- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലവും സാഹചര്യവും നോക്കാതെ സെൽഫിയെടുത്താൽ പണി കിട്ടും; അമ്മാവന്റെ മരണ ദുഃഖം പങ്കുവയ്ക്കാൻ സെൽഫിയെടുത്ത് കുടുങ്ങി; ഒടുവിൽ എഫ്ബി അക്കൗണ്ട് തന്നെ പിൻവലിച്ചു
കൊളംബോ: സെൽഫി എടുക്കുന്നത് ഫാഷനാണ്. പക്ഷേ സ്ഥലവും സാഹചര്യവും നോക്കണം. ഇല്ലെങ്കിൽ സെൽഫിയെടുത്തവർക്ക് മറുപടി നൽകാനുണ്ടാവില്ല. എല്ലാമറിയാവുന്നവരും എവിടെ നിന്നും സെൽഫി എടുക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇത് തന്നെയാണ് ശ്രീലങ്കൻ സ്വദേശിയായ ഈ യുവാവും ചെയ്തത്. തന്റെ അമ്മാവൻ മരിച്ചപ്പോൾ ആ വിഷമം തന്റെ സുഹൃത്തുക്കളുമായി ഇയാൾ പങ്ക് വച്ചത
കൊളംബോ: സെൽഫി എടുക്കുന്നത് ഫാഷനാണ്. പക്ഷേ സ്ഥലവും സാഹചര്യവും നോക്കണം. ഇല്ലെങ്കിൽ സെൽഫിയെടുത്തവർക്ക് മറുപടി നൽകാനുണ്ടാവില്ല. എല്ലാമറിയാവുന്നവരും എവിടെ നിന്നും സെൽഫി എടുക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇത് തന്നെയാണ് ശ്രീലങ്കൻ സ്വദേശിയായ ഈ യുവാവും ചെയ്തത്.
തന്റെ അമ്മാവൻ മരിച്ചപ്പോൾ ആ വിഷമം തന്റെ സുഹൃത്തുക്കളുമായി ഇയാൾ പങ്ക് വച്ചത് അമ്മാവന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി എടുത്താണ്. ഓർമ്മയ്ക്ക് എടുത്ത ചിത്രമെന്ന് കരുതി സൂക്ഷിച്ച് വയ്ക്കാനല്ല ഇയാൾ ഇങ്ങനെ ചെയ്തതെന്നതാണ് വിഷമകരമായ വസ്തുത. ''എന്റെ പെരിയപ്പ(അമ്മാവൻ)? മരിച്ചു പോയി. വിഷമം തോന്നു'' എന്ന് കുറിച്ച് യുവാവ് ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വളരെ പെട്ടെന്നാണ് ചിത്രം വൈറലായത്. നിരവധി പേർ ചിത്രത്തിന് ലൈക്ക് നൽകുകയും പലരും കമന്റുകൾ ഇടുകയും ചെയ്തു. മനുഷ്യത്വം മരവിച്ച മനുഷ്യൻ എന്നാണ് സെൽഫിയെടുത്തയാൾക്കുള്ള വിശേഷണം. ഇങ്ങനെ വിശേഷിപ്പിച്ച് നിരവധി പേർ ചിത്രം ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ഷെയർ ചെയ്യുകയാണ്.
യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ഇയാൾ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് നിർജ്ജീവമാക്കി. അപ്പോഴേക്കും ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു.