- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് കാലത്ത് ജർമനിയിൽ നിന്നുള്ള യാത്ര മുടങ്ങിയേക്കാം; ശമ്പള വർധന ആവശ്യപ്പെട്ട് ജർമൻ എയർപോർട്ട് സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന്; പണിമുടക്കുന്നത് 23,000 തൊഴിലാളികൾ
ബെർലിൻ: വരും ആഴ്ചകളിൽ ജർമൻ എയർപോർട്ടുകളെ സ്തംഭിപ്പിച്ചുകൊണ്ട് സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന് ഒരുങ്ങുന്നു. വേതനവർധന ആവശ്യപ്പെട്ടു കൊണ്ടാണ് 23,000ത്തോളം വരുന്ന സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന് തയാറാകുന്നത്. മണിക്കൂറിന് 20 യൂറോ എന്നത് പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. വേതന വർധന ആവശ്യപ്പെട്ടു കൊണ്ട് ട്രേഡ് യൂണിയൻ വെർഡിയുമായി ഉടൻ ചർച്ച നടത്തും. ചെക്കിംഗിലും പാസഞ്ചർ സപ്പോർട്ടിലും മറ്റുമുള്ള സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിലേക്ക് പോയാൽ എയർപോർട്ട് പ്രവർത്തനം സ്തംഭിച്ചേക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനോടകം രണ്ടു തവണ ചർച്ചകൾ നടന്നുവെങ്കിലും വിജയം കണാത്തതിനെ തുടർന്ന് ഇന്നു വീണ്ടും ചർച്ച അരങ്ങേറും. പുതുതായി രൂപീകരിച്ച ഫെഡറൽ അസോസിയേഷൻ ഓഫ് ഏവിയേഷൻ സെക്യൂരിറ്റി കമ്പനി (ബിഎൽഡിഎസ്) ട്രേഡ് യൂണിയനുകളായി വീണ്ടും ചർച്ച നടത്തും.
ബെർലിൻ: വരും ആഴ്ചകളിൽ ജർമൻ എയർപോർട്ടുകളെ സ്തംഭിപ്പിച്ചുകൊണ്ട് സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന് ഒരുങ്ങുന്നു. വേതനവർധന ആവശ്യപ്പെട്ടു കൊണ്ടാണ് 23,000ത്തോളം വരുന്ന സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന് തയാറാകുന്നത്. മണിക്കൂറിന് 20 യൂറോ എന്നത് പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വേതന വർധന ആവശ്യപ്പെട്ടു കൊണ്ട് ട്രേഡ് യൂണിയൻ വെർഡിയുമായി ഉടൻ ചർച്ച നടത്തും. ചെക്കിംഗിലും പാസഞ്ചർ സപ്പോർട്ടിലും മറ്റുമുള്ള സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിലേക്ക് പോയാൽ എയർപോർട്ട് പ്രവർത്തനം സ്തംഭിച്ചേക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇതിനോടകം രണ്ടു തവണ ചർച്ചകൾ നടന്നുവെങ്കിലും വിജയം കണാത്തതിനെ തുടർന്ന് ഇന്നു വീണ്ടും ചർച്ച അരങ്ങേറും. പുതുതായി രൂപീകരിച്ച ഫെഡറൽ അസോസിയേഷൻ ഓഫ് ഏവിയേഷൻ സെക്യൂരിറ്റി കമ്പനി (ബിഎൽഡിഎസ്) ട്രേഡ് യൂണിയനുകളായി വീണ്ടും ചർച്ച നടത്തും.
Next Story