- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്കും ഇതുപോലുള്ള വെളിപാടുകൾ ഉണ്ടാകാറുണ്ടോ? ലാൽ ജോസ് ചിത്രത്തിന്റെ ഷൂട്ടിനിടെ കിട്ടിയ വെളിപാട് നിമിഷത്തിന്റെ സെൽഫി പങ്ക് വച്ച് മോഹൻലാൽ ചോദിക്കുന്നു; ആരാധകർക്ക് സെൽഫി കോണ്ടസ്റ്റ് ഒരുക്കി അണിയറപ്രവർത്തകർ
മോഹൻലാലും ലാൽജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ വിശേഷങ്ങൾ ഓരോന്നായി പുറത്ത് വരുകയാണ്. ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നതുകൊണ്ട് തന്നെ ഇതിനകം ശ്രദ്ധ നേടിയ ചിത്രത്തിൽ ലാലേട്ടന്റെ ലുക്ക് ഇതിനോടകം തന്നെ പ്രക്ഷേകർ സ്വീകരിച്ച് കഴിഞ്ഞു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മോഹൻലാലിന്റെ ഓണം റിലീസാണ്. എന്നാൽ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വളരെ രസകരമായ ഒരു മത്സരവുമായി രംഗത്തു വന്നിരിക്കുകയാണ് നമ്മുടെ ലാലേട്ടൻ. ആരാധകർക്കായി ഒരു സെൽഫി കൊണ്ട്സ്റ്റാണ് ഒരുക്കിയിട്ടുള്ളത്. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹം പകർത്തിയ ഒരു സെൽഫിക്കൊപ്പമാണ് അ്‌ദ്ദേഹം ഇക്കാര്യം പങ്ക് വച്ചത്. 'my velipadu moment' സെൽഫി കോണ്ടസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സ്വന്തം സെൽഫികൾ 8921970906 എന്ന നമ്പരിലേക്ക് വാട്ട്സ്ആപ് ചെയ്യണം. കോണ്ടസ്റ്റിനെക്കുറിച്ച് അണിയറക്കാർ നിങ്ങളുടെ വെളിപാടുകൾ (തോന്നലുകൾ, ചിന്തകൾ, ദർശനങ്ങൾ) സമൂഹത്തിനും
മോഹൻലാലും ലാൽജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ വിശേഷങ്ങൾ ഓരോന്നായി പുറത്ത് വരുകയാണ്. ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നതുകൊണ്ട് തന്നെ ഇതിനകം ശ്രദ്ധ നേടിയ ചിത്രത്തിൽ ലാലേട്ടന്റെ ലുക്ക് ഇതിനോടകം തന്നെ പ്രക്ഷേകർ സ്വീകരിച്ച് കഴിഞ്ഞു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മോഹൻലാലിന്റെ ഓണം റിലീസാണ്. എന്നാൽ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വളരെ രസകരമായ ഒരു മത്സരവുമായി രംഗത്തു വന്നിരിക്കുകയാണ് നമ്മുടെ ലാലേട്ടൻ. ആരാധകർക്കായി ഒരു സെൽഫി കൊണ്ട്സ്റ്റാണ് ഒരുക്കിയിട്ടുള്ളത്.
മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹം പകർത്തിയ ഒരു സെൽഫിക്കൊപ്പമാണ് അ്‌ദ്ദേഹം ഇക്കാര്യം പങ്ക് വച്ചത്. 'my velipadu moment' സെൽഫി കോണ്ടസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സ്വന്തം സെൽഫികൾ 8921970906 എന്ന നമ്പരിലേക്ക് വാട്ട്സ്ആപ് ചെയ്യണം.
കോണ്ടസ്റ്റിനെക്കുറിച്ച് അണിയറക്കാർ
നിങ്ങളുടെ വെളിപാടുകൾ (തോന്നലുകൾ, ചിന്തകൾ, ദർശനങ്ങൾ) സമൂഹത്തിനും മനുഷ്യനും നന്മ പകരുവാനോ, കാണുന്നവരിൽ ഒരു പുഞ്ചിരി ഉണർത്തുവാനോ ഇടവരുന്നതാകട്ടെ. ആ നിമിഷം ഒരു സെൽഫിയായി പകർത്തുക. അപകടകരവും, സാഹസിക സെൽഫികൾക്കുള്ള ചിന്ത തന്നെ ഉപേക്ഷിക്കുമല്ലോ. സെൽഫി ഫോട്ടോ, അയക്കുന്ന ആളുടെ പേര്, സ്ഥലം എന്നിവ 8921 970 906 എന്ന നമ്പറിലേക്ക് whatsapp മെസ്സേജായി അയക്കുക. ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാൻ സാധിക്കൂ. തിരഞ്ഞെടുക്കുന്ന 5 പേർക്ക് മോഹൻലാലിനെ കാണാനും സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരം. അവസാന തീയതി ഓഗസ്റ്റ് 10, 2017.
മോഹൻലാലിന്റെ ഓണം റിലീസാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിന്റെ പുസ്തകം. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ പൂർത്തിയായി. ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.
കോളേജിൽ പുതുതായി ചുമതല ഏൽക്കുന്ന പ്രൊഫസർ മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഗുരു ശിഷ്യ ബന്ധം പറയുന്ന ചിത്രത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധമാണ് വരച്ചുകാട്ടുന്നത്. ചിത്രത്തിൽ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മുന്തിരി വള്ളികൾക്ക് ശേഷം അനൂപ് മേനോനും ലാലുമൊന്നിച്ചുള്ള ചിത്രം കൂടിയാണിത്. അങ്കമാലി ഫെയിം അന്ന രേഷ്മയാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. പ്രിയങ്കയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദീക്ക്, കലാഭവൻ ഷാജോൺ, സലിം കുമാർ, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.