- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ദിവസത്തെ അവധിയിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി; സുഹൃത്തിന് സാധനങ്ങൾ നൽകാൻ പോയ സെമീൽ പിന്നെ മടങ്ങി വന്നില്ല; പ്രവാസി യുവാവിനെ കാണാതായത് യുഎഇയിലേക്ക് മടങ്ങാൻ ഒരു ദിവസമുള്ളപ്പോൾ; കണ്ണീരോടെ ഇട്ടിലാക്കലിലെ കുടുംബം
മലപ്പുറം: അവധിക്കെത്തിയെ പ്രവാസി യുവാവിനെ കാണാതായിട്ട് നാല് ദിവസമാകുന്നു. വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി ഏങ്ങാപാടലിൽ സൈദലവിയുടെ മകൻ സെമീൽ (26)നെയാണ് കഴിഞ്ഞ 26 ന് ഞായറാഴ്ച വൈകിട്ട് മുതൽ കാണാതായത്. സെമീലിന്റെ തിരോധാനം വീട്ടുകാർക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല. കണ്ണീരു തോരാതെ മൂകമായ അവസ്ഥയാണ് സമീലിന്റെ കുടുംബത്തിൽ. യാതൊരു സൂചനയും നൽകാതെ വീടുവിട്ടിറങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പ്രവാസ ജീവിതത്തിലേക്ക് മടങ്ങേണ്ട ദിവസം തന്നെ വീട് വിട്ടിറങ്ങി അജ്ഞാത സ്ഥലത്തേക്ക് പോയതിന്റെ പൊരുൾ ആർക്കും പിടികിട്ടുന്നില്ല. മണിക്കൂറുകൾക്കു മുമ്പ് വരെ പ്രവാസത്തേക്ക് മടങ്ങുന്നതിനെ പറ്റി സംസാരിച്ച സെമീൽ പെട്ടെന്ന് എവിടേക്ക്, എന്തിന് പോയതായിരിക്കുമെന്ന ചോദ്യത്തിന് ബന്ധുക്കൾക്കും കൂട്ടുകാർക്കും മറുപടിയില്ല. 26കാരനായ സെമീൽ അവിവാഹിതനാണ്. യു എ യിൽ ജോലി ചെയ്യുന്ന സെമീൽ പത്ത് ദിവസത്തെ അവധിയിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവധി കഴിഞ്ഞ് മടങ്ങേണ്ടിയിരുന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരു
മലപ്പുറം: അവധിക്കെത്തിയെ പ്രവാസി യുവാവിനെ കാണാതായിട്ട് നാല് ദിവസമാകുന്നു. വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി ഏങ്ങാപാടലിൽ സൈദലവിയുടെ മകൻ സെമീൽ (26)നെയാണ് കഴിഞ്ഞ 26 ന് ഞായറാഴ്ച വൈകിട്ട് മുതൽ കാണാതായത്. സെമീലിന്റെ തിരോധാനം വീട്ടുകാർക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല. കണ്ണീരു തോരാതെ മൂകമായ അവസ്ഥയാണ് സമീലിന്റെ കുടുംബത്തിൽ. യാതൊരു സൂചനയും നൽകാതെ വീടുവിട്ടിറങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
പ്രവാസ ജീവിതത്തിലേക്ക് മടങ്ങേണ്ട ദിവസം തന്നെ വീട് വിട്ടിറങ്ങി അജ്ഞാത സ്ഥലത്തേക്ക് പോയതിന്റെ പൊരുൾ ആർക്കും പിടികിട്ടുന്നില്ല. മണിക്കൂറുകൾക്കു മുമ്പ് വരെ പ്രവാസത്തേക്ക് മടങ്ങുന്നതിനെ പറ്റി സംസാരിച്ച സെമീൽ പെട്ടെന്ന് എവിടേക്ക്, എന്തിന് പോയതായിരിക്കുമെന്ന ചോദ്യത്തിന് ബന്ധുക്കൾക്കും കൂട്ടുകാർക്കും മറുപടിയില്ല. 26കാരനായ സെമീൽ അവിവാഹിതനാണ്. യു എ യിൽ ജോലി ചെയ്യുന്ന സെമീൽ പത്ത് ദിവസത്തെ അവധിയിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവധി കഴിഞ്ഞ് മടങ്ങേണ്ടിയിരുന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു. മടങ്ങുന്നതിനായി വിമാന ടിക്കറ്റ് വരെ എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഞായറാഴ്ച ഉച്ചക്ക് ശേഷം ലാപ്‌ടോപ്പ്, പാസ്‌പോർട്ട് അടങ്ങുന്ന കവറുമായി സുഹൃത്തിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞ് ഇറങ്ങി.
ശേഷം തലക്കടത്തൂരിലെ സുഹൃത്തിനെ സെമീൽ കണ്ടിരുന്നു. കൂടെ ജോലി ചെയ്യുന്ന ആൾ കൊടുത്തു വിട്ട സാധനം ഏൽപ്പിക്കാനെന്നു പറഞ്ഞായിരുന്നു വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ഗൾഫിലേക്ക് കൊണ്ടുപോയി കൊടുക്കാനുള്ള സാധനവും ഏൽപ്പിച്ചിരുന്നു. പിന്നീട് സുഹൃത്തുമായി ടൗണിലെ കടയിൽ നിന്ന് ഒരു ട്രാവലിംങ് ബാഗ് വാങ്ങി. കവറിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ബാഗിൽ സൂക്ഷിച്ചു. ശേഷം വളാഞ്ചേരിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയും തിരിച്ചു വരുമ്പോൾ വെട്ടിച്ചിറ ഇറങ്ങുകയുമായിരുന്നു. ഗൾഫിലേക്ക് മടങ്ങുന്നതിനെ പറ്റി മാത്രമേ സുഹൃത്തിനോട് സംസാരിച്ചിരുന്നുള്ളൂ. മറ്റൊരു സൂചനയും നൽകിയിരുന്നില്ല.
എന്നാൻ ഏറെ വൈകിട്ടും സെമീൽ തിരിച്ചെത്താതിരുന്നതോടെ ഫോണിലും വാട്‌സ് ആപ്പിലും വീട്ടുകാർ ബന്ധപ്പെട്ടു. പക്ഷേ ഓൺലൈനിലുണ്ടായിരുന്ന സെമീൽ പെട്ടെന്ന് ഫോൺ ഓഫ് ചെയ്തു. ഇതോടെ സെമീലിനായി തിരച്ചിൽ വ്യാപിച്ചെങ്കിലും ഒരു വിവരവുമുണ്ടായില്ല. ഞായറാഴ്ച തന്നെ കൽപകഞ്ചേരി പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. പരാതിയെ തുടർന്ന് മിസിംങ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസും അന്വേഷണം ആരംഭിച്ചു.
യു എ യിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ ഉറപ്പു വരുത്തി. രാജ്യം വിട്ടിട്ടുണ്ടോ എന്നറിയാൻ പൊലീസ് എമിഗ്രേഷൻ വിഭാഗത്തിൽ വിവരങ്ങൾക്കായി അപേക്ഷ നൽകി. ഇതിനിടെ ഇന്നലെ വൈകിട്ട് സെമീൽ ആണെന്നു പറഞ്ഞ് വീട്ടുകാർക്ക് ഒരു ഫോൺ കോൾ വന്നിരുന്നു. താൻ പൂനയിലുണ്ടെന്നും ഈ നമ്പരിലേക്ക് തിരിച്ചുവിളിക്കരുതെന്നും പറഞ്ഞ ഫോൺ കോൾ ഏതാനും സെക്കന്റുകൾ കൊണ്ട് കട്ട് ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി കൽപകഞ്ചേരി എസ്.ഐ സംഗീത് പറഞ്ഞു. അതേ സമയം സെമീലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിലോ ബന്ധുക്കളേയോ അറിയിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.