- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് സീതാറാം യെച്ചൂരി; അക്രമ രാഷ്ട്രീയം സിപിഎം നയമല്ല, എതിരാളികളെ ജനാധിപത്യ പരമായി നേരിടും; തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തും; സഖാക്കളെ ആക്രമിച്ചാൽ പ്രതിരോധിക്കും; ബിജെപിയെ നേരിടാൻ കോൺഗ്രസുമായി ബന്ധം വേണ്ട; എന്നാൽ രാഷ്ട്രീയ അടവു നയത്തിൽ തെറ്റില്ലെന്നും സിപിഎം അഖിലേന്ത്യാ സെക്രട്ടറി
തൃശൂർ: അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം. അക്രമ രാഷ്ട്രീയം പാർട്ടി നയമല്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രസംഗം. എന്നാൽ പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. എതിരാളികളെ ജനാധിപത്യ രീതിയിൽ നേരിടും. രാഷ് ട്രീയകൊലപാതകങ്ങൾ പാർട്ടിയുടെ സംസ്‌കാരമല്ല. ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുംഭകോണങ്ങളിൽ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി മൗനേന്ദ്ര മോദിയായ മാറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വിദേശയാത്രകളിൽ മോദിയെ അനുഗമിക്കുന്ന വ്യവസായികൾ ആരെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഇക്
തൃശൂർ: അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം. അക്രമ രാഷ്ട്രീയം പാർട്ടി നയമല്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രസംഗം. എന്നാൽ പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
എതിരാളികളെ ജനാധിപത്യ രീതിയിൽ നേരിടും. രാഷ് ട്രീയകൊലപാതകങ്ങൾ പാർട്ടിയുടെ സംസ്‌കാരമല്ല. ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുംഭകോണങ്ങളിൽ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി മൗനേന്ദ്ര മോദിയായ മാറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വിദേശയാത്രകളിൽ മോദിയെ അനുഗമിക്കുന്ന വ്യവസായികൾ ആരെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഇക്കാര്യത്തിൽ സിപിഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നവഉദാരവത്കരണ നയങ്ങളോട് ഒത്തുതീർപ്പ് അസാധ്യമാണ്. സിപിഎം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ്. പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശയാത്രകളിൽ മോദിയെ അനുഗമിക്കുന്ന വ്യവസായികൾ ആരെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്.
നവഉദാരവത്കരണ നയങ്ങളോട് ഒത്തുതീർപ്പ് അസാധ്യമാണ്. സിപിഎം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ്. പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഗപരമായ ഐക്യം തടയാനുള്ള നീക്കങ്ങളെ ചെറുക്കാൻ സിപിഎമ്മിന് കഴിയണം. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷം പോരാട്ടം ശക്തിപ്പെടുത്തണം. മുസ്ലിം, ക്രിസ്ത്യൻ, കമ്യുണിസ്റ്റ് എന്നിവരാണ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായ ആഭ്യന്തര ശത്രുക്കൾ എന്നാണ് ആർഎസ്എസ് പറയുന്നത്. മതനിരപേക്ഷ രാഷ്രടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കണം. ഭരണഘടന മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു. എന്നാൽ മതരാഷ്ട്രത്തിനാണ്, ഹിന്ദു രാഷ്ട്രത്തിനാണ് ആർഎസ്എസ് നിലകൊള്ളുന്നത്. മതരാഷ്ട്രം, മതനിരപേക്ഷ രാജ്യമായിരിക്കണമോ എന്നതു സ്വാതന്ത്ര്യാനന്തര കാലം മുതലേയുള്ള ചർച്ചയാണ്.
ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. സർവകലാശാലകൾ, ശാസത്രചിന്ത തുടങ്ങിയവയിലെല്ലാം അവർ കടന്നുകയറുന്നു. എന്തുകഴിക്കണം, ആരുമായി സൗഹൃദം വേണം, ആരെ വിവാഹം കഴിക്കണം എന്നെല്ലാം അവർ തീരുമാനിക്കുന്നു. സ്വകാര്യതയേയും പൗരാവകാശങ്ങളെയും തകർത്തു മുന്നേറുകയാണ് ഈ സ്വകാര്യ സേനകൾ. സ്വകാര്യ സേനകളും സദാചാര പൊലീസും ശക്തമാകുന്നു.
പൂർണ്ണമായും നവ ഉദാരവത്കരണത്തെ എതിർക്കുകയോ സ്വീകരിക്കുകയോ ചെയ്യുക എന്ന രണ്ടു വഴി മാത്രമേ നമ്മുടെ മുന്നിലുള്ളു. ജനകീയ ബദൽ നയങ്ങളുടെ അഭാവത്തിൽ വലതുപക്ഷ ശക്തികൾ കരുത്താർജിക്കും. നവ ഉദാരവത്കരണത്തിന് എതിരായ മികച്ച ബദൽ വയ്ക്കാനാവുമെന്ന് വികസിത രാജ്യങ്ങൾ തെളിയിച്ചിട്ടുണ്ട്.
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം മോദി സ്വകാര്യവത്കരിക്കുകയാണ്. മോദിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. പ്രതിരോധം, റെയിൽവേ, വ്യോമയാനം എന്നിവ സ്വകാര്യവത്കരിക്കുന്നു. വിദേശ മൂലധനത്തിന് കീഴ്പ്പെടാത്ത ഒരു മേഖലയും രാജ്യത്തില്ല. അതിസമ്പന്നരിൽ ഒരു ശതമാനത്തിന്റെ കയ്യിലാണ് മുക്കാൽ ഭാഗം സ്വത്തും. അതിൽ കൂടുതൽ ലാഭം നേടാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അനൗദ്യോഗിക സമ്പദ് ഘടനയ്ക്കാണ് ഇന്ത്യയിൽ പ്രധാന്യം. അവ തകർന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും മുതലാത്തത്തിനും സൗകര്യപ്പെടുത്തുന്ന രീതിയിലാണ് നടപ്പാക്കിയത്. സർക്കാരിന്റെ നയങ്ങൾ തൊഴിലവസരം നഷ്ടപ്പെടുത്തുകയാണ്. രണ്ടു കോടി തൊഴിൽ അവസരമായിരുന്നു ബിജെപിയുടെ വാഗ്ദാനമെന്നും യെച്ചൂരി പറഞ്ഞു.