ർമ അർബുദത്തിനെതിരെയുള്ള ചികിത്സയുടെ ഭാഗമായി താൻ ഇക്കഴിഞ്ഞ സമ്മറിൽ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക വിധേയയായിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോക പ്രശസ്ത പോപ്പ് സ്റ്റാർ സെലീന ഗോമസ് രംഗത്തെത്തി. എന്നാൽ പ്രസരിപ്പോട് ആടിപ്പാടി നടക്കുന്ന ഈ സുന്ദരിയെ കണ്ടാൽ അവർക്ക് ഗുരുതര രോഗം ബാധിച്ചിട്ടുണ്ടെന്നോ കിഡ്‌നി ട്രാൻസ്പ്ലാന്റിന് വിധേയയായിട്ടുണ്ടോയെന്നോ ആർക്കും തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ് അത്ഭുതകരമായ കാര്യം. എന്തായാലും ഈ 25 കാരിയെ ഗുരുതര രോഗം ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഫ്രാൻസിയ റൈസയിൽ നിന്നാണ് താൻ വൃക്ക സ്വീകരിച്ചിരിക്കുന്നതെന്നും സെലീന വെളിപ്പെടുത്തുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അവരെ സഹോദരിയെന്നാണ് സെലീന വിശേഷിപ്പിച്ചിരിക്കുന്നത്. പോപ്പ് താരത്തിനെ സഹായിക്കാൻ തനിക്കൊരു അവസരം കിട്ടിയതിനാൽ താൻ അനുഗ്രഹീതയായെന്നാണ് ഫ്രാൻസിയ പ്രതികരിച്ചിരിക്കുന്നത്. സെലീനയ്ക്ക് രോഗമുണ്ടെന്ന വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കം ഇന്നലെ അവരെ ന്യൂയോർക്കിൽ വുഡി അലന്റെ ഇനിയം പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയുടെ സെറ്റിൽ കണ്ടിരുന്നു. മെയ്‌ മാസത്തിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി സെലീന കാത്തിരിക്കുമ്പോൾ അവർക്കൊപ്പം ബോയ് ഫ്രണ്ട് ദി വീക്കെൻഡ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

2015 ഒക്‌ടോബറിലായിരുന്നു താൻ ചർമാർബുദത്തിനുള്ള ചികിത്സയിലാണെന്ന കാര്യം മുൻ ഡിസ്‌നി ബാലതാരം കൂടിയായ സെലീന ബിൽബോർഡ് മാഗസിന് നൽകിയ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശരീരത്തിലെ തന്നെ കലകളെയും അവയവങ്ങളെയും ആക്രമിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ചർമാർബുദം അഥവാ ലുപുസ്. ഇന്നലെ വുഡി അലന്റെ ലൊക്കേഷനിൽ സെലീനയ്‌ക്കൊപ്പം ഇന്നലെ സഹതാരം തിമോത്തി ചലാമെറ്റിനെയും കണ്ടിരുന്നു. കിഡ്‌നിതാറുമാറായതിനെ തുടർന്നാണ് താൻ മെയ്‌ മാസത്തിൽ ആശുപത്രിയിലായതെന്നും സെലീന വെളിപ്പെടുത്തിയിട്ടുണ്ട്.

താൻ അത്യധികമായി അനുഗ്രഹിക്കപ്പെട്ടവളാണെന്നും അതിനാലാണ് രക്ഷപ്പെടാൻ സാധിച്ചിരിക്കുന്നതെന്നും സെലീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. തന്റെ ഫോട്ടോയ്‌ക്കൊപ്പം താൻ ആശുപത്രിയിൽ കിടക്കുമ്പോൾ തന്റെ കൈപിടിച്ചിരിക്കുന്ന റൈസയുടെ ചിത്രവും തന്റെ ഓപ്പറേഷന്റെ മുറിപ്പാടിന്റെ ചിത്രവും സെലീന പോസ്റ്റ് ചെയ്തിരിക്കുന്നു. ലോസ് ഏയ്ജൽസിലെ മോഡലും നടിയുമാണ് സെലീനയ്ക്ക് വൃക്ക ദാനം ചെയ്തിരിക്കുന്ന ഫ്രാൻസിയ റൈസ എന്ന 29കാരി. 2008 മുതൽ ഇവർ അടുത്ത സുഹൃത്തുക്കളാണ്. കീമോതെറാപ്പിക്ക് വിധേയയാകാനായി 2013ൽ സെലീന തന്റെ സ്റ്റാർസ് ഡാൻസ് ടൂർ റദ്ദാക്കിയിരുന്നു. എന്നാൽ 2015ൽ മാത്രമാണ് അവർ തനിക്ക് ചർമാർബുദമുണ്ടെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ഏഷ്യൻ ഓസ്‌ട്രേലിയൻ പര്യടനവും സെലീന റദ്ദാക്കിയിരുന്നു.