- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേതുപതിയുടെ 'സീതാകാത്തി' ട്രെയിലറെത്തി; ത്രസിപ്പിക്കുന്ന ലുക്കിൽ മക്കൾസെൽവൻ എത്തുന്ന ചിത്രം സംവിധാനം ചെയുന്നത് തരണീധരൻ; ട്രെയിലർ പുറത്ത് വിട്ടത് 75പേർ ചേർന്ന്
മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന 'സീതാകാത്തി'യുടെ റിലീസ് ചെയ്ത ട്രെയിലറിന് വൻ വരവേൽപ്പ്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത് വിജയ് സേതുപതിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമാകുമെന്നാണ് സീതാകാത്തി വിലയിരുത്തപ്പെടുന്നത്. ട്രെയിലറും അത് തന്നെയാണ് വ്യക്തമാക്കുന്നത്. തന്റെ 25-ാമത്തെ ചിത്രമായ 'സീതാകാത്തി'യിൽ ഒരു എൺപതുകാരന്റെ വേഷമാണ് വിജയ്ക്ക്. 'അയ്യാ' എന്ന് ഏവരും സ്‌നേഹപൂർവ്വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ് ചിത്രത്തിൽ വിജയ് സേതുപതിക്ക്.കലയെ സ്‌നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാൾക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറിൽ പറയുന്നത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു.75 സെലിബ്രിറ്റികൾ ചേർന്നാണ് സോഷ്യൽ മീഡിയയിൽ ട്രെ
മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന 'സീതാകാത്തി'യുടെ റിലീസ് ചെയ്ത ട്രെയിലറിന് വൻ വരവേൽപ്പ്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത് വിജയ് സേതുപതിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമാകുമെന്നാണ് സീതാകാത്തി വിലയിരുത്തപ്പെടുന്നത്. ട്രെയിലറും അത് തന്നെയാണ് വ്യക്തമാക്കുന്നത്.
തന്റെ 25-ാമത്തെ ചിത്രമായ 'സീതാകാത്തി'യിൽ ഒരു എൺപതുകാരന്റെ വേഷമാണ് വിജയ്ക്ക്. 'അയ്യാ' എന്ന് ഏവരും സ്‌നേഹപൂർവ്വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ് ചിത്രത്തിൽ വിജയ് സേതുപതിക്ക്.കലയെ സ്‌നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാൾക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറിൽ പറയുന്നത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു.75 സെലിബ്രിറ്റികൾ ചേർന്നാണ് സോഷ്യൽ മീഡിയയിൽ ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ വിജയ്യുടെ ലുക്കിനു പിന്നിൽ ഓസ്‌കർ ജേതാക്കളായ കെവിൻ ഹാനെ, അലക്‌സ് നോബിൾ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകൻ ബാലാജി തരണീധരനും അമേരിക്കയിൽ പോയിരുന്നു. നാല് മണിക്കൂർ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂർത്തിയാക്കിരിയുന്നത്. പിന്നീട് മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ വേണ്ടി വരും.
ചിത്രത്തിൽ നായികയായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവ് അർച്ചനയാണ്. രമ്യ നമ്പീശൻ, ഗായത്രി, പാർവതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും 'സീതാകാത്തി'യിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.മലയാളിയായ ഗോവിന്ദ് മേനോനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. നേരത്തെ ഇരുവരും ഒരുമിച്ച 96ലെ ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.