽ പെട്ടതോടെ ഇഴഞ്ഞു നീങ്ങുന്നത്. സെക്രട്ടേറിയറ്റിൽ ഓരോ മാസവും വിരമിക്കുന്നവരുടെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റം തൊട്ടടുത്ത മാസം ആദ്യം തന്നെ നടക്കാറുണ്ട്. പക്ഷേ, ഒക്ടോബറിലെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയത് 13 ദിവസം വൈകിയാണ്. ഇതെല്ലാം പ്രതിസന്ധിക്ക് തെളിവായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാർക്ക് പലവിഷയത്തിലും സർക്കാരിനോട് അതൃപ്തിയും ഉണ്ട്.
കോവിഡിലെ സാലറി ചലഞ്ചും മറ്റുമായിരുന്നു. ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് അവസാനം സാലറി ചലഞ്ച് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. എന്നിട്ടും മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ