- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ സന്തോഷം; ഏത് വേഷം ലഭിച്ചാലും പൂർണ്ണതയോടെ ചെയ്യാൻ തയ്യാർ: പരിഭവമില്ലാതെ സീമാ ജി നായർ
കോതമംഗലം: മലയാള സിനിമയിൽ സഹനടിയായി സ്ഥിര സാന്നിധ്യമായിരുന്നു ഒരകാലത്ത് സീമാ ജി നായർ. ഇടക്കാലം കൊണ്ട് മിനിസ്‌ക്രീനിലും ശോഭിച്ച താരം. ഇടക്കാലത്ത് വെള്ളിത്തിരയിൽ നിന്നും മാറിനിന്ന സീമ ന്യൂജനറേഷൻ സിനിമകളിലൂടെയാണ് വീണ്ടും അവതരിച്ചത്. അമ്മ വേഷങ്ങളിലായിരുന്നു സീമ കൂടുതലും അഭിനയിച്ചത്. ഈ വേഷങ്ങളിൽ അവർ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. അ
കോതമംഗലം: മലയാള സിനിമയിൽ സഹനടിയായി സ്ഥിര സാന്നിധ്യമായിരുന്നു ഒരകാലത്ത് സീമാ ജി നായർ. ഇടക്കാലം കൊണ്ട് മിനിസ്‌ക്രീനിലും ശോഭിച്ച താരം. ഇടക്കാലത്ത് വെള്ളിത്തിരയിൽ നിന്നും മാറിനിന്ന സീമ ന്യൂജനറേഷൻ സിനിമകളിലൂടെയാണ് വീണ്ടും അവതരിച്ചത്. അമ്മ വേഷങ്ങളിലായിരുന്നു സീമ കൂടുതലും അഭിനയിച്ചത്. ഈ വേഷങ്ങളിൽ അവർ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. അമ്മ വേഷങ്ങളോട് തനിക്ക് കൂടുതൽ അടുപ്പം തോന്നി തുടങ്ങിയെന്നാണ് സീമ ജി നായർ ഇപ്പോൾ പറയുന്നത്. തുടർച്ചയായി ഇത്തരം വേഷങ്ങൾ ചെയ്യുന്നതു കൊണ്ട് തനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
അടുത്ത കാലത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും അമ്മവേഷങ്ങളാണ് താൻ ചെയ്തിട്ടുള്ളത്. എന്നാൽ, അതിൽ തനിക്ക് യാതൊരു പരിഭവുമില്ല. ഏതുവേഷം കിട്ടിയാലും അഭിനയിക്കുകയും കഴിവിന്റെ പരമാവധി ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പ്രവർത്തിക്കുകയുമാണ് ഇപ്പോൾ താൻ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.
കുഞ്ചാക്കോ ബോബൻ നായകനായ വള്ളിയും തെറ്റി പുള്ളിയും തെറ്റിയാണ് സീമയുടെ പുതിയ ചിത്രം. ഇതിലെ കുഞ്ചാക്കോ ബോബന്റെ അമ്മവേഷം തനിക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും സീമ പറഞ്ഞു. പുതുതലമുറയിലെ താരങ്ങൾ ഇത്തരം വേഷങ്ങളോട് തുടരുന്ന അയിത്തം അറിവില്ലായ്മകൊണ്ടായിരിക്കാമെന്നാണ് താരത്തിന്റെ വിലയിരുത്തൽ. മുതിർന്നവരെ അംഗീകരിക്കാനുള്ള മടി ന്യൂജൻ താരങ്ങൾക്കിടയിൽ വ്യാപകമാണെന്നും ഇത്തരം ഇടുങ്ങിയ ചിന്താഗതി ഇക്കൂട്ടരുടെ കലാരംഗത്തെ പ്രവർത്തനത്തിന്റെ മാറ്റ് കുറയ്ക്കു മെന്നും താരം അഭിപ്രായപ്പെട്ടു.
നൃത്തോടയിരുന്നു സ്‌കൂൾ പഠനകാലത്ത് താൽപര്യം. അഭിനയ രംഗത്ത് എത്തിയതോടെ പിന്നെ ഈ മേഖലയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള കാലത്തും അഭിനയം തുടരും. ഇക്കാര്യത്തിൽ ഇതുവരെ ആരും തന്റെ മുന്നിൽ വിലക്കുകൾ തീർത്തിട്ടില്ല. കഴിയുന്നിടത്തോളം കാലം ആരോടും കലഹിക്കാതെ ഈ രംഗത്ത് തുരണമെന്നാണ് ആഗ്രഹമെന്നും ഇതിന് ഈശ്വരൻ അനുഗ്രഹിക്കണമേ എന്നുള്ള പ്രാർത്ഥനയോടെയാണ് ഇപ്പോൾ ദിനങ്ങൾ തള്ളി നിൽക്കുന്നതെന്നും സീമ തുടർന്നു പറഞ്ഞു.
ഇന്ന് ഹോളിഡേ ക്ലബ്ബിൽ നടന്ന മോണോ ആക്ട് മത്സരത്തിന് വിധി കർത്താവായി എത്തിയതായിരുന്നു സീമ.സ്റ്റേജ് ഷോകളിൽ വിധികർത്താവായി ഇരുന്നിട്ടുണ്ടെങ്കിലും സ്‌കൂൾ കലോത്സവത്തിൽ പ്രതിഭവകളെ വിലയിരുത്താനെത്തിയത് ആദ്യമാണെന്ന് സീമ ജി നായർ പറഞ്ഞു.