- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബിദിന റാലിക്കിടെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സരിത യുവാക്കളെ കൈയിലെടുത്തു; സെൽഫിയെടുക്കാനുള്ള തിരക്കിൽ ദേശീയപാതയിൽ വൻഗതാഗതസ്തംഭനം; ഫോട്ടോകൾ വൈറൽ
കാസർഗോഡ്: സോളാർ കേസും അതോടൊപ്പമുള്ള ആരോപണങ്ങളും വിവാദമാകുമ്പോഴും അതൊക്കെ മുതലെടുത്ത് ആഘോഷമാക്കുകയാണ് സരിത എസ്. നായർ. കഴിഞ്ഞ ദിവസം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം കാറിൽ തിരിച്ചു വരികയായിരുന്നു സരിത. ഉപ്പള ദേശീയ പാതയിൽ സരിത സഞ്ചരിച്ച കാർ ഗതാഗത കുരുക്കിൽ അകപ്പെട്ടു. കാറിന്റെ ഗ്ലാസിലൂടെ വിവാദ നായികയായ സരിതയെ തിരിച്
കാസർഗോഡ്: സോളാർ കേസും അതോടൊപ്പമുള്ള ആരോപണങ്ങളും വിവാദമാകുമ്പോഴും അതൊക്കെ മുതലെടുത്ത് ആഘോഷമാക്കുകയാണ് സരിത എസ്. നായർ.
കഴിഞ്ഞ ദിവസം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം കാറിൽ തിരിച്ചു വരികയായിരുന്നു സരിത. ഉപ്പള ദേശീയ പാതയിൽ സരിത സഞ്ചരിച്ച കാർ ഗതാഗത കുരുക്കിൽ അകപ്പെട്ടു. കാറിന്റെ ഗ്ലാസിലൂടെ വിവാദ നായികയായ സരിതയെ തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ കാറിനടുത്തെത്തി സരിതയെ നേരിട്ടുകാണാൻ തത്രപ്പെട്ടു. യുവാക്കളുടെ ഇംഗിതം മനസ്സിലായതോടെ കാറിന്റെ ഗ്ലാസ് താഴ്‌ത്തി നിറഞ്ഞ പുഞ്ചിരിയോടെ യുവാക്കളോട് സഹകരിച്ചു. സെൽഫി എടുക്കണമെന്ന് ആഗ്രഹം യുവാക്കൾ അറിയിച്ചപ്പോൾ സരിത മന്ദസ്മിതത്തോടെ അതിനും വഴങ്ങി.
യുവാക്കൾ മൂന്നും നാലും പേരായി ഗതാഗത കുരുക്കിലകപ്പെട്ട കാറിനെ പുണർന്ന് സെൽഫി എടുത്തു. സരിത കാറിനകത്ത് ഡോറിന് തൊട്ടുരുമ്മിയിരുന്നു. കാറിനെ തൊട്ടു യുവാക്കളും. ചുറ്റും നിന്നവരെ സരിത കൈവീശി ചലച്ചിത്ര താരത്തെപ്പോലെ പെരുമാറി. അതോടെ സെൽഫി മോഹവുമായി ചെറുപ്പക്കാർ കൂടി. നബിദിന റാലിയിൽ പങ്കെടുത്തവരും സരിതയോടൊപ്പം സെൽഫി എടുക്കാൻ കുതിച്ചെത്തി. തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് വലിയൊരു ഗതാഗതസ്തംഭനമുണ്ടാക്കി. സൽഫി മോഹം പ്രകടിപ്പിച്ചവരുടെയൊക്കെ ആഗ്രഹം സാധിപ്പിച്ച ശേഷമാണ് സരിത മടങ്ങിയത്. ഉപ്പളയിൽ നബിദിന റാലിക്കിടയിലാണ് സരിതയുടെ വാഹനം കുരുക്കിലകപ്പെട്ടത്.
കുപ്രസിദ്ധിയും പ്രസിദ്ധിയും ഒന്നും പുതുതലമുറക്ക് പ്രശ്‌നമല്ലെന്ന് ഇതു തെളിയിച്ചിരിക്കയാണ്. സോളാർ കേസിലെ നായിക അവരുടെ മനസ്സിലെ മാദകത്തിടമ്പാണ്. സെൽഫി എടുക്കാനെത്തിയവർ സരിതയെ സംബോധനചെയ്ത വാക്കുകൾകേട്ട് അവർ ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. തന്നെ കണ്ട് ആഹ്ലാദചിത്തരായ ചെറുപ്പക്കാരെ അവർ കൈയിലെടുക്കുകയും ചെയ്തു. സോളാർ കേസിലെ പ്രതി എന്നതിന് പകരം ചെറുപ്പക്കാരുടെ സ്വപ്‌ന നായികയായി സരിത മാറിക്കഴിഞ്ഞതായി വെളിവായി ഇതോടെ. നേരിടുന്ന ആരോപണങ്ങളിൽ കുലുക്കമില്ലാതെ നിറഞ്ഞ പുഞ്ചിരിയുമായി കൈവീശി അവർ യാത്ര പറഞ്ഞു. സരിതയെ ന്യൂജനറേഷൻ എങ്ങനെ കാണുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.
സെൽഫി എടുത്തവർ വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും പോസ്റ്റിട്ടു. ഉപ്പളയിൽ തനിക്ക് ലഭിച്ച താര പരിവേഷത്തിൽ ആഹ്ലാദചിത്തയായാണ് സരിതയെ കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇനിയിപ്പോൾ സരിത ഫാൻസ് അസോസിയേഷനുകൾ എന്നു തുടങ്ങുമെന്നു നോക്കിയാൽ മതി.