- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകവലിക്കാർക്ക് ഇനി കൈപൊള്ളും; സൗദിയിൽ സിഗരറ്റുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും വില ഇരട്ടിയായി
റിയാദ്: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് സൗദി ഗവൺമെന്റ് ഏർപ്പെടുത്തിയ സെലക്ടീവ് ടാക്സ് പ്രാബല്യത്തിലായി. ഇതോടെ സിഗരറ്റിനും ശീതളപാനീയങ്ങൾക്കും 50 ശതമാനവും നികുതി വർദ്ധിപ്പിച്ചു. ഇതോടെ നിലവിൽ 12 രൂപയുള്ള സിഗരറ്റ് പായ്ക്കറ്റിന് ഇനി മുതൽ ഉപഭോക്താവ് 24 രൂപ കൊടുത്ത് വാങ്ങണം. എനർജി ഡ്രിങ്കുകളുടെ വിലമൂന്നു രൂപയിൽ നിന്നും ആറു രൂപയായും ശീതള പാനീയങ്ങളുടേത് ഒന്നര റിയാലിൽ നിന്നും രണ്ടേകാൽ റിയാലായും വർധിച്ചു. സിഗരറ്റിന്റേയും ഊർജദായക പാനീയങ്ങളുടേയും ക്രമാതീതമായ ഉപയോഗം കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. ഞായറാഴ്ച പുലർച്ചെ മുതൽ ഈ നികുതി വർദ്ധന നിലവിൽ വന്നു. അധിക നികുതി ബാധകമായ ഉത്പന്നങ്ങൾ സ്റ്റോക്കുള്ള വ്യാപാര സ്ഥാപനങ്ങളും വിൽപ്പന ഏജൻസികളും ഞായറാഴ്ച മുതൽ നികുതി റിട്ടേർണുകൾ സമർപ്പിച്ച് 45 ദിവസത്തിനകം അധിക നികുതി അടച്ചിരിക്കണം.ചില്ലറവിൽപ്പന വില അടിസ്ഥാനമാക്കിയാണ് അധികനികുതി ഈടാക്കുന്നത്. അധികനികുതി ബാധകമായ ഉത്പന്നങ്ങളുടെ സ്റ്റോക്കിന് വ്യാപാരസ്ഥാപനങ്ങൾ ഒറ്റത്തവണയായി നികുതി അടയ്ക്കണം.
റിയാദ്: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് സൗദി ഗവൺമെന്റ് ഏർപ്പെടുത്തിയ സെലക്ടീവ് ടാക്സ് പ്രാബല്യത്തിലായി. ഇതോടെ സിഗരറ്റിനും ശീതളപാനീയങ്ങൾക്കും 50 ശതമാനവും നികുതി വർദ്ധിപ്പിച്ചു. ഇതോടെ നിലവിൽ 12 രൂപയുള്ള സിഗരറ്റ് പായ്ക്കറ്റിന് ഇനി മുതൽ ഉപഭോക്താവ് 24 രൂപ കൊടുത്ത് വാങ്ങണം.
എനർജി ഡ്രിങ്കുകളുടെ വിലമൂന്നു രൂപയിൽ നിന്നും ആറു രൂപയായും ശീതള പാനീയങ്ങളുടേത് ഒന്നര റിയാലിൽ നിന്നും രണ്ടേകാൽ റിയാലായും വർധിച്ചു. സിഗരറ്റിന്റേയും ഊർജദായക പാനീയങ്ങളുടേയും ക്രമാതീതമായ ഉപയോഗം കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. ഞായറാഴ്ച പുലർച്ചെ മുതൽ ഈ നികുതി വർദ്ധന നിലവിൽ വന്നു.
അധിക നികുതി ബാധകമായ ഉത്പന്നങ്ങൾ സ്റ്റോക്കുള്ള വ്യാപാര സ്ഥാപനങ്ങളും വിൽപ്പന ഏജൻസികളും ഞായറാഴ്ച മുതൽ നികുതി റിട്ടേർണുകൾ സമർപ്പിച്ച് 45 ദിവസത്തിനകം അധിക നികുതി അടച്ചിരിക്കണം.ചില്ലറവിൽപ്പന വില അടിസ്ഥാനമാക്കിയാണ് അധികനികുതി ഈടാക്കുന്നത്. അധികനികുതി ബാധകമായ ഉത്പന്നങ്ങളുടെ സ്റ്റോക്കിന് വ്യാപാരസ്ഥാപനങ്ങൾ ഒറ്റത്തവണയായി നികുതി അടയ്ക്കണം.