- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൽബോ സ്റ്റൈൽ താടിയും നീണ്ട് കൂർത്ത മീശയുമായി അമീറിന്റെ വേറിട്ട ലുക്ക്; സീക്രട്ട് സൂപ്പർസ്റ്റാറിലെ ഫോട്ടോസ് വൈറൽ
അമീർ ഖാൻ തന്റെ വേഷങ്ങളിലെല്ലാം വ്യത്യസ്ത കൊണ്ട് വരാറുണ്ട്. അതിനായി എന്ത് കഠിന പ്രയത്‌നവും അദ്ദേഹം ഏറ്റെടുക്കാറുമുണ്ട്. ദംഗൽ എന്ന ചിത്രത്തിൽ ഗുസ്തിക്കാരനാകാൻ ശരീരഭാരം പകുതിയോളം വർധിപ്പിച്ച ആമിറിന്റെ അഭിനയത്തോടുള്ള ആത്മസമർപ്പണം ചർച്ചായിട്ടുമുണ്ട്. ഇപ്പോഴിതാ അതിൽ നിന്നെല്ലം വ്യത്യസ്തമായി പുതിയ ലുക്കും വൈറലാവുന്നു. ബൽബോ സ്റ്റൈൽ താടിയുമായുള്ള ആമിറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്ക് ആണ് ഇതെന്നാണ് സൂചന. ആമിർ ഖാന്റെ മാനേജരായിരുന്ന അദ്വൈത് ചന്ദൻ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് സീക്രട്ട് സൂപ്പർസ്റ്റാർ. വലിയ ഗായികയാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പർസ്റ്റാർ. ഈ പെൺകുട്ടിക്ക് പ്രചോദനമേകുന്ന ഗായകന്റെ റോളിലാണ് ആമിർ ഖാൻ അഭിനയിക്കുന്നത്. ചിത്രത്തിൽ ആമിർ ഖാൻ അതിഥിതാരമാണ്. അമിതാബ് ബച്ചനൊപ്പം ആമിർ ആദ്യമായി ഒന്നിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ആണ് ആമിറിന്റെ അടുത്ത ചിത്രം. അടുത്ത വർഷം ദീപാവലി റിലീസ
അമീർ ഖാൻ തന്റെ വേഷങ്ങളിലെല്ലാം വ്യത്യസ്ത കൊണ്ട് വരാറുണ്ട്. അതിനായി എന്ത് കഠിന പ്രയത്‌നവും അദ്ദേഹം ഏറ്റെടുക്കാറുമുണ്ട്. ദംഗൽ എന്ന ചിത്രത്തിൽ ഗുസ്തിക്കാരനാകാൻ ശരീരഭാരം പകുതിയോളം വർധിപ്പിച്ച ആമിറിന്റെ അഭിനയത്തോടുള്ള ആത്മസമർപ്പണം ചർച്ചായിട്ടുമുണ്ട്. ഇപ്പോഴിതാ അതിൽ നിന്നെല്ലം വ്യത്യസ്തമായി പുതിയ ലുക്കും വൈറലാവുന്നു.
ബൽബോ സ്റ്റൈൽ താടിയുമായുള്ള ആമിറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്ക് ആണ് ഇതെന്നാണ് സൂചന.
ആമിർ ഖാന്റെ മാനേജരായിരുന്ന അദ്വൈത് ചന്ദൻ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് സീക്രട്ട് സൂപ്പർസ്റ്റാർ. വലിയ ഗായികയാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പർസ്റ്റാർ. ഈ പെൺകുട്ടിക്ക് പ്രചോദനമേകുന്ന ഗായകന്റെ റോളിലാണ് ആമിർ ഖാൻ അഭിനയിക്കുന്നത്.
ചിത്രത്തിൽ ആമിർ ഖാൻ അതിഥിതാരമാണ്. അമിതാബ് ബച്ചനൊപ്പം ആമിർ ആദ്യമായി ഒന്നിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ആണ് ആമിറിന്റെ അടുത്ത ചിത്രം. അടുത്ത വർഷം ദീപാവലി റിലീസാണ് ചിത്രം. ധൂം ത്രീ ഒരുക്കിയ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ യാഷ് രാജ് ഫിലിംസാണ് നിർമ്മിക്കുന്നത്.