- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റ് ആയിരുന്നപ്പോൾ ജയ്റ്റ്‌ലി സ്റ്റേഡിയം നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സേവാഗ് പറഞ്ഞു. താൻ ഡിസിഡിഎയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ കളിക്കാർക്ക് അർഹമായ പ
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റ് ആയിരുന്നപ്പോൾ ജയ്റ്റ്‌ലി സ്റ്റേഡിയം നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സേവാഗ് പറഞ്ഞു. താൻ ഡിസിഡിഎയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ കളിക്കാർക്ക് അർഹമായ പിന്തുണ ജയ്റ്റ്‌ലി നൽകിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കളിക്കാർക്കൊപ്പമായിരുന്നു അദ്ദേഹം നിലനിന്നിരുന്നതെന്നും സേവാഗ് പറഞ്ഞു. ഗൗതം ഗംഭീറും ജയ്റ്റ്‌ലിക്കു പിന്തുണയുമായി രംഗത്തെത്തിട്ടുണ്ട്. നികുതിദായകരുടെ പണമെടുക്കാതെ ഡൽഹിയിൽ രാജ്യാന്തര സ്റ്റേഡിയം പണിതത് ജയ്റ്റ്‌ലിയാണന്ന് ഗംഭീർ പറഞ്ഞു.
Next Story