- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേജരിവാളിനെ കുടുക്കിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്ന് സിബിഐ ഉറപ്പു നല്കി; ബി.കെ. ബൻസാലിന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്കു പിന്നിലും സിബിഐ; കേന്ദ്ര ഏജൻസികളിൽനിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ല; വിരമിക്കൽ അപേക്ഷയിൽ മോദിയെ കുടുക്കി കേജരിവാളിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കുടുക്കിയാൽ തന്നെ വെറുതേവിടാമെന്ന് സിബിഐ ഉറപ്പു നല്കിയതായി കേജരിവാളിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. സ്വയം വിരമിക്കലിനായി ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയിലാണ് രാജേന്ദ്രകുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കോർപറേറ്റ് വിഭാഗം മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ബി.കെ. ബൻസാലിന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്കു പിന്നിലും സിബിഐ ആണെന്ന് രാജേന്ദ്രകുമാർ ആരോപിക്കുന്നു. ഡൽഹി മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ നടത്തിയ അറസ്റ്റും പിന്നീടുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നാണ് രാജേന്ദ്ര കുമാർ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. 2015 ഡിസംബറിലാണ് രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത്. കഴിഞ്ഞവർഷം ജൂലൈയിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ രാഷ്ട്രീയ നിഷ്പക്ഷത മൂലക്ക് കനത്ത വിലയാണ് നൽകേണ്ടിവന്നതെന്നും കത്തിൽ അദ്ദേഹം പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഇടയിൽ സിബിഐ ഉദ്യോ
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കുടുക്കിയാൽ തന്നെ വെറുതേവിടാമെന്ന് സിബിഐ ഉറപ്പു നല്കിയതായി കേജരിവാളിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. സ്വയം വിരമിക്കലിനായി ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയിലാണ് രാജേന്ദ്രകുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കോർപറേറ്റ് വിഭാഗം മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ബി.കെ. ബൻസാലിന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്കു പിന്നിലും സിബിഐ ആണെന്ന് രാജേന്ദ്രകുമാർ ആരോപിക്കുന്നു.
ഡൽഹി മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ നടത്തിയ അറസ്റ്റും പിന്നീടുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നാണ് രാജേന്ദ്ര കുമാർ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. 2015 ഡിസംബറിലാണ് രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത്. കഴിഞ്ഞവർഷം ജൂലൈയിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ രാഷ്ട്രീയ നിഷ്പക്ഷത മൂലക്ക് കനത്ത വിലയാണ് നൽകേണ്ടിവന്നതെന്നും കത്തിൽ അദ്ദേഹം പറയുന്നുണ്ട്.
ചോദ്യം ചെയ്യലിന് ഇടയിൽ സിബിഐ ഉദ്യോഗസ്ഥർ അടിക്കടി ആവശ്യപ്പെട്ടതും പറഞ്ഞതും കെജ്രിവാളിനെ കുടുക്കിയാൽ വെറുതെ വിടാം എന്നാണ്. താനടക്കം ഡസൻ കണക്കിനാളുകളെ മർദ്ദിച്ചും സമ്മർദ്ദം ചെലുത്തിയും ഡൽഹി മുഖ്യമന്ത്രിയെ കുടുക്കാൻ ആവശ്യപ്പെട്ടു. പലർക്കും ഗുരുതരമായി പരുക്കു പറ്റി. ഇതെല്ലാം ഗവൺമെന്റിലുള്ള എല്ലാവർക്കും അറിയാം. എന്നാൽ ആരും ശബ്ദമുയർത്തില്ല. ഇതേ സിബിഐക്കാരാണ് ബി.കെ. ബൻസാലിനേയും മകനേയും ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മകളും അതിന് മുമ്പേ അതിക്രമം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തെന്നും എല്ലാർക്കും അറിയാം. അവരെ കൊന്നതാണ്, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗവും മേൽനോട്ടം വഹിക്കുന്ന സർക്കാരുമാണ് ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദി. ബൻസാലിന്റേയും മകന്റേയും ആത്മഹത്യ കുറിപ്പ് താൻ വായിച്ചതാണ്. പീഡനങ്ങളും അസഭ്യ പ്രയോഗങ്ങളുമെല്ലാം അതിൽ വിശദീകരിച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പുണ്ടായിട്ടും ഈ കൊലപാതകികൾക്കെതിരെ കേസില്ലെന്ന് രാജേന്ദ്രകുമാർ കത്തിൽ പറയുന്നു.
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ രാഷ്ട്രീയ നിഷ്പക്ഷത പുലർത്തിയതിനുള്ള വിലയാണ് കള്ളക്കേസുകളിൽ കുടുക്കൽ. നീതിയുക്തമായ സമീപനം കേന്ദ്ര ഏജൻസികളിൽനിന്നു ലഭിക്കില്ലെന്നാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ സാഹചര്യങ്ങളിൽനിന്നും മനസിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർക്കുന്നു.
ആരോപണങ്ങൾ പുറത്തുവന്നതോടെ ട്വിറ്ററിലൂടെ നരേന്ദ്ര മോദിക്കെതിരെ അരവിന്ദ് കേജരിവാളിന്റെ പരിഹാസ ശരവുമെത്തി. എന്തിനാണ് ഞങ്ങളെ താങ്കളിത്ര ഭയക്കുന്നത് മോദിജി, എന്നാണ് കേജരിവാളിന്റെ ചോദ്യം.



