- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേതുരാമയ്യർ അഞ്ചാമതെത്തുന്നത് ഇന്ദ്രപ്രസ്ഥത്തെപ്പോലും പിടിച്ചുകുലുക്കുന്ന കേസുമായോ? സിബിഐ കഥയുടെ അഞ്ചാംഭാഗത്തിന്റെ കഥയിൽ കേസന്വേഷണം കേരളത്തിന് പുറത്തേക്കും നീളും; മമ്മൂട്ടിയുമായി പ്രാഥമിക ചർച്ച കഴിഞ്ഞതായും ഷൂട്ടിങ് കേന്ദ്രങ്ങൾ തീരുമാനിച്ചതായും റിപ്പോർട്ട്
മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെട്ട മുമ്മുട്ടി കഥാപാത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ. അതുകൊണ്ടുതന്നെ കെ.മധു-എസ്എൻ സ്വാമി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സിനികൾ നാലെണ്ണത്തിനും മലയാള സിനിമയിൽ വൻ സ്വീകാര്യത ലഭിച്ചു. മമ്മുട്ടി ആരാധകരെ ആവേശത്തിലാക്കാൻ സേതുരാമയ്യർ വീണ്ടുമെത്തുന്നുവെന്ന വാർത്ത കുറച്ചുനാളായി കേട്ടുതുടങ്ങിയിട്ട്. അപ്പോൾത്തന്നെ ഇനി ഏതു കേസുമായിട്ടാവും അയ്യർ എത്തുകയെന്ന ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ. അപ്പോഴാണ് പുതിയ വിശേഷം എത്തുന്നത്. ഇതുവരെ കേരളത്തിലെത്തി കേസുകൾ അന്വേഷിച്ച് തീർപ്പാക്കുകയും വിജയശ്രീ ലാളിതനായി മടങ്ങുകയും ചെയ്തിരുന്ന ശീലത്തിൽ നിന്ന് മാറി കുറച്ചുകൂടി വലിയ കേസുമായാണ് ഇത്തവണ അയ്യർ എത്തുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. സിബിഐ സീരീസിലെ അഞ്ചാം ചിത്രം അടുത്തവർഷമെത്തുമ്പോൾ അതിലെ കേസന്വേഷണം കേരളം കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും നീളുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ഇതോടെ കേസ് അങ്ങ് ഇന്ദ്രപ്രസ്ഥംവരെ എത്തുന്നതാകുമോ എന്നും രാജ്യത്തെ പിടിച്ചുകുലുക്ക
മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെട്ട മുമ്മുട്ടി കഥാപാത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ. അതുകൊണ്ടുതന്നെ കെ.മധു-എസ്എൻ സ്വാമി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സിനികൾ നാലെണ്ണത്തിനും മലയാള സിനിമയിൽ വൻ സ്വീകാര്യത ലഭിച്ചു. മമ്മുട്ടി ആരാധകരെ ആവേശത്തിലാക്കാൻ സേതുരാമയ്യർ വീണ്ടുമെത്തുന്നുവെന്ന വാർത്ത കുറച്ചുനാളായി കേട്ടുതുടങ്ങിയിട്ട്. അപ്പോൾത്തന്നെ ഇനി ഏതു കേസുമായിട്ടാവും അയ്യർ എത്തുകയെന്ന ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.
അപ്പോഴാണ് പുതിയ വിശേഷം എത്തുന്നത്. ഇതുവരെ കേരളത്തിലെത്തി കേസുകൾ അന്വേഷിച്ച് തീർപ്പാക്കുകയും വിജയശ്രീ ലാളിതനായി മടങ്ങുകയും ചെയ്തിരുന്ന ശീലത്തിൽ നിന്ന് മാറി കുറച്ചുകൂടി വലിയ കേസുമായാണ് ഇത്തവണ അയ്യർ എത്തുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. സിബിഐ സീരീസിലെ അഞ്ചാം ചിത്രം അടുത്തവർഷമെത്തുമ്പോൾ അതിലെ കേസന്വേഷണം കേരളം കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും നീളുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.
ഇതോടെ കേസ് അങ്ങ് ഇന്ദ്രപ്രസ്ഥംവരെ എത്തുന്നതാകുമോ എന്നും രാജ്യത്തെ പിടിച്ചുകുലുക്കുന്ന സിബിഐ അന്വേഷണമാണോ കഥാതന്തുവെന്ന സംശയവും ഉയരുന്നു. എറണാകുളത്തും ഡൽഹിയിലും ഹൈദരാബാദിലുമായിരിക്കും ഷൂട്ടിങ് ലൊക്കേഷനുകൾ എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാധാരണഗതിയിൽ തന്റെ തിരക്കഥയൊരുക്കുന്ന രീതിവച്ച് എസ്എൻസ്വാമി തന്റെ മനസ്സിലുള്ള സ്ഥലങ്ങൾ സന്ദർശിച്ചാണ് കഥാസന്ദർഭങ്ങൾ തീരുമാനിക്കുന്നത്. ഇത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽത്തന്നെ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗം അടുത്തവർഷമെത്തുമ്പോൾ അത് ഒരു അത്യുഗ്രൻ കഥയുമായിട്ടാകും എന്ന് ഉറപ്പിക്കുകയാണ് മമ്മുട്ടിയുടെ ആരാധകരും.
കഴിഞ്ഞയാഴ്ച മധുവും എസ്എൻ സ്വാമിയും മമ്മുട്ടിയെ സന്ദർശിച്ച് ആദ്യവട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇതനുസരിച്ച് അടുത്ത ഭാഗത്തിനായി മെഗാ സ്റ്റാർ ഡേറ്റുകളും നൽകിയെന്നും റിപ്പോർട്ടുണ്ട്. ഫെബ്രുവരിയിലോ മാർച്ചിലോ നിർമ്മാണം തുടങ്ങുംവിധമാണ് ആലോചനകൾ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമാണ് ഒരു ചിത്രത്തിന്റെ അഞ്ചാംഭാഗം വരുന്നത്.
കെ മധു സംവിധാനംചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്രയാണ്. 1988 ലാണ് ഈ പരമ്പരയിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസായത്. രണ്ടാംഭാഗമായ ജാഗ്രത 1989ൽ പുറത്തുവന്നു. മൂന്നാംഭാഗം 2004ൽ സേതുരാമയ്യർ സിബിഐ എന്ന പേരിലും നാലാംഭാഗം 2005ൽ നേരറിയാൻ സിബിഐ എന്ന പേരിലും റിലീസ് ചെയ്തു.10 വർഷത്തിന് ശേഷമാണ് അഞ്ചാംഭാഗം വരുന്നത്.ഏതായാലും ഇതുവരെ ഇറങ്ങിയതിലും മികച്ച ഒരു സസ്‌പെൻസ് ത്രില്ലർ ആയിരിക്കും അഞ്ചാംഭാഗമെന്ന പ്രതീക്ഷയിൽ ആവേശത്തിലാണ് താരത്തിന്റെ ആരാധകർ.