- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിംഗിനിടെ സെൽഫിയെടുത്താൽ 200 ദിർഹവും നാലു ബ്ലാക്ക് പോയിന്റും; ഫോട്ടോ, വീഡിയോ, ടെക്‌സ്റ്റ് മെസേജുകൾ അയച്ചാലും പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: ഡ്രൈവിംഗിനിടെ സെൽഫിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഡ്രൈവിംഗിനിടെ സെൽഫിയെടുക്കുന്നത് ശ്രദ്ധ പതറിപ്പോകാനും അതുവഴി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അബുദാബി പൊലീസ് മുന്നറിയിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഡ്രൈവിംഗിനിടെ സെൽഫിയെടുക്കുന്നതായി തെളിഞ്ഞാൽ 200 ദിർഹം പിഴയും നാലു ബ്ലാക് പോയിന്റും ശിക്ഷ ലഭിക്കും. ഡ്രൈവർമാർ സെൽഫിയെടുക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ലൈൻ മാറുക, പെട്ടെന്ന് വേഗത കുറയുക, ഗതാഗത നിയമങ്ങൾ തെറ്റിക്കുക തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. അത് വാഹനാപകടങ്ങൾക്ക് വഴിതെളിക്കുമെന്നതിനാലാണ് സെൽഫിയെടുക്കുന്നത് തടഞ്ഞുകൊണ്ട് പൊലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൂടാതെ ഡ്രൈവിംഗിനിടെ ഫോട്ടോ, വീഡിയോ എടുക്കുക, ടെക്‌സ്റ്റ് മെസേജ് അയയ്ക്കുക തുടങ്ങിയ ചെയ്താലും ഇതേ പിഴ തന്നെയായിരിക്കും ലഭിക്കുക. അടുത്തകാലത്തായി ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരികയാണെന്നും ഇതു തടയുന്നതിനായി കടുത്ത ശിക്ഷാ നടപടികളുമായി ഫെഡറൽ ട്രാഫിക് കൗൺസിൽ രംഗത്തു വരു
അബുദാബി: ഡ്രൈവിംഗിനിടെ സെൽഫിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഡ്രൈവിംഗിനിടെ സെൽഫിയെടുക്കുന്നത് ശ്രദ്ധ പതറിപ്പോകാനും അതുവഴി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അബുദാബി പൊലീസ് മുന്നറിയിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഡ്രൈവിംഗിനിടെ സെൽഫിയെടുക്കുന്നതായി തെളിഞ്ഞാൽ 200 ദിർഹം പിഴയും നാലു ബ്ലാക് പോയിന്റും ശിക്ഷ ലഭിക്കും.
ഡ്രൈവർമാർ സെൽഫിയെടുക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ലൈൻ മാറുക, പെട്ടെന്ന് വേഗത കുറയുക, ഗതാഗത നിയമങ്ങൾ തെറ്റിക്കുക തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. അത് വാഹനാപകടങ്ങൾക്ക് വഴിതെളിക്കുമെന്നതിനാലാണ് സെൽഫിയെടുക്കുന്നത് തടഞ്ഞുകൊണ്ട് പൊലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൂടാതെ ഡ്രൈവിംഗിനിടെ ഫോട്ടോ, വീഡിയോ എടുക്കുക, ടെക്‌സ്റ്റ് മെസേജ് അയയ്ക്കുക തുടങ്ങിയ ചെയ്താലും ഇതേ പിഴ തന്നെയായിരിക്കും ലഭിക്കുക.
അടുത്തകാലത്തായി ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരികയാണെന്നും ഇതു തടയുന്നതിനായി കടുത്ത ശിക്ഷാ നടപടികളുമായി ഫെഡറൽ ട്രാഫിക് കൗൺസിൽ രംഗത്തു വരുന്നുണ്ടെന്നും ഡയറക്ടർ ഓഫ് ദ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ആയിരം ദിർഹം പിഴയും ഒരു മാസത്തേക്ക് കാർ പിടിച്ചെടുക്കലും 12 ബ്ലാക്ക് പോയിന്റും പിഴ നൽകുന്ന രീതിയിലേക്ക് നിയമനിർമ്മാണം നടത്തണമെന്നും മേജർ സെയ്ഫ് മുഹൈർ അൽ മസൈറി ആവശ്യപ്പെട്ടു.