തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ സന്നദ്ധരായി വരുന്ന സ്ഥാപനങ്ങൾ ക്ക് കേരളത്തിൽഓഫീസ് തുടങ്ങുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കേരളസ്റ്റാർട്ടപ്പ് മിഷൻ നൽകുമെന്ന് ഐ.ടി.സെക്രട്ടറിഎം.ശിവശങ്കർ പറഞ്ഞു. സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന 'സീഡിങ് കേരള' ദ്വിദിന ശിൽപശാലയുടെ ഭാഗമായി നടന്ന നയരൂപീകരണ ചർച്ചയിലാണ് അദ്ദേഹം ഇത്‌വ്യക്തമാക്കിയത്. നിക്ഷേപസന്നദ്ധരായ വ്യക്തികളെഒരുമിച്ചുചേർത്ത് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക്ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ്മിഷൻ ശിൽപശാല സംഘടിപ്പിച്ചത്.

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം പൊതുവേതൃപ്തികര മാണെന്നാണ് നിക്ഷേപകരുടെ അഭിപ്രായമെന്ന്ശിവശങ്കർ പറഞ്ഞു. ഇപ്പോൾ ബാല്യദശയിലായ സ്റ്റാർട്ടപ്പുകളുടെ തുടർന്നുള്ള വളർച്ചയ്ക്ക് വിശദമായരൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. സ്റ്റാർട്ടപ്പുകൾ രണ്ടാംഘട്ടത്തിലേക്കെത്തുന്നതോടെ പണലഭ്യതയ്ക്ക്തടസ്സമുണ്ടാകാതെ സുഗമമായി അവമുന്നോട്ടുകൊണ്ടുപോകാനുള്ള സംവിധാനങ്ങൾ സർക്കാർഉണ്ടാക്കും. ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യണമെന്നതുസംബന്ധിച്ച് വെൻച്വർ ക്യാപ്പിറ്റലിസ്റ്റുക ളുമായിസർക്കാർ കൂടുതൽ ചർച്ചകൾ നടത്തും.

കേരളത്തിൽ നിലവിൽ എയ്ഞ്ചൽ ഫണ്ടിംഗിനുള്ളഅവസരങ്ങൾ പരിമിതമാണ്. കേരളത്തിനു പുറത്തുനിന്നുള്ളവരാണ് കൂടുതലായും ധനസഹായവുമായെത്തുന്നത്. ഇവരിൽ മലയാളികൾ
ധാരാളമുണ്ടെങ്കിലും പ്രവർത്തനമേഖല പുറത്താണ്.അവർക്കുൾപ്പെടെ സംസ്ഥാനത്ത് കൂടുതൽസൗകര്യങ്ങളുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം.

സർക്കാരിന്റെ ഐ.ടി നയത്തോടൊപ്പം സ്റ്റാർട്ടപ്പ് നയവുംപ്രഖ്യാപിക്കുമെന്നും ഇത്തരം കാര്യങ്ങളെല്ലാം അതിൽഉൾപ്പെടുത്തുമെന്നും ശിവശങ്കർ വ്യക്തമാക്കി.സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. ജയശങ്കർ പ്രസാദുംഇരുപതോളം നിക്ഷേപകരും ചർച്ചയിൽ പങ്കെടുത്തു.സ്റ്റാർട്ടപ്പുകൾക്ക് സഹായം ലഭ്യമാക്കുന്ന പ്രധാന ഇടമായലെറ്റ്സ് വെൻച്വർ, കോങ്ലോ വെൻച്വേഴ്സ് എന്നിവയുടെ
സഹകരണത്തോടെ ടെക്നോപാർക്കിലാണ് രണ്ടു ദിവസത്തെശിൽപശാലയും ചർച്ചകളും സംഘടിപ്പിച്ചത്.നിക്ഷേപകരുമായി സ്റ്റാർട്ടപ്പുകൾക്ക് കൂടിക്കാഴ്ചയ്ക്കുള്ളഅവസരവും ഒരുക്കിയിരുന്നു.