- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഡ്രൈവിങ് സീറ്റിൽ വെറുതേ ഇരിക്കാം; തനിയേ ഓടുന്ന കാർ 2020-ൽ; വിപ്ലവം സൃഷ്ടിക്കാൻ ബെൻസ്
ന്യൂയോർക്ക്: സ്വയം ഡ്രൈവ് ചെയ്തു പോകുന്ന കാറുകൾ ഏതാനും വർഷങ്ങൾക്കുളളിൽ പുറത്തിറക്കുമെന്ന്മെഴ്‌സിഡസ് ബെൻസിന്റെ നിർമ്മാതാക്കളായ ഡെയിംലർ. 2020-ൽ സ്വപ്ന കാർ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏറെക്കുറെ എല്ലാ വഴികളിലൂടെയും കാർ തനിയെ പായുമെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഡ്രൈവർക്കു നിയന്ത്രണം ഏറ്റെടുക്കാം. ട്രാഫിക് സിഗ്നലുകൾ ത
ന്യൂയോർക്ക്: സ്വയം ഡ്രൈവ് ചെയ്തു പോകുന്ന കാറുകൾ ഏതാനും വർഷങ്ങൾക്കുളളിൽ പുറത്തിറക്കുമെന്ന്മെഴ്‌സിഡസ് ബെൻസിന്റെ നിർമ്മാതാക്കളായ ഡെയിംലർ. 2020-ൽ സ്വപ്ന കാർ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏറെക്കുറെ എല്ലാ വഴികളിലൂടെയും കാർ തനിയെ പായുമെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഡ്രൈവർക്കു നിയന്ത്രണം ഏറ്റെടുക്കാം. ട്രാഫിക് സിഗ്നലുകൾ തിരിച്ചറിയാൻ കഴിയാത്ത സന്ദർഭങ്ങളിൽ മാത്രമേ ഇത് ആവശ്യമായി വരൂ എന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
കമ്പനിയുടെ ഏറ്റവും വലിയ എതിരാളികളായ ബി.എം.ഡബ്ലിയുവിനേക്കാൾ ഒരുപടി മുന്നിൽ കയറാൻ പുതിയ പ്രഖ്യാപനം സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. തങ്ങൾതന്നെയായിരിക്കും ഏറ്റവുമാദ്യം സ്മാർട്ട് കാർ പുറത്തിറക്കുകയെന്നും കമ്പനി വ്യക്തമാക്കി. ഈ ആഴ്ച്ച നടക്കുന്ന ഫ്രാങ്ക്ഫർട്ട് കാർ ഷോയിൽ ടെക്‌നോളജിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കും.
റൂറൽ-അർബൻ ട്രാഫിക്കുകളിൽ സ്വയം ഡ്രൈവ് ചെയ്യാൻ പാകത്തിലുള്ള ടെക്‌നോളജി കണ്ടെത്തുന്ന തിരക്കിലായിരുന്നു കുറേ വർഷങ്ങളായി കമ്പനി. കഴിഞ്ഞ മാസം ഇന്റലിജന്റ് ഡ്രൈവിങ് വെഹിക്കിളുകൾ പുറത്തിറക്കിയിരുന്നു. ജർമനിയിലെ നൂറുകിലോമീറ്ററോളം പാത താണ്ടാൻ കാറുകൾക്കു കഴിഞ്ഞു. സെൻസറുകളുടെ സഹായത്താൽ തെരുവുകളും മറ്റും തിരിച്ചറിഞ്ഞാണ് കാർ മുമ്പോട്ടു പോകുന്നത്. ഇതിന്റെ അൽപം കൂടി കടന്ന സാങ്കേതികവിദ്യായായിരിക്കും ഭാവിയിലെ കാറിൽ ഉപയോഗിക്കുകയെന്നും സൂചനയുണ്ട്.