'ഞാൻ മരിക്കാൻ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകൾ മാത്രം'! സ്തനാർബുദത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയ പ്രശസ്ത ഗായികയും മോഡലുമായ സീമ ജയ ശർമയുടെ അവസാന വാക്കുകളാണിത്. സീമാ ശർമ്മയുടെ മക്കളാണ് ഈ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയാക്കിയത്.

അമ്മയുടെ അവസാന ആഗ്രഹത്തെ തുടർന്ന് മക്കളാണ് സീമയുടെ വാക്കുകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. സീമയുടെ മരണത്തിന് ദിവസങ്ങൾക്കു ശേഷവും ഫേസ്‌ബുക്കിൽ തരംഗമാവുകയാണ് താരത്തിന്റെ വാക്കുകൾ. കണ്ണുനീരോടെ മക്കൾ സീമ ജയ ശർമയുടെ മക്കളാണ് അവരുടെ അവസാനത്തെ വാക്കുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. എന്റെ അമ്മ ഇന്ന് 14.10ന് മരിച്ചു. ഇതാണ് അമ്മ അവസാനമായി എഴുതിയ സ്റ്റാറ്റസ്. എനിക്ക് പോകാൻ 21 സെക്കൻഡുകൾ കൂടി ബാക്കിയുണ്ട് ഇതായിരുന്നു അമ്മയുടെ അവസാന വാക്കുകൾ.

'ഞാൻ മരിക്കാൻ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകൾ മാത്രം' എന്ന രീതിയിലാണ് സീമയുടെ അവസാന സന്ദേശം ആരംഭിക്കുന്നത്. 'ഞാൻ സീമ ജയ ശർമ.. ഞാൻ മരിച്ചാൽ എന്റെ സംസ്‌കാര ചടങ്ങുകളും മറ്റും എന്റെ മകൻ നിങ്ങളെ അറിയിക്കും. കരഞ്ഞുകൊണ്ട് ആരും എന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കരുത്. എന്റെ മരണത്തിൽ കരയാനല്ല, എന്റെ ജീവിതം ആഘോഷിക്കാനാണ് നിങ്ങൾ വരേണ്ടത്.

നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷപൂർവമായിരിക്കണം നിങ്ങൾ ചടങ്ങിനെത്താൻ. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും എന്റെ സാന്നിധ്യം ഉണ്ടായിരിക്കും. നിങ്ങൾ എവിടെയാണോ എന്താണെന്നോ എനിക്കറിയില്ല. ഞാൻ ഭൂമിശാസ്ത്രത്തിൽ പണ്ടേ മോശമാണ്. എപ്പോഴെങ്കിലും ഒരു പക്ഷി പറന്നുവന്ന് നിങ്ങളുടെ തലയിലിരുന്നാൽ ഓർക്കുക, അത് ഞാനായിരിക്കും. ഒരുപാട് സ്‌നേഹത്തോടെ.....'

1996നാണ് സീമ വിവാഹിതയാകുന്നത്. 1996 ലാണ് സീമ ജയ ശർമ വിവാഹിതയായത്, എന്നാൽ അധികം വൈകാതെ പിരിഞ്ഞു. രണ്ട് മക്കളുണ്ട്. ഒരു മകനും ഒരു മകളും. 2009 ഒക്ടോബറിലാണ് തനിക്ക് സ്തനാർബുദമാണ് എന്ന് സീമ ജയ ശർമ തിരിച്ചറിഞ്ഞത്. പിന്നീട് രോഗം കണ്ടെത്തിയതോടെ യു.കെ. ക്യാൻസർ സെന്ററിൽ ചികിത്സ തേടിവരുകയായിരുന്നു. ഒടുവിൽ ഓഗസ്റ്റ് 21 സീമ മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സീമയുടെ വാക്കുകൾ മകൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു.