- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമരാജയിൽ സാമന്തയുടെ രംഗങ്ങൾ പൂർത്തിയായി; മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച ടീം അംഗങ്ങൾക്ക് നന്ദി പറഞ്ഞ് സാമന്ത; താരത്തിന്റെ കൂടെ ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് ശിവകാർത്തികേയൻ
ചെന്നൈ: ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രമായി പൊൻ റാം സംവിധാനം ചെയ്യുന്ന 'സീമരാജ'യിൽ സാമന്ത അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ വിശേഷങ്ങൾ സാമന്ത തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച ടീം അംഗങ്ങൾക്ക് നന്ദിയുണ്ടെന്നും ശിവകാർത്തികേയനും പൊൻ റാവും ചിത്രത്തെ മികച്ചതാക്കുമെന്നും സാമന്ത പറഞ്ഞു. അതേ സമയം സാമന്തയ്ക്ക് നന്ദി പറഞ്ഞ് ശിവകാർത്തികേയനും രംഗത്തെത്തി. സാമന്തയുടെ അഭിനയം വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുന്നുവെന്നും ഒപ്പം ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും ശിവകാർത്തികേയൻ പറയുന്നു. ഇതാദ്യമായാണ് ശിവകാർത്തികേയനും സാമന്തയും ഒന്നിക്കുന്നത്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വൻ സ്വീകരണം നൽകിയ വേലൈക്കാരൻ ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് സീമരാജ.ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് സാമന്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. റോമിയോ , വേലൈക്കാരൻ എന്നി ചിത്രങ്ങൾ നിർമ്മിച്ച 24 AM സ്റ്റുഡിയോയാണ് ഈ ചിത്രവും നിർമ്മിക്
ചെന്നൈ: ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രമായി പൊൻ റാം സംവിധാനം ചെയ്യുന്ന 'സീമരാജ'യിൽ സാമന്ത അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ വിശേഷങ്ങൾ സാമന്ത തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.
മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച ടീം അംഗങ്ങൾക്ക് നന്ദിയുണ്ടെന്നും ശിവകാർത്തികേയനും പൊൻ റാവും ചിത്രത്തെ മികച്ചതാക്കുമെന്നും സാമന്ത പറഞ്ഞു.
അതേ സമയം സാമന്തയ്ക്ക് നന്ദി പറഞ്ഞ് ശിവകാർത്തികേയനും രംഗത്തെത്തി. സാമന്തയുടെ അഭിനയം വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുന്നുവെന്നും ഒപ്പം ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും ശിവകാർത്തികേയൻ പറയുന്നു. ഇതാദ്യമായാണ് ശിവകാർത്തികേയനും സാമന്തയും ഒന്നിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വൻ സ്വീകരണം നൽകിയ വേലൈക്കാരൻ ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് സീമരാജ.ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് സാമന്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
റോമിയോ , വേലൈക്കാരൻ എന്നി ചിത്രങ്ങൾ നിർമ്മിച്ച 24 AM സ്റ്റുഡിയോയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സാമന്തയും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ പുരാതനമായ ആയോധന കലയായ സിലാംബട്ടം ചിത്രത്തിനായി സാമന്ത പഠിച്ചിരുന്നു
And it's a wrap for me on #SeemaRaja



