- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ തേടി മോദിയെ വിളിച്ച് യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി; യുഎന്നിൽ രാഷ്ട്രീയമായി പിന്തുണയ്ക്കണം എന്ന് അഭ്യർത്ഥന; സെലൻസ്കിയുടെ കോൾ രക്ഷാസമിതിയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തതിന് പിന്നാലെ
ന്യൂഡൽഹി: യുക്രെയ്നിൽ പൊരിഞ്ഞ യുദ്ധം തുടരുന്നതിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. യുദ്ധം അസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് സെലെൻസ്‌കി പ്രധാനമന്ത്രിയെ വിളിച്ചത്.
റഷ്യൻ അധിനിവേശത്തെ കുറിച്ചുള്ള വിവരങ്ങൾ സെലൻസ്‌കി മോദിയെ ധരിപ്പിച്ചു. യുഎന്നിൽ തങ്ങളെ രാഷ്ട്രീയമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തിലധികം അക്രമകാരികളാണ് രാജ്യത്ത് അതിക്രമിച്ചു കയറിയത്. ഇവരെ തുരത്താൻ ഒരുമിച്ചു നിൽക്കണം. യുഎൻ രക്ഷാസമിതിയിൽ യുക്രെയിന് അനുകൂലമായ രാഷ്ട്രീയ പിന്തുണ ഇന്ത്യ നൽകണമെന്ന് അഭ്യർത്ഥിച്ചതായും സെലെൻസ്‌കി ട്വീറ്റ് ചെയ്തു. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തതിനു പിന്നാലെയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മോദിയെ വിളിച്ചതെന്നതു ശ്രദ്ധേയമാണ്. യുക്രെയ്നിലെ സംഭവവികാസങ്ങളെ കുറിച്ച് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാണെന്നു റഷ്യ അറിയിച്ചിരുന്നു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുഎസും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല.
യുക്രെയിനിലെ സമീപകാല സംഭവ വികാസങ്ങളിൽ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി കൗൺസിൽ യോഗത്തിൽ പറഞ്ഞു. മനുഷ്യന്റെ ജീവൻ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല. ഭിന്നതകളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചർച്ച മാത്രമാണെന്നും തിരുമൂർത്തി വ്യക്തമാക്കിയിരുന്നു.
്അതേസമയം, റഷ്യൻ സൈനിക അധിനിവേശത്തിന്റെ ഭാഗമായി തലസ്ഥാനമായ കീവ് അടച്ചിട്ട സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന അറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. യുദ്ധവിരുദ്ധ സഖ്യം ശക്തമായി പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.ഇന്ന് രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണത്തിന് ശേഷമാണ് ആയുധങ്ങൾ യുക്രെയിനിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്.
പുലർച്ചെ തന്നെ മോസ്‌കോ നഗരം പിടിച്ചെടുക്കാൻ ശ്രമിക്കുമെന്ന് സെലൻസ്‌കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് തലസ്ഥാനത്ത് റഷ്യൻ സൈന്യത്തെ യുക്രെയിൻ സൈനികർ നേരിട്ടത്. സിവിലിയൻ സന്നദ്ധ പ്രവർത്തകരും റഷ്യയെ പരാജയപ്പെടുത്താൻ തയാറായി സൈന്യത്തോടൊപ്പം ചേർന്നതായും സെലൻസ്‌കി പറഞ്ഞു. ലോകം യുക്രെയിനിനൊപ്പമാണെന്നും വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ