ടൻ അലൻസിയറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് നടി ദിവ്യ ഗോപിനാഥായിരുന്നു. നടിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പിന്നീട് അലൻസിയറിനെതിരെ പലരും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ ദിവ്യ പറഞ്ഞത് പരിപൂർണ്ണ സത്യമാണെന്നും താനും ആ സംഭവത്തിന് സാക്ഷിയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം. ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാൾ മോശമായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നും ശീതൾ വെളിപ്പെടുത്തി.

'ആ സിനിമയിൽ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റിൽ പലപ്പോഴും അലൻസിയർ മദ്യപിച്ചാണ് വന്നത്. ഇവിടുത്തെ മറ്റൊരു നടിയോടും അലൻസിയർ ലിഫ്റ്റിൽ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവർക്ക് മറികടക്കാൻ കഴിഞ്ഞു. മാത്രമല്ല, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം കാണാൻ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലൻസിയർ മദ്യലഹരിയിൽ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി  പെരുമാറിയെന്നും ശീതൾ വെളിപ്പെടുത്തി.

'അപ്പോൾ തന്നെ ദിവ്യയുടെ പ്രശ്‌നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെൺകുട്ടിയോടുള്ള അലൻസിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല. ദിവ്യ ഇത് തുറന്ന് പറയാൻ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ'- ശീതൾ പറയുന്നു.

ദിവ്യയുടെ ആരോപണം പൂർണമായി തള്ളിക്കളയാൻ അലൻസിയർ തയ്യാറായില്ല. സംഭവം ഭാഗികമായി അദ്ദേഹം ശരവിച്ചു. മദ്യലഹരിയിൽ ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് അലൻസിയർ പ്രതികരിച്ചത്.