- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമുക്തഭടന്മാരോടുള്ള കേരളാ പി എസ് സിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റ് ധർണ
തിരുവനന്തപുരം: വിമുക്തഭടന്മാരോടുള്ള പി എസ് സിയുടെ അവഗണനകൾക്കെതിരെ പ്രതിഷേധകൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുൻപിൽ ധർണ്ണ നടത്തുന്നു. കര, നാവിക,വ്യോമ സേനകളിൽ നിന്ന് കുറഞ്ഞത് 15 വർഷം സേവനം പൂർത്തിയായി വിരമിക്കുന്നവർക്കു സർവീസിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ബിരുദസർ ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. കേവലം ഗ്രൂപ്പ് C/ക്ലാസ്സ് lll തസ്തികകളിലേക്ക് മാത്രമേ ഈ ബിരുദ സർ ട്ടിഫിക്കേറ് പരിഗണിക്കപ്പെടുകയുള്ളൂ. പത്താം ക്ലാസ്സോ പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയുള്ള ഒരു സൈനികൻ വിരമിച്ചു വരുമ്പോൾ ലഭിക്കുന്ന ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് തസ്തികയിൽ അപേക്ഷിക്കുന്നതിൽ നിന്നും PSC വിലാക്കിയിട്ടുള്ളതാണ്. പുതി വിജ്ഞാപന പ്രകാരം ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ സ്പെഷ്യൽ റൂൾസിൽ സർക്കാർ ഭേദഗതി വരുത്തി. ഇപ്പോൾ ഇതിൽ അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത ഏഴാം ക്ലാസ്സ് ആണ്, ഒരു തരത്തിലും ഉള്ള ബിരുദവവും പാടില്ല. ആയതിനാൽ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽ ഉള്ള 48 വിഭാഗങ്ങളിൽ ഈ ഭേ
തിരുവനന്തപുരം: വിമുക്തഭടന്മാരോടുള്ള പി എസ് സിയുടെ അവഗണനകൾക്കെതിരെ പ്രതിഷേധകൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുൻപിൽ ധർണ്ണ നടത്തുന്നു. കര, നാവിക,വ്യോമ സേനകളിൽ നിന്ന് കുറഞ്ഞത് 15 വർഷം സേവനം പൂർത്തിയായി വിരമിക്കുന്നവർക്കു സർവീസിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ബിരുദസർ ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. കേവലം ഗ്രൂപ്പ് C/ക്ലാസ്സ് lll തസ്തികകളിലേക്ക് മാത്രമേ ഈ ബിരുദ സർ ട്ടിഫിക്കേറ് പരിഗണിക്കപ്പെടുകയുള്ളൂ. പത്താം ക്ലാസ്സോ പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയുള്ള ഒരു സൈനികൻ വിരമിച്ചു വരുമ്പോൾ ലഭിക്കുന്ന ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് തസ്തികയിൽ അപേക്ഷിക്കുന്നതിൽ നിന്നും PSC വിലാക്കിയിട്ടുള്ളതാണ്.
പുതി വിജ്ഞാപന പ്രകാരം ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ സ്പെഷ്യൽ റൂൾസിൽ സർക്കാർ ഭേദഗതി വരുത്തി. ഇപ്പോൾ ഇതിൽ അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത ഏഴാം ക്ലാസ്സ് ആണ്, ഒരു തരത്തിലും ഉള്ള ബിരുദവവും പാടില്ല.
ആയതിനാൽ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽ ഉള്ള 48 വിഭാഗങ്ങളിൽ ഈ ഭേദഗതി നിലവിൽ വന്നിട്ടുണ്ട്.
തന്മൂലം ഈ കഴിഞ്ഞ മെയ് മാസം PSC വിജ്ഞാപനം വന്ന ലാസ്‌റ് ഗ്രേഡ് സെവെന്റ്സ് ബിരുദ ദാരികൾക്കു അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.15 വർഷം സൈനിക ജീവിതം പൂർത്തിയാക്കി വരുന്ന വിമുക്തഭടന്മാർക്കായി കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം അവരുടെ ഉന്നമനത്തിനായി നൽകുന്ന ആർമി ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് ഉണ്ട് എന്ന കാരണത്താൽ പത്താം ക്ലാസ്സോ പ്രീഡിഗ്രി/ തതുല്യ യോഗ്യത നേടി സൈനിക സേവനം പൂർത്തിയാക്കി വരുന്നവർക്കും ഇതിൽ അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.
മറ്റെല്ലാ സ്റ്റേറ്റുകളിലും വിമുക്തഭടന്മാർക്കായി 10% സംവരണം ഉണ്ട് .കേരളത്തിൽ വിമുക്ത ഭടന്മാർക്കായി ഒരു തസ്തികയിലും പ്രത്യേക സംവരണവും നിലവിൽ ഇല്ല. വിമുക്ത ഭടന്മാർക്കായി മാത്രം നീക്കി വച്ചിരുന്ന, സൈനിക ക്ഷേമവകുപ്പ് NCC ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ആണ് ഇപ്പോൾ വന്നിട്ടുള്ളത്(385/2017). ഈ ഒഴിവിലേക്കും ആർമി ഗ്രാജുവേഷൻ സെർട്ടിഫിക്കറ്റ് ഉണ്ട് എന്ന കാരണത്താൽ വിമുക്തഭടന്മാർക്കു അപേക്ഷിക്കുവാൻ കഴിയുന്നില്ല. ഇക്കഴിഞ്ഞഎക്സൈസ് ഗാർഡ് തസ്തികയിൽ വിമുക്ത ഭടന്മാരുടെ വയസ്സിളവും PSC നിർത്തലാക്കി, അതിലും ഇപ്പോൾ അപേക്ഷിക്കുവാൻ കഴിയുന്നില്ല.ഇപ്പോൾ വിളിച്ചിട്ടുള്ള 399/2017,400/2017 വിജ്ഞാപനങ്ങളിൽ (ഡിഗ്രി ലെവൽ) ആർമി ഗ്രാജുവഷൻ സര്ടിഫിക്കറ് PSC അംഗീകരിക്കുന്നതും ഇല്ല.
കേരളത്തിൽ നിലവിലുള്ള വ്യവസ്ഥപ്രകാരം വിമുക്ത ഭടന്മാർക്കു cutoff നു ഉള്ളിൽ വന്നാൽ ഗ്രേസ് മാർക്ക് ലഭിക്കും എന്നുള്ളതാണ്. അല്ലാതെ മറ്റൊരു മുന്ഗണനയും നിലവിലില്ല.
വിമുക്തഭടന്മാരുടെ ഉന്നമനത്തിനായി ലഭിച്ച ഈ ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് കൊണ്ടു അവരുടെ അവസരങ്ങൾ നഷ്ടപ്പെടുകയാണ്.നിലവിലുള്ള സാഹചര്യം അനുസരിച്ചു ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് അല്ലാതെ മറ്റു ഒഴിവുകളിലേക്കുള്ള മൽസര പരീക്ഷകളിൽ ഒരു വിമുക്തഭടനു റാങ്ക് ലിസ്റ്റിൽ കയറി പറ്റുക എന്നത് അപ്രാപ്യമാണ്.
വിമുക്തഭടന്മാർക്കായി മാത്രം നീക്കി വച്ചിരിക്കുന്ന പോസ്റ്റുകളിൽ പോലും അവർക്ക്അപേക്ഷിക്കാൻ കഴിയുന്നില്ല. ആയതിനാൽ ഈ വിജ്ഞാപനം അവസാനിക്കുന്ന നവംബര് 15 നു മുൻപായി യോഗ്യത പുനർനിർണയം ചെയ്തു എല്ലാ വിമുക്തഭടന്മാർക്കും അപേക്ഷിക്കുവാനുള്ള അവസരം ഉണ്ടാക്കാൻ ബന്ധപ്പെട്ടവർ ഉണ്ടാക്കേണ്ടതാണെന്നും വിമുക്ത ഭടന്മാർ ആവശ്യപ്പെടുന്നു.