- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേഷം ഉണ്ടെന്ന് പറഞ്ഞ് വിളിക്കും; സിനിമ തുടങ്ങുമ്പോൾ നമ്മൾ ഔട്ട്; പ്രതികരിച്ചാൽ പിന്നെ വീട്ടിലിരിക്കേണ്ടി വരും: ഇത് സിനിമാ മേഖലയിൽ ഞാനടക്കം പലരും നേരിടുന്ന പ്രശ്‌നം: ജീവിക്കാൻ ബാങ്കു ബാലൻസോ മറ്റ് തൊഴിലോ അറിയാത്തതിനാൽ എല്ലാം സഹിക്കുകയാണെന്നും സീമാ ജി നായർ
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് അടക്കം സ്ത്രീകൾ നേരിടുന്ന പ്രശ്‌നം നിരവധിയാണ്. ബിന്ദു പണിക്കർ, കവിയൂർ പൊന്നമ്മ തുടങ്ങി ഒരുപിടി നല്ല കലാകാരികളെ ഇന്ന് സിനിമകളിൽ കാണാനേ ഇല്ല. അതുപോലെ സിനിമയിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സീമ ജി നായർ. പല സംവിധായകരും വേഷം ഉണ്ടെന്ന് പറഞ്ഞ് വിളിക്കും. എന്നാൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ നമ്മൾ സിനിമയിൽ ഉണ്ടാവാറില്ലെന്നും സീമാ ജി നായർ പറയുന്നു. ഷൂട്ടിഷഇനായി ചെല്ലുമ്പോൾ നമുക്കെന്ന് പറഞ്ഞ കഥാപാത്രം മറ്റു പലരുമായിരിക്കും ചെയ്യുക. എന്നാൽ ഇതൊക്കെ കണ്ടിട്ടും കൈയും കെട്ടി നിൽക്കാനെ കഴിയൂ എന്നും സീമ പറയുമ്മു. അടുത്തകാലത്തു ചില ഓഫറുകൾ വന്നിരുന്നു. ഡേറ്റും നൽകി ഷൂട്ടിങ് തുടങ്ങിയപ്പോൾ പുറത്തായപ്പോൾ വിഷമം തോന്നി. പരാതിപ്പെടാൻ ആഗ്രഹംല്ലാഞ്ഞിട്ടില്ല. എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്താൽ പിന്നീട് അങ്ങോട്ട് വീട്ടിൽ ഇരിക്കേണ്ടിവരും. സിനിമയിൽ പിന്നെ തലകാണിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും വരും. അതിനാൽ എല്ലാം സഹിക്കുകയാണെന്നും സീമ പറയുന്നു.
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് അടക്കം സ്ത്രീകൾ നേരിടുന്ന പ്രശ്‌നം നിരവധിയാണ്. ബിന്ദു പണിക്കർ, കവിയൂർ പൊന്നമ്മ തുടങ്ങി ഒരുപിടി നല്ല കലാകാരികളെ ഇന്ന് സിനിമകളിൽ കാണാനേ ഇല്ല. അതുപോലെ സിനിമയിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സീമ ജി നായർ.
പല സംവിധായകരും വേഷം ഉണ്ടെന്ന് പറഞ്ഞ് വിളിക്കും. എന്നാൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ നമ്മൾ സിനിമയിൽ ഉണ്ടാവാറില്ലെന്നും സീമാ ജി നായർ പറയുന്നു. ഷൂട്ടിഷഇനായി ചെല്ലുമ്പോൾ നമുക്കെന്ന് പറഞ്ഞ കഥാപാത്രം മറ്റു പലരുമായിരിക്കും ചെയ്യുക. എന്നാൽ ഇതൊക്കെ കണ്ടിട്ടും കൈയും കെട്ടി നിൽക്കാനെ കഴിയൂ എന്നും സീമ പറയുമ്മു.
അടുത്തകാലത്തു ചില ഓഫറുകൾ വന്നിരുന്നു. ഡേറ്റും നൽകി ഷൂട്ടിങ് തുടങ്ങിയപ്പോൾ പുറത്തായപ്പോൾ വിഷമം തോന്നി. പരാതിപ്പെടാൻ ആഗ്രഹംല്ലാഞ്ഞിട്ടില്ല. എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്താൽ പിന്നീട് അങ്ങോട്ട് വീട്ടിൽ ഇരിക്കേണ്ടിവരും. സിനിമയിൽ പിന്നെ തലകാണിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും വരും. അതിനാൽ എല്ലാം സഹിക്കുകയാണെന്നും സീമ പറയുന്നു.
അഭിനയം അല്ലാതെ വേറെ തൊഴിൽ അറിയില്ല. ബാങ്ക് ബാലൻസോ വസ്തുക്കളോ ഉണ്ടായിരുന്നു എങ്കിൽ പ്രതികരിക്കാമായിരുന്നെന്നും സീമാ ജി നായർ പറഞ്ഞു. എന്തെങ്കിലും പറഞ്ഞാൽ പിന്നെ ആരും വിളിക്കില്ല. ഇത്തരം പ്രശ്നങ്ങൾ കണ്ടില്ല എന്നു നടിച്ചു ജീവിക്കുന്ന ധാരാളം പേർ ഇൻഡസ്ട്രിയിൽ ഉണ്ട് എന്നും സീമ പറയുന്നു.
അമ്മ നാടക നടിയായിരുന്നു. അമ്മയിൽ നിന്നാണ് എനിക്ക് അഭിനയ വാസന ലഭിച്ചത്. പതിനേഴാം വയസ്സു മുതൽ ഞാൻ അഭിനയം തുടങ്ങിയതാണ്. അമ്മയെ പോലെ തന്നെ കുടുംബത്തിനൊപ്പം അഭിനയത്തിനും ഞാൻ പ്രാധാന്യം കൊടുക്കുന്നു. എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ ഹാർട്ടിനു ഓപ്പറേഷൻ വേണ്ടി വന്നു. ആശുപത്രിക്കിടക്കയിൽ മോൻ കിടക്കുമ്പോഴും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥത കൈവിട്ടില്ല. ഞാൻ അഭിനയിക്കാൻ പോയി.
ഓരോ സീൻ കഴിയുമ്പോഴും ചെറായിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് ഓടിയെത്തും. കുറച്ച് സമയം അവനോടൊപ്പം ചിലവഴിക്കും. അന്നവനു നാലുവയസ്സേയുള്ളൂ. അമ്മയുടെ സാമീപ്യം പൂർണ്ണമായും ആഗ്രഹിക്കുന്ന സമയം. കുഞ്ഞിനോടൊപ്പം മുഴുവൻ സമയം ചിലവഴിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടെങ്കിലും അത് സാധിച്ചിരുന്നില്ല.
അവന്റെ ചെറിയ ചെറിയ പിടിവാശികളും കുസൃതികളും കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞിട്ടുണ്ട്. ഡോക്ടറോടും, നഴ്‌സുമ്മാരോടും പറഞ്ഞിട്ട് ചേച്ചിമാരെ ഏല്പിച്ച് ഞാൻ വീണ്ടും ഷൂട്ടിനു പോകും. നെഞ്ചുപൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഉള്ളിലെ വിഷമം മുഖത്തു വരാതിരിക്കാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. പത്മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയായിരുന്നു സീമ ക്യാമറയ്ക്കു മുന്നിൽ എത്തിയത്.