- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുസു കൂടാൻ ആഴ്ചയിൽ രണ്ടുവട്ടം രതിമൂർച്ഛയിലെത്തുക; ഉറക്കം കൂടാനും മാനസിക സമ്മർദം ഒഴിവാക്കാനും ലൈംഗികബന്ധം അനിവാര്യം; സെക്‌സിൽ ഏർപ്പെട്ട് ഡോക്ടറെ ഒഴിവാക്കി ജീവിക്കാനുള്ള ഏഴു കാര്യങ്ങൾ പരിചയപ്പെടാം
തിരുവനന്തപുരം: പരസ്പരം വൈകാരികത പങ്കുവയ്ക്കാനുള്ള അവസരം മാത്രമല്ല ലൈംഗികത. ശാരീരവും മനസും എന്നും ആരോഗ്യപൂർണമായി നിലനിർത്താൻ സെക്‌സ് പോലെ മറ്റൊരു മരുന്നില്ലെന്നതാണു സത്യം. നിത്യജീവിതത്തിൽനിന്ന് ഡോക്ടറെ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി. പതിവായി കിടപ്പറയിൽ ഒത്തുചേരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഏഴു കാര്യങ്ങൾ പരിചയപ്പെടാം. നല്ല ഉറക്കംഉറക്കത്തിന് സെക്‌സിനോളം ഫലപ്രദമായ മാർഗമില്ല. സെക്‌സ് ചെയ്തതിനുശേഷമുള്ള ഉറക്കം കൂടുതൽ ശാന്തവും ആഴമുള്ളതുമായിരിക്കും. നല്ല ഉറക്കം ലഭിച്ചാൽതന്നെ പകുതി അസുഖങ്ങളും മാറും. ജാഗ്രതയും കൂടും. മികച്ച വ്യായാമംവ്യായാമം ചെയ്യാൻ മടിയുണ്ടോ നിങ്ങൾക്ക്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനോളം നല്ലൊരു വ്യായാമമില്ല. സെക്‌സിൽ ഏർപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യായാമത്തിലേതിനു സമാനമാണ്. ശ്വാസോച്ഛാസ നിരക്ക് വർധിക്കുന്നു. ശരീരത്തിലെ കലോറി കത്തിത്തീരുന്നു. 15 മിനിട്ടു നീളുന്ന ലൈംഗികബന്ധം ആഴ്ചയിൽ മൂന്നുവട്ടമെങ്കിലും പുലർത്താൻ നിങ്ങൾക്കായാൽ വർഷം 7500 കലോറി ഊർജം കത്തിത്തീര
തിരുവനന്തപുരം: പരസ്പരം വൈകാരികത പങ്കുവയ്ക്കാനുള്ള അവസരം മാത്രമല്ല ലൈംഗികത. ശാരീരവും മനസും എന്നും ആരോഗ്യപൂർണമായി നിലനിർത്താൻ സെക്‌സ് പോലെ മറ്റൊരു മരുന്നില്ലെന്നതാണു സത്യം. നിത്യജീവിതത്തിൽനിന്ന് ഡോക്ടറെ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി. പതിവായി കിടപ്പറയിൽ ഒത്തുചേരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഏഴു കാര്യങ്ങൾ പരിചയപ്പെടാം.
നല്ല ഉറക്കം
ഉറക്കത്തിന് സെക്‌സിനോളം ഫലപ്രദമായ മാർഗമില്ല. സെക്‌സ് ചെയ്തതിനുശേഷമുള്ള ഉറക്കം കൂടുതൽ ശാന്തവും ആഴമുള്ളതുമായിരിക്കും. നല്ല ഉറക്കം ലഭിച്ചാൽതന്നെ പകുതി അസുഖങ്ങളും മാറും. ജാഗ്രതയും കൂടും.
മികച്ച വ്യായാമം
വ്യായാമം ചെയ്യാൻ മടിയുണ്ടോ നിങ്ങൾക്ക്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനോളം നല്ലൊരു വ്യായാമമില്ല. സെക്‌സിൽ ഏർപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യായാമത്തിലേതിനു സമാനമാണ്. ശ്വാസോച്ഛാസ നിരക്ക് വർധിക്കുന്നു. ശരീരത്തിലെ കലോറി കത്തിത്തീരുന്നു. 15 മിനിട്ടു നീളുന്ന ലൈംഗികബന്ധം ആഴ്ചയിൽ മൂന്നുവട്ടമെങ്കിലും പുലർത്താൻ നിങ്ങൾക്കായാൽ വർഷം 7500 കലോറി ഊർജം കത്തിത്തീരും.
ആയുസ് കൂടുന്നു
രതിമൂർച്ഛയുണ്ടാകുന്ന സമയത്ത് ശരീരം ഡീഹൈഡ്രോഎപിയൻഡ്രോസ്റ്ററോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. പ്രതിരോധശേഷി വർധിക്കാനും ശരീരകോശങ്ങളുടെ തകരാറു പരിഹരിക്കാനും ചർമത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. ആഴ്ചയിൽ രണ്ടുവട്ടമെങ്കിലും രതിമൂർച്ഛ അനുഭവിക്കുന്ന പുരുഷന്മാർക്ക് ആയുസ് കൂടുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വേദനസംഹാരി
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷന്മാരിലും സ്ത്രീകളിലും എൻഡോർഫിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. വേദനസംഹാരി ആയി പ്രവർത്തിക്കുന്ന ഹോർമോൺ ആണിത്. രതിമൂർച്ഛയുടെ സമയത്ത് വേദന അനുഭവപ്പെടില്ലെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുള്ളതാണ്.
പ്രോസ്‌റ്റേറ്റിനു സംരക്ഷണം
ശുക്ലം ശേഖരിച്ചു വച്ചിരിക്കുന്നത് പ്രോസ്‌റ്റേറ്റ് ഗ്രന്ധികളിലാണ്. സ്ഖലനം സംഭവിച്ചില്ലെങ്കിൽ ശുക്ലം ഗ്രന്ധികളിൽ കെട്ടിക്കിടക്കും. ഇത് ഗ്രന്ധിവീക്കത്തിനിടയാക്കും. പ്രായമാകുന്നതുവരെ പ്രോസ്‌റ്റേറ്റിനു തകരാർ സംഭവിക്കാതിരിക്കാൻ പതിവായി സ്ഖലനം നടക്കേണ്ടത് അത്യാവശ്യമാണ്.
ഷണ്ഡത്വം ഇല്ലാതാക്കുന്നു
40 വയസിനു മുകളിൽ പ്രായമുള്ള അമ്പതു ശതമാനം പുരുഷന്മാരും ഉദ്ധാരണ പ്രശ്‌നങ്ങൾ നേരിടുന്നു. ഷണ്ഡത്വം ഉണ്ടാകരുതെന്നുണ്ടെങ്കിൽ പതിവായി സെക്‌സിൽ ഏർപ്പെട്ടേ മതിയാകൂ. ഉദ്ധാരണം സംഭവിക്കുമ്പോൾ ലിംഗത്തിലൂടെ രക്തപ്രവാഹം കൂടുകയും കോശങ്ങൾ ആരോഗ്യപൂർണമായി ഇരിക്കുകയും ചെയ്യുന്നു.
മാനസിക സമ്മർദം ഒഴിവാക്കാം
മാനസിക സമ്മർദം ഒഴിവാക്കാൻ സെക്‌സിനോളം ഫലപ്രദമായ വഴികളില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. സമ്മർദം ഉണ്ടാക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം തടയുന്ന ഡോപോമിൻ, സന്തോഷം നല്കുന്ന ഹോർമോണുകളായ എൻഡോർഫിൻ, ആഗ്രഹം ജനിപ്പിക്കുന്ന ഓക്‌സിടോസിൻ തുടങ്ങിയവ സെക്‌സിന്റെ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്നു.