- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്ച്ച കൊണ്ട് സീക്രട്ട് സൂപ്പർസ്റ്റാർ ചൈനീസ് വിപണിയിൽ നിന്നും വാരിയത് 500 കോടി! അമീർഖാൻ ചിത്രത്തിന്റെ കുതിപ്പുകണ്ട് അന്തംവിട്ട് ഇന്ത്യൻ സിനിമാ ലോകം; അമീറിനെ സ്നേഹപൂർവം 'അങ്കിൾ മി' എന്നു വിളിച്ച് ചൈനീസ് ആരാധകർ
മുംബൈ: ചൈനീസ് ബോക്‌സോഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ് അമീർഖാൻ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാർ. വ്യവസായ വിശകലന വിദഗ്ദ്ധനായ താരൻ ആദർശ് ആണ് ചൈനയിൽ സിനിമ കോടികൾ വിജയം ഉണ്ടാക്കിയതായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ അഞ്ഞൂറു കോടി രൂപയാണ് സീക്രട്ട് സൂപ്പർസ്റ്റാറിന്റെ ലാഭം എന്നാണ് ആദർശ് ട്വിറ്റ് ചെയ്തത്. ആമീർ ഖാൻ നായകനായ ദംഗൽ, പികെ തുടങ്ങിയ ചിത്രങ്ങളും ചൈനയിൽ ബോകസ് ഓഫീസ് ഹിറ്റുകളായിരുന്നു. സൈറ വാസിം മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ ഖാൻ വീണ്ടും ഗോളടിച്ചു എന്നു വേണം കരുതാൻ. വിപുലമായ സ്വീകരണമാണ് ചൈനയിൽ സീക്രട്ട് സൂപ്പർസ്റ്റാറിനു ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത ആദ്യ മൂന്നു ദിവസങ്ങളിൽ തന്നെ 200 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രണ്ടാഴ്‌ച്ചകൾ കൊണ്ട് 79.42 മില്യൺ എത്തിയ ചിത്രം നൂറു മില്യൺ കടക്കുമോ എന്നു കാത്തിരുന്നു കാണാം. ദംഗൽ എന്ന ആമിർ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിനു ലഭിച്ചതിലും കൂടുതൽ സ്വീകരണമാണ് ചൈനയിൽ സീക്രട്ട് സൂപ്പർ സ്റ്റാറിനു ലഭിച്ചതെന്നു ആദർശ് ചിത്രം ഇറങ്ങിയപ്പോൾ ആദർശ

മുംബൈ: ചൈനീസ് ബോക്‌സോഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ് അമീർഖാൻ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാർ. വ്യവസായ വിശകലന വിദഗ്ദ്ധനായ താരൻ ആദർശ് ആണ് ചൈനയിൽ സിനിമ കോടികൾ വിജയം ഉണ്ടാക്കിയതായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ അഞ്ഞൂറു കോടി രൂപയാണ് സീക്രട്ട് സൂപ്പർസ്റ്റാറിന്റെ ലാഭം എന്നാണ് ആദർശ് ട്വിറ്റ് ചെയ്തത്.
ആമീർ ഖാൻ നായകനായ ദംഗൽ, പികെ തുടങ്ങിയ ചിത്രങ്ങളും ചൈനയിൽ ബോകസ് ഓഫീസ് ഹിറ്റുകളായിരുന്നു. സൈറ വാസിം മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ ഖാൻ വീണ്ടും ഗോളടിച്ചു എന്നു വേണം കരുതാൻ. വിപുലമായ സ്വീകരണമാണ് ചൈനയിൽ സീക്രട്ട് സൂപ്പർസ്റ്റാറിനു ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത ആദ്യ മൂന്നു ദിവസങ്ങളിൽ തന്നെ 200 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രണ്ടാഴ്‌ച്ചകൾ കൊണ്ട് 79.42 മില്യൺ എത്തിയ ചിത്രം നൂറു മില്യൺ കടക്കുമോ എന്നു കാത്തിരുന്നു കാണാം.
ദംഗൽ എന്ന ആമിർ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിനു ലഭിച്ചതിലും കൂടുതൽ സ്വീകരണമാണ് ചൈനയിൽ സീക്രട്ട് സൂപ്പർ സ്റ്റാറിനു ലഭിച്ചതെന്നു ആദർശ് ചിത്രം ഇറങ്ങിയപ്പോൾ ആദർശ് ട്വിറ്റ് ചെയ്തിരുന്നു.ആമിർഖാനു ചൈനയിൽ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.' അങ്കിൾ മി' എന്നാണ് ചൈനീസ് ആരാധകർ സ്നേഹപൂർവ്വം ആമിർ ഖാനെ വിളിക്കുന്നത്.
#SecretSuperstar continues its PHENOMENAL RUN in China... Crosses ₹ 500 cr in 2 weeks... Question is, will it cross $ 100 mn?
- taran adarsh (@taran_adarsh) February 2, 2018
[Week 2]
Mon $ 3.43 mn
Tue $ 3.33 mn
Wed $ 3.23 mn
Thu $ 2.82 mn
Total: $ 79.42 million [₹ 509 cr]

