- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
10-ാമത് സീതിഹാജി ഫുട്‌ബോൾ സ്വാഗതസംഘം രൂപീകരിച്ചു; പ്രവാസി മലയാളികളുടെ ഫുട്‌ബോൾ മാമാങ്കം 26ന്
ദുബൈ: ഫുട്‌ബോൾ പ്രേമികളായ പ്രവാസി മലയാളികൾക്ക് ഏറനാടൻ ഫുട്‌ബോൾ മാമാങ്കത്തിന്റെ വേദിയൊരുക്കി. 26 നു ദുബൈ സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമോറിയൽ ടൂർണമെന്റിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. യു.എ.ഇയിലെയും കേരളത്തിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ടീമുകളാണ് ടൂർണ
ദുബൈ: ഫുട്‌ബോൾ പ്രേമികളായ പ്രവാസി മലയാളികൾക്ക് ഏറനാടൻ ഫുട്‌ബോൾ മാമാങ്കത്തിന്റെ വേദിയൊരുക്കി. 26 നു ദുബൈ സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമോറിയൽ ടൂർണമെന്റിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. യു.എ.ഇയിലെയും കേരളത്തിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷങ്ങളിലായി വൻജന പങ്കാളിത്തത്തോടെ ആണ് ടൂർണമെന്റ് നടന്നിരുന്നത്.
ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ അൻവർ നഹ, അൻവർ അമീൻ റീജൻസി, എടവത്ത് മൂസ ഹാജി, മുസ്തഫ അൽ കത്തൽ, പി.പി ജാബിർ (രക്ഷാധികാരികൾ) ചെമ്മുക്കാൻ യാഹുമോൻ (ചെയർമാൻ), ഉമ്മർ ആവയിൽ, അബൂബക്കർ ബി.പി അങ്ങാടി, ഹംസു കാവണ്ണയിൽ, കെ.പി.പി തങ്ങൾ, സാജിദ് കെ.പി, ഖാലിദ് ബാഖവി, ഷംസുദ്ദീൻ വള്ളിക്കുന്ന് (വൈസ് ചെയർമാന്മാർ), ഹംസഹാജി മാട്ടുമ്മൽ (ജനറൽ കൺവീനർ) ഇബ്രാഹിംകുട്ടി തിരൂർ, സുലൈമാൻ വെന്നിയൂർ, അലി പോട്ടൂർ, സകീർ പെരിന്തൽമണ്ണ, അഷ്‌റഫ് തോട്ടോളി, ഷമീം ചെറിയമുണ്ടം, അബ്ദുൽ മുനീർ തയ്യിൽ (ജോയിന്റ് കൺവീനർമാർ), സൈനുദ്ദീൻ അൾട്ടിമ (ട്രഷറർ), ആർ.ശുക്കൂർ (ചീഫ്. കോർഡിനേറ്റർ), പി.വി നാസർ, മുസ്തഫ വേങ്ങര (പ്രോഗ്രാം) മുസ്തഫ തിരൂർ, സി.വി അഷ്‌റഫ് (ഫിനാൻസ്), ഇ.ആർ അലി മാസ്റ്റർ, മുജീബ് കോട്ടക്കൽ (റിസപ്ഷൻ) സിദ്ദിഖ് കാലടി, അസീസ് കൂരി (ട്രാൻസ്‌പോർട്ട്), നിഹ്മതുള്ള മങ്കട, മുഹമ്മദ് വള്ളിക്കുന്ന് (മീഡിയ), കെ.എം ജമാൽ, നാസർ കുരുംമ്പത്തൂർ( മെഡിക്കൽ) ജലീൽ കൊണ്ടോട്ടി, നൗഫൽ വേങ്ങര(രജിസ്‌ട്രേഷൻ), വി.കെ റഷീദ്, ഹമീദ് ചെറവല്ലൂർ (പ്രചരണം) ഒ.ടി സലാം, സമദ് പെരിന്തൽമണ്ണ (വളണ്ടിയർ), കുഞ്ഞിമോൻ എരമംഗലം, പി.ടി.എം വില്ലൂർ (ഫുഡ്), കോയ, ഗഫൂർ കാലൊടി (ഗ്രൗണ്ട്) എന്നിവരെ സബ് കമ്മിറ്റികളുടെ ചെയർമാൻ, ജനറൽ കൺവീനർമാരായി തെരഞ്ഞെടുത്തു.