- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശിയേട്ടൻപറഞ്ഞു.. ജയന്റെ മരിച്ച മുഖം നീ കാണണ്ട എന്ന്; അതുകൊണ്ട് ഇപ്പോഴും എന്റെ മനസിൽ ആ പഴയ 'ജയേട്ടൻ' ഉണ്ട്; ആ മഹാനടൻ ഇപ്പോഴും അണയാതെ കത്തുവാണ്...; താരങ്ങളിൽ ഇപ്പോഴിഷ്ടം ദുൽഖറിനേയും മഞ്ജുവിനേയും; സിനിമയിലെ ചേച്ചിയമ്മ സീമ മറുനാടനോട്
'എപ്പോഴും സന്തോഷവതിയായി ഇരിക്കുക. നല്ല കാര്യങ്ങൾ ചിന്തിക്കുക. പ്രവർത്തിക്കുക. ആഹ്ലാദം നിങ്ങളെതേടിവരും'. മലയാളസിനിമയുടെ ചേച്ചിയമ്മ സീമയുടെ വാക്കുകൾ...സിനിമയിലെ ഓർമ്മകളെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും നടി സീമ മറുനാടൻ മലയാളിയോട് മനസ്സ് തുറന്നു. എനിക്ക് ജീവിതം തന്നെ സിനിമയാണ്. സിനിമയല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക് ചിന്തിക്കാനേ സമയം ഉണ്ടായിരുന്നില്ല. ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം സിനിമയാണ് എനിക്ക് നൽകിയത്. സിനിമയില്ലെങ്കിൽ ഇന്നീ കാണുന്ന സന്തോഷവതിയായ സീമ ഒരു പക്ഷേ ഉണ്ടാകില്ല. ഭർത്താവ് സംവിധായകൻ ഐ.വി.ശശി. മകൻ അനി, പ്രിയദർശന്റെ കൂടെ സിനിമാസംവിധാനരംഗത്ത് പ്രവർത്തിക്കുന്നു. മകൾ അനു ഓസ്‌ട്രേലിയയിൽ... സുഖം, സന്തോഷം... സീമ പറയുകയാണ്.... സെറ്റുകളിൽനിന്ന്‌സെറ്റുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു 'സീമ' എന്ന നടിയുടെ പഴയകാലനാളുകൾ. ഫുൾ ടൈം ബിസി... ഇപ്പോൾ എങ്ങനെയാണ് ജീവിതം?(തമിഴ് കലർന്ന മലയാളത്തിൽ മലയാളത്തിന്റെപ്രിയനടിസംസാരിച്ചുതുടങ്ങി) ചുമ്മാതിരിക്കാൻ ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ട്സിനി
'എപ്പോഴും സന്തോഷവതിയായി ഇരിക്കുക. നല്ല കാര്യങ്ങൾ ചിന്തിക്കുക. പ്രവർത്തിക്കുക. ആഹ്ലാദം നിങ്ങളെതേടിവരും'. മലയാളസിനിമയുടെ ചേച്ചിയമ്മ സീമയുടെ വാക്കുകൾ...സിനിമയിലെ ഓർമ്മകളെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും നടി സീമ മറുനാടൻ മലയാളിയോട് മനസ്സ് തുറന്നു.
എനിക്ക് ജീവിതം തന്നെ സിനിമയാണ്. സിനിമയല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക് ചിന്തിക്കാനേ സമയം ഉണ്ടായിരുന്നില്ല. ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം സിനിമയാണ് എനിക്ക് നൽകിയത്. സിനിമയില്ലെങ്കിൽ ഇന്നീ കാണുന്ന സന്തോഷവതിയായ സീമ ഒരു പക്ഷേ ഉണ്ടാകില്ല. ഭർത്താവ് സംവിധായകൻ ഐ.വി.ശശി. മകൻ അനി, പ്രിയദർശന്റെ കൂടെ സിനിമാസംവിധാനരംഗത്ത് പ്രവർത്തിക്കുന്നു. മകൾ അനു ഓസ്‌ട്രേലിയയിൽ... സുഖം, സന്തോഷം... സീമ പറയുകയാണ്....
സെറ്റുകളിൽനിന്ന്‌സെറ്റുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു 'സീമ' എന്ന നടിയുടെ പഴയകാലനാളുകൾ. ഫുൾ ടൈം ബിസി... ഇപ്പോൾ എങ്ങനെയാണ് ജീവിതം?
(തമിഴ് കലർന്ന മലയാളത്തിൽ മലയാളത്തിന്റെപ്രിയനടിസംസാരിച്ചുതുടങ്ങി) ചുമ്മാതിരിക്കാൻ ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ട്‌സിനിമയിലെതിരക്കൊഴിഞ്ഞ ഈ സമയം ഞാൻ ശെരിക്കും ആസ്വദിക്കുകയാണ്. നമുക്ക്‌വേണ്ടി ജീവിക്കുകയാണ് ഇപ്പോൾ.സ്വന്തം ഇഷ്ടങ്ങൾ, സ്വന്തം താൽപര്യങ്ങൾ എല്ലാത്തിനും ആവശ്യം പോലെ സമയം ഉണ്ട്. സ്വസ്ഥം ഗൃഹഭരണം എന്നൊക്കെപറയില്ലേ! അതുപോലെ.
വെറുതേ ഇരിക്കുമ്പോൾ എന്താ ചെയ്യുക, ചിന്തകളിൽ എന്തൊക്കെ കാര്യങ്ങൾ കടന്നുവരാറുണ്ട്?
അയ്യോ! അമ്മാ, ഒന്നും കടന്നുവരാറില്ല... വെറുതേ ഇങ്ങനെ ഇരിക്കും. ഭഗവാനെക്കുറിച്ച് ഓർക്കും. കിടന്നുറങ്ങും. യാതൊരു വിധ ഹോബികളും എനിക്കില്ല. എന്തോ, എനിക്ക് ഒന്നിനോടും അങ്ങനെ താൽപര്യം തോന്നിയിട്ടില്ല. മക്കളും പറയാറുണ്ട്, ഇതെന്തൊരു അമ്മയാണ് ഇതെന്ന്. അവർക്ക് എനിക്ക് എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ തരണമെന്നൊക്കെ പ്ലാൻചെയ്തിട്ട് ഓരോന്ന് ചോദിക്കും. അമ്മാ, അമ്മയ്ക്ക് ഏത് ടൈപ്പ് സാരിയാണിഷ്ടം, ആഭരണങ്ങൾ, സിനിമകൾ...ഞാൻ എല്ലാത്തിനും ഒന്നുമില്ല, ഒന്നുമില്ല പറയും. ഇപ്പോ എന്റെ മറുപടികേട്ട് അവരും മടുത്തു. എന്താന്നറിയില്ല, എന്റെസ്വഭാവം അങ്ങനായിപ്പോയി.
എന്ത് കാര്യത്തിനാ ഏറ്റവും കൂടുതൽപൈസചെലവാക്കാറ്?
പറയട്ടെ, സത്യം പറഞ്ഞാൽ ചന്ദനത്തിരിവാങ്ങാനും, വിളക്കിലൊഴിക്കാൻ എണ്ണയും നെയ്യും വാങ്ങാനും. അല്ലാതൊന്നിനും എനിക്ക്‌പൈസവേണ്ട.
ഷോപ്പിങ്, യാത്രകൾ, ഒന്നിനും ചെലവിടാറില്ലേ?
ഇല്ലമ്മാ... ഒന്നിനും എനിക്ക് താൽപര്യമില്ല. അതു കൊണ്ട് പൈസ കളയാറുമില്ല. യാത്രകൾ എന്റെ ഭർത്താവിനും മക്കൾക്കും ഭയങ്കര ഇഷ്ടമാ. അവരും നന്നായി വഴക്ക് പറയാറുണ്ട് എന്റെ ഈ സ്വഭാവത്തിനെ. എന്തിന്, പണ്ട് സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഒരു അമേരിക്കൻ ട്രിപ്പിന് ഞങ്ങൾ അമേരിക്കയിലെത്തി. എത്തിയപാടെ ഞാൻ കട്ടിലിൽ കിടന്ന് ഉറക്കമായി. കൂടെയുള്ളവരെല്ലാം, സീമ എന്തായിത്, എഴുന്നേൽക്ക്, ആദ്യമായിട്ട് അമേരിക്കയിൽ വന്നിട്ട്മ ുറിക്കകത്ത് ഇരിക്കയാണോ, പുറത്തിറങ്ങ് എന്നുപറഞ്ഞ് വഴക്കു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എന്റെ മകൾ ഓസ്‌ട്രേലിയയിൽ ആണ്. ഇപ്പോഴും അവിടെ പോകുമ്പോൾ കൊച്ചുമകൻ ആരവിനെ കളിപ്പിച്ച് മുറിക്കകത്ത് ഇരിക്കാനാണ് എനിക്കിഷ്ടം.
സിനിമാവിശേഷങ്ങളിലേക്ക്‌വരാം. പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ട താരജോഡികളായിരുന്നു ജയൻ, സീമ... എങ്ങനെ ഓർക്കുന്നു ജയൻ എന്ന മഹാനടനെ?
തീർച്ചയായും പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ജോഡികളേക്കാൾ ഉപരി ജയനെന്ന ആ മഹാനടനെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ജയേട്ടൻ മരിച്ചെന്ന വാർത്ത ശശിയേട്ടനാണ് എന്നെവിളിച്ച്പറയുന്നത്. പക്ഷേ ഞാൻ അത് വിശ്വസിച്ചില്ല. പിന്നെ ശ്രീകുമാരൻതമ്പിസാറിനെ ശശിയേട്ടൻ വിളിച്ചു പറഞ്ഞു, ദേ ഇതുപോലെ അവൾ വിശ്വസിക്കുന്നില്ല, പറയൂ എന്ന്.
അങ്ങനെ ജയേട്ടന്റെ ബോഡിയുടെ കൂടെ തിരുവനന്തപുരം തൊട്ട് കൊല്ലം വരെ വണ്ടിയിൽ ഞാൻ ഉണ്ടായിരുന്നു. പക്ഷേ ശശിയേട്ടൻപറഞ്ഞു, ബോഡിനീ കാണരുത്, ജയന്റെ മരിച്ച മുഖം നീ കാണണ്ട എന്ന്. അതുകൊണ്ട് ഇപ്പോഴും എന്റെമനസിൽ ആ പഴയ 'ജയേട്ടൻ' തന്നെയാണ്. ശരിക്കും എനിക്ക്‌തോന്നുന്നു, പ്രേക്ഷകരുടെ മനസിൽ ഇങ്ങനെ ജീവിക്കുന്ന ഒരു നടൻ വേറെയില്ല എന്നാണ്. കാരണം, 36 കൊല്ലമായി അദ്ദേഹം മരിച്ചിട്ട്. പക്ഷേ, കൃത്യം നവംമ്പർ 16 ആവുമ്പോൾ എവിടുന്നേലും എനിക്ക് ഒരു കോൾവരും. ഇന്ന് ജയേട്ടന്റെ ഓർമ്മദിനമാണ്, ചേച്ചിക്കെന്താപറയാനുള്ളത്, അങ്ങനെപറഞ്ഞ്. ഇപ്പോഴും ജയൻ എന്ന മഹാനടൻ അണയാതെ കത്തുവാണ്...
അതുപോലെതന്നെ ഇപ്പോ അടുത്തിടെ നമ്മെപിരിഞ്ഞുപോയ ഒരു പ്രതിഭയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിത. എന്തെങ്കിലും പേഴ്‌സണൽബന്ധം സൂക്ഷിച്ചിരുന്നോ?
ഇല്ല, അങ്ങനെ പേഴ്‌സണലായി ബന്ധം ഒന്നുമില്ല. പക്ഷേ, എനിക്ക് അവരെപ്പറ്റിപറയാനുണ്ട്. കാരണം, അവർ മുഖ്യമന്ത്രിയായിരുന്ന സമയത്ത്, എന്റെ ഒരു സ്വകാര്യ ആവശ്യത്തിനായി ഞാൻ ജയലളിതയെ കാണാൻ പോയിരുന്നു. എന്നെ കണ്ടയുടനെ കൈയിൽ പിടിച്ച് സംസാരിച്ചിട്ട്, എന്നെ ഇരുത്തിയിട്ടാണ് ജയലളിത ഇരുന്നത്. ശരിക്കും എന്റെമുന്നിൽ അവർ അങ്ങനെചെയ്യേണ്ട ഒരു കാര്യവുമില്ല. പക്ഷേ അവർ പറഞ്ഞത്, 'അമ്മാ, നിങ്ങളൊരു ആർട്ടിസ്റ്റാണ്. നിങ്ങൾ ഇരുന്നിട്ടേ ഞാൻ ഇരിക്കൂ' എന്ന്. ശരിക്കും എന്റെ കണ്ണ്‌നിറഞ്ഞുപോയസന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്.
പണ്ടുകാലത്ത്‌നടികൾരാഷ്ട്രീയത്തിലിറങ്ങുന്നത് ഒരു പതിവായിരുന്നു. സീമ ഒരു കൈ നോക്കുന്നുണ്ടോരാഷ്ട്രീയത്തിൽ?
അയ്യോ! വേണ്ടേ... നമ്മളെവെറുതേവിട്ടേരെ. ഇപ്പോ മനസമാധാനത്തോടെ വീട്ടിലിരിക്കുവാ.
വിവാഹം കഴിഞ്ഞ് എത്രവർഷമായി?
36 വർഷം
ചലച്ചിത്രലോകത്ത് വിവാഹബന്ധങ്ങൾ ഒരുപാട് തകരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എന്താണ് അതിന് കാരണമായിതോന്നുന്നത്?
പരസ്പരം ബഹുമാനിച്ച്മുന്നോട്ട്‌പോകുക. ഈഗോകളയുക. ക്ഷമിക്കാൻ കുറച്ചൊക്കെശീലിക്കുക. ബന്ധങ്ങളുടെ വിലമനസിലാക്കുക. അത്രതന്നെ.
പഴയകാല നടികളുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ?
ഉണ്ട്. ഷീലാമ്മ, ശാരദാമ്മ എല്ലാരും വിളിക്കും. വല്ലപ്പോഴും ഫങ്ങ്ഷനുകളിൽവച്ച് കാണാറുണ്ട്. എല്ലാരും ഹാപ്പി.
ഇപ്പോഴത്തെ സിനിമകൾ ഒക്കെ കാണാറുണ്ടോ? ന്യൂജെനറേഷൻ താരങ്ങളിൽ ആരെയാണ് കൂടുതലിഷ്ടം?
പടങ്ങൾ എല്ലാമൊന്നും കാണാറില്ല. ഞാൻ പറഞ്ഞില്ലേ, സമയം കിട്ടുമ്പോൾവെറുതെ ഇരിക്കാനാണ് ഏറെയിഷ്ടം. ഉള്ള സമയത്ത് ഏതെങ്കിലുമൊക്കെ അമ്പലങ്ങളിൽപോകും. പിന്നെ, താരങ്ങളിൽ ദുൽഖർ സൽമാനെ ഇഷ്ടമാണ്, മഞ്ചു വാര്യരെ ഇഷ്ടമാണ്.
സീമ എന്ന നടിയുടെ കരിയർഗ്രാഫ്‌നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേരിനോട് ചേർത്ത്‌നിർത്തുന്ന ഒരു ചിത്രമാണ് 'അവളുടെ രാവുകൾ'. ഇപ്പോഴും പഴയ പടങ്ങൾ സി.ഡി ഇട്ട് കാണാറുണ്ടോ?
ശരിയാണ്. സീമയുടെ ഇരട്ടപ്പേര് പോലെയാണ് 'അവളുടെ രാവുകൾ' എന്ന ടൈറ്റിൽ. എന്റെ സിനിമാ ജീവിതത്തിൽ വലിയ ഒരു ബ്രേക്ക് തന്ന ചിത്രമാണത്. അത് ഒരിക്കലും മറക്കാനാകില്ല. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു. ചെന്നൈയിലെ സാലിഗ്രാമം എന്ന സ്ഥലത്ത് മാധവൻ നമ്പ്യാരുടെയും വസന്തയുടെയും ഏകമകളായി വളർന്ന എനിക്ക് ഇന്നീ കാണുന്ന സൗഭാഗ്യങ്ങളെല്ലാം തന്ന ദൈവത്തിന് നന്ദിപറയുന്നു.
എപ്പോഴും എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ സാധിക്കുന്നത്?
(ചിരിച്ചു കൊണ്ട്തന്നെ ഉത്തരവും തന്നു) എന്റെമനസിൽയാതൊരുടെൻഷനും ഇല്ല. ജോലിഭാരം ഇല്ല. ആരോടും അസൂയയും കുശുമ്പും ഇല്ല. ഉള്ള സമയം സന്തോഷത്തോടെ ഇരിക്കുക മാത്രമേ ഉള്ളൂ.
ഇപ്പോഴും എങ്ങനെയാ ഇങ്ങനെ സൗന്ദര്യം നിലനിർത്തുന്നത്?
പറയട്ടേ... അത് വലിയൊരു രഹസ്യമാ... നല്ല വെളിച്ചെണ്ണയാണ് എന്റെ സൗന്ദര്യരഹസ്യം. നന്നായി വെളിച്ചെണ്ണതലയിലും മുത്തും തേച്ചുപിടിപ്പിക്കുക. അത് മാത്രമാണ് സൗന്ദര്യ രഹസ്യം, അത് ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ... (ചെറിയ കുറുമ്പത്തിയെപ്പോലെ സീമ പറഞ്ഞു)
'സീമ' എന്ന നടി ആയില്ലെങ്കിൽ എന്താകുമായിരുന്നു?
നഴ്‌സ് ആകാൻ വല്ല്യ ഇഷ്ടമായിരുന്നു. അതുകൊണ്ട് ചിലപ്പോ നഴ്‌സായി വല്ല യുകെയിലോ യു.എസ്സിലോ പോയേനെ.
ഇഷ്ടനിറം? ഇഷ്ടവേഷം?
നീല കളർ, നീലയുടെ ഏത് ഷെയ്ഡും എനിക്ക് ഇഷ്ടമാ. ഇഷ്ട വേഷം കേരളത്തിന്റെസ്വന്തം മുണ്ടും നേര്യതും തന്നെ...
മലയാളത്തിന്റെ പ്രിയനടി നാട്യങ്ങളൊട്ടും ഇല്ലാതെ പറഞ്ഞു നിർത്തി. ലാളിത്യമാണ് ഈ നടിയുടെ മുഖമുദ്ര. ചമയങ്ങളില്ലാത്ത മുഖവുമായി മറുനാടൻ മലയാളിയുടെ വായനക്കാർക്ക് പുതുവത്സരാശംസകളും നേർന്നുകൊണ്ട് തന്റെ സ്വകാര്യ തിരക്കുകളിലേക്ക് നടന്നകന്നു.