അടിമാലി: 14-ാം മൈൽ ചരുവിള പുത്തൻവീട്ടിൽ അബ്ദുൾ സിയാദിന്റെ ഭാര്യ സെലീനയെ കുത്തികൊലപ്പെടുത്തുകയും മാറിടം മുറിച്ചുമാാറ്റുകയും ചെയ്ത സംഭവത്തിൽ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാളെ വാദം തുടങ്ങും. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്്ജി ശശികുമാർ പി എസ് മുമ്പാകെയാണ് ഇന്ന് സാക്ഷികളുടെ വിസ്താരം തുടങ്ങുന്നത്. കേസിലെ പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷും(35) സെലീനയും തമ്മിലുള്ള സാമ്പത്തീക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പ്രൊസിക്യൂഷന്റെ കണ്ടെത്തൽ.

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.സാക്ഷി പട്ടികയിൽ 59 പേരുണ്ട്്.പബ്ളിക് പ്രൊസിക്യൂട്ടർ ബി സുനിൽ ദത്താണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരാവുന്നത്. 2017 ഒക്ടോബർ 10- നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

വീട്ടിലെത്തുമ്പോൾ അവൾ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോൾ ഞാൻ അഭിഭാഷകയാണെന്നും കേസിൽ കുടുക്കുമന്നും പറഞ്ഞ് അവൾ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോൾ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതെ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞെടുത്തു.പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളിൽ സൂക്ഷിച്ചു.അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണം.

ഇതായിരുന്നു കസ്റ്റഡിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഗിരോഷിന്റെ വിശദീകരണം. കേസിൽ പ്രൊസിക്യൂഷന്റെ കണ്ടെത്തൽ ഇങ്ങിനെ. പകൽ 2.20 തോടെ വീട്ടിൽ എത്തുമ്പോൾ വീടിന്റെ പിൻഭാാഗത്ത് സെലീന തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു.ഭാര്യ ആശുപത്രിയിലാണെന്നും കടം വാങ്ങിയ പണം തിരികെ നൽകണമെന്നും ഗിരോഷ് ആവശ്യപ്പെട്ടെങ്കിലും സെലീന തയ്യാറായില്ല.തുടർന്ന് വാക്കേറ്റമായി.നിയന്ത്രണം വിട്ട് ഗിരോഷ് അടുത്തുകിടന്ന കത്തിയെടുത്ത് ഇയാൾ കഴുത്തിലും ശരീരത്തിന്റെ പലഭാഗങ്ങളിലും കുത്തി.

ഇതിന് ശേഷം പുറത്തിറങ്ങിയ ദേശീയപാത മുറിച്ചുകടന്ന് ശേഷം പരിസരം വീക്ഷിച്ചു്.അരിശം തീരാത്തതിനാൽ തിരിച്ചെത്തി കുത്താനുപയോഗിത്ത് കത്തികൊണ്ട് ഇടത്തെ മാറിടം മുറിച്ചെടുത്ത് ,തുണിയിൽ പൊതിഞ്ഞ് ബാഗിനകത്താക്കി വീട്ടിലേയ്ക്ക് പോന്നു.കുറമ്പാലമറ്റത്തെ ഗിരീഷിന്റെ വീട്ടിലെത്തിയ ശേഷം ഗിരോഷ് തുണിയിൽ പൊതിഞ്ഞെടുത്ത സെലിനയുടെ മാറിടം മുറിയിൽ വയ്ക്കുകയും തുടർന്ന് കത്തി കഴുകി തെളിവ് നശിപ്പിക്കുകയുമായിരുന്നു.

മത്സ്യവ്യാപാരിയായ സെലിനയുടെ ഭർത്താവ് രാത്രി 7.45 -ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.അന്വേഷണത്തിൽ സമീപത്തെ സുഗന്ധവ്യഞ്ജന വിൽപ്പന കേന്ദ്രത്തിലെ സിസി ടിവി കാമറ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.ഇത് പരിശോധിച്ചപ്പോൾ ഒരാൾ വീട്ടിലേയ്ക്ക് വരുന്നതും പോകുന്നതുമായി ദൃശ്യങ്ങൾ കി്ട്ടി.സെലിനയുടെ ഭർത്താവ് ഗിരോഷാണ് വീട്ടിലേയ്ക്ക് എത്തിയതെന്ന തിരച്ചറിയുകയും പിന്നാലെ പൊലീസ് സംഘം വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

സെലീനയ്‌ക്കെതിരെ ഇയാൾ നേരത്തെ അടിമാലി പൊലീസിൽ പരാതിപ്പെട്ടിരുന്നു. കടംവാങ്ങിയ പണം തിരിച്ചുതരുന്നില്ലന്നും ഇത് വാങ്ങിനൽകണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഈ അവസരത്തിൽ ഭർത്താവിനൊപ്പമാണ് സെലീന സ്റ്റേഷനിലെത്തിയത്. അന്ന് കണ്ട രൂപ ഭാവങ്ങൾ ഓർത്തെടുത്താണ് ഭാര്യയുടെ ഘാതകനെ സിയാദ് തിരിച്ചറിഞ്ഞത്.

അടിമാലിയിൽ കമ്പ്യൂട്ടർ സെന്റർ നടത്തിവന്നിരുന്ന അവസരത്തിലാണ് സെലീനുമായി തനിക്ക് സാമ്പത്തീക ഇടപാടുകളുണ്ടായിരുന്നതെന്നും ഒരു ലക്ഷത്തി എണ്ണായിരും രൂപ പല തവണയായി സെലീന കൈപ്പറ്റിയിരുന്നെന്നുമായിരുന്നു പരാതി. പൊലീസെത്തുമ്പോൾ കൊലനടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരി മുറിയിലെ കസേരിൽ ഇട്ടശേഷം തുണിയിൽ പൊതിഞ്ഞ വീട്ടമ്മയുടെ ശരീരഭാഗം അരികിൽത്തന്നെ സൂക്ഷിച്ച് ഇയാൾ വിശ്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട സെലീന താൻ അഡ്വക്കേറ്റും ഫാാമിലി കൗൺസിലറും ആണെന്നുമാണ് ഗിരോഷിനെ ധരിപ്പിച്ചിരുന്നത്.ഗിരോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജന എന്നുവിളിക്കുന്ന അനീറ്റയെ കള്ളം പറഞ്ഞ ഗിരോഷിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് സെലീനയായിരുന്നു.അനീറ്റ ഗർഭിണിയാണെന്നും വിവാഹം കഴിച്ചില്ലങ്കിൽ കേസിൽ കുടുക്കുമെന്നുമായിരുന്നു സെലീനയുടെ ഭീഷിണി.ഇക്കാര്യം പറഞ്ഞാണ് പലതവണയായി സെലീന 108000 രൂപ വാങ്ങിയത്.ഈ തുക തിരികെ നൽകണമെന്ന് ഗിരോഷിന്റെ ആവശ്യം തള്ളിക്കളയും ഭീഷിണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണം.