- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാശ്രയ ഓർഡിനൻസിന് സ്റ്റേ ഇല്ല; മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി; സർക്കാരിന് താൽക്കാലികമായി ആശ്വസിക്കാമെങ്കിലും ഓർഡിനൻസ് വൈകിയതിൽ കോടതിക്ക് അതൃപ്തി
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിന് സ്റ്റേ ഏർപ്പെടുത്താൻ ഹൈക്കോടതി വിസമ്മതിച്ചു. പുതുക്കി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താമെന്നും കോടതി അറിയിച്ചു. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം കോടതി തള്ളി. ഓർഡിനൻസ് ഇറക്കാൻ വൈകിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന് ആശ്വാസം നൽകുന്നതാണ് കോടതി ഉത്തരവ്. പുതിയ ഓർഡിനൻസ് പ്രകാരം എംബിബിഎസ് ജനറൽ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കിയിരുന്നു. എൻആർഐ സീറ്റിന് 20 ലക്ഷം രൂപയായി തുടരും. ബിഡിഎസ് ജനറൽ സീറ്റിന് 2.9 ലക്ഷം രൂപയായി വർധിപ്പിച്ചു. എൻആർഐ സീറ്റിന് ആറ് ലക്ഷം രൂപയാണ് ഫീസ്. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി സർക്കാർ ആദ്യം ഇറക്കിയ ഓർഡിനൻസിൽ ഫീസ് നിർണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേൽനോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെയാണ് മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്. അതോടെ സർക്കാർ ആദ്

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിന് സ്റ്റേ ഏർപ്പെടുത്താൻ ഹൈക്കോടതി വിസമ്മതിച്ചു. പുതുക്കി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താമെന്നും കോടതി അറിയിച്ചു.
ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം കോടതി തള്ളി. ഓർഡിനൻസ് ഇറക്കാൻ വൈകിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന് ആശ്വാസം നൽകുന്നതാണ് കോടതി ഉത്തരവ്.
പുതിയ ഓർഡിനൻസ് പ്രകാരം എംബിബിഎസ് ജനറൽ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കിയിരുന്നു. എൻആർഐ സീറ്റിന് 20 ലക്ഷം രൂപയായി തുടരും. ബിഡിഎസ് ജനറൽ സീറ്റിന് 2.9 ലക്ഷം രൂപയായി വർധിപ്പിച്ചു. എൻആർഐ സീറ്റിന് ആറ് ലക്ഷം രൂപയാണ് ഫീസ്.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി സർക്കാർ ആദ്യം ഇറക്കിയ ഓർഡിനൻസിൽ ഫീസ് നിർണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേൽനോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെയാണ് മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്. അതോടെ സർക്കാർ ആദ്യ ഓർഡിനൻസ് പിൻവലിച്ച് ഫീസ് നിർണയ സമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത പുതിയ ഓർഡിനൻസ് ഇറക്കുകയായിരുന്നു.

