ചെന്നൈ: തമിഴിലെ സെൻസേഷൻ ഹീറോയായ ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രമായ സീമരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊൻ റാം സംവിധാനം ചെയ്യുന്ന ചിത്രമായ സീമരാജയിൽ സാമന്ത അക്കിനേനിയാണ് നായികയായി എത്തുന്നത്.

സിമ്രാനും സൂരിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ സീമരാജ റോമിയോ , വേലൈക്കാരൻ എന്നി ചിത്രങ്ങൾ നിർമ്മിച്ച 24 എ എം സ്റ്റുഡിയോയാണ് നിർമ്മിക്കുന്നത്. ചിത്രത്തിനായി സാമന്ത തമിഴ്‌നാട്ടിലെ പുരാതനമായ ആയോധന കലയായ സിലംമ്പാട്ടം പഠിച്ചിരുന്നു.മലയാളത്തിൽ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.