തിരുവനന്തപുരം: മലപ്പുറത്ത് തട്ടമിട്ട പെൺകുട്ടികൾ ഫ്്‌ളാഷ് മോബ് കളിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ അടങ്ങുന്നില്ല. പെൺകുട്ടികളുടെ നൃത്തത്തെ പിന്താങ്ങുന്നവരെ വിമർശിക്കുന്നതിനതിരെ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റായ സൈറ സലീം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഫ്്‌ളാഷ് മോബ് വിവാദത്തിൽ റേഡിയോ ജോക്കി ആർജെ സൂരജിന് നേരേയുണ്ടായ ഭീഷണികളുടെയും തുടർന്നുള്ള മാപ്പ് പറച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു ആദ്യ പോസ്റ്റ്.

'തട്ടമിട്ട പെണ്ണുങ്ങൾ ഡാൻസ് കളിച്ചത് കാരണം നഷ്ടപ്പെട്ട ഇസ്ലാമിന്റെ അന്തസ്സിനെ, ആ ഡാൻസ് കളിച്ച കുട്ടികളേയും അവരെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞവരേയും തെറി വിളിച്ചും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ചും ഇസ്ലാമിന്റെ അന്തസ്സിനെ തിരിച്ച് പിടിച്ച 'ഫെയ്‌സ് ബുക്ക് ആങ്ങള'മാരേ നിങ്ങള് മുത്തുകളാടാ... മുത്തുകൾ... ഹൗ ബല്ലാത്ത ജാതി സാധനങ്ങൾ തന്നെ.'

ഈ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നൃത്തം ചവുട്ടിയ പെൺകുട്ടികളയും മാതാപിതാക്കളെയും ശകാരിച്ചും കമന്റുകളുടെ പ്രളയം തന്നെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വികലമായി മനസിലാക്കുന്നവരെ ലാക്കാക്കി സൈറ സലീം പുതിയ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂർണരൂപം:

അതേയതേ തെറ്റ് പറ്റിയത് എനിക്കാണ്. മാപ്പ്.... മാപ്പ്.... ഫെയ്‌സ് ബുക്ക് ആങ്ങളമാരെ മാപ്പ്...
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിലലയുന്നവർക്ക് ഒരു പിടി ഭക്ഷണം നല്കാതെ, തല ചായ്ക്കാനിടമില്ലാതെ തെരുവിലുറങ്ങുന്നവർക്ക് ഒരു തരി ആശ്വാസം നല്കാതെ, തെരുവിൽ ഡാൻസ് കളിച്ചവരെയും അവരുടെ മാതാപിതാക്കളേയും തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും വീട്ടിലിരുത്തിയാൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്‌സ് ബുക്ക് ആങ്ങളമാർ എനിക്ക് ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റ്. ഫെയ്‌സ് ബുക്ക് ആങ്ങളമാരേ, എനിക്ക് മാപ്പ് തരൂ...
.
സമുദായത്തെ സംരക്ഷിക്കാൻ അവർക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചും തെറ്റിദ്ധരിച്ചും എസ്ഡിപിഐക്ക് വോട്ട് ചെയ്യുകയും അനുകൂലിക്കുകയും ചെയ്യുന്ന കുറച്ച് പേരെങ്കിലും എനിക്ക് ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റ്. ഫെയ്‌സ് ബുക്ക് ആങ്ങളമാരെ, എനിക്ക് മാപ്പ് തരൂ....
10 പേർക്ക് ഷെയർ ചെയ്താൽ ഒരു ദിവസത്തിനുള്ളിൽ വലിയൊരു അത്ഭുതം സംഭവിക്കും എന്ന് വിശ്വസിച്ച് ഷെയർ ചെയ്യുന്നവർ എന്റെ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്. ഫെയ്‌സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....
സണ്ണി ലിയോണും മിയ ഖലീഫയുമടക്കം സകല നടിമാരുടേയും പേജ് ലൈക്ക് ചെയ്തതിന് ശേഷം, ഫെയ്‌സ് ബുക്കിൽ 'നിനക്ക് തട്ടമിട്ടു കൂടെ പെണ്ണേ' എന്ന് കമന്റ് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്‌സ് ബുക്ക് ആങ്ങളമാർ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്. ഫെയ്‌സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....

ഫെയ്‌സ് ബുക്ക് ആങ്ങളമാരേ, നിങ്ങൾ ബുദ്ധിയില്ലാത്തവരും ചിന്താശേഷിയില്ലാത്തവരും വിഡ്ഢികളുമാണെന്നും സ്പൂൺ ഫീഡിങ്ങിലൂടെ മാത്രം കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവേ നിങ്ങൾക്കൊള്ളൂ എന്നും തിരിച്ചറിയാതിരുന്ന എന്റെ കഴിവ് കേടിന് നിങ്ങൾ എനിക്ക് മാപ്പ് തരൂ....
എന്റെ കഴിവ് കേടിന് നിങ്ങൾ എനിക്ക് മാപ്പ് തരൂ....

സണ്ണി ലിയോണും മിയ ഖലീഫയുമടക്കം സകല നടിമാരുടേയും പേജ് ലൈക്ക് ചെയ്തതിന് ശേഷം ഫേസ് ബുക്കിൽ 'നിനക്ക് തട്ടമിട്ടു കൂടെ പെണ്ണേ' എന്ന് കമന്റ് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്‌സ് ബുക്ക് ആങ്ങളമാർ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്; ഫെയ്‌സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....മലപ്പുറം ഫ്്‌ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം