ഷാർജ : ഗാന്ധിയൻ ദർശനങ്ങൾ പുതുതലമുറയ്ക്ക് വഴികാട്ടിയായി മാറണമെന്നും ജാതി-മത വർഗീയ ചിന്തകൾ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇന്നത്തെ സാഹചര്യങ്ങൾ ഇന്ത്യയെ ഏറെ പിന്നിലേക്ക് നയിക്കുന്നുവെന്നും , ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ആകമാന ജനതയുടെ പുരോഗതിയായിരുന്നുവെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ .പി. ജോൺസൺ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധിയുടെ 150 മത് ജന്മവാര്ഷികത്തോടനുബന്ധിച്ചു കെപിസിസി യുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കരസാഹിതിയുടെ ആഭിമുഖ്യത്തിൽ ഒരു വര്ഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘടാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടർന്ന് നടന്ന ഗാന്ധിജിയുടെ ലോകം' എന്ന സെമിനാറിൽ റേഡിയോ മംഗോ യു.എ.ഇ കണ്ടന്റ് ഹെഡ് എസ്.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തിക്കോ, പ്രസ്ഥാനത്തിനോ, രാജ്യത്തിനോ, ചരിത്ര കാലഘട്ടത്തിനോ അവകാശപ്പെടാനാകില്ല എന്നും അദ്ദേഹം മാനവരാശിയുടെ പൊതു സ്വത്താണെന്നും എസ്.ഗോപാലകൃഷ്ണൻ പറഞ്ഞു.

സംസ്‌കാരസാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ.വി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു , സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് , ഇൻകാസ് യു.എ.ഇ നാഷണൽ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ , ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, മലയാള മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു, മിഡിൽ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി , മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻസ് ഹെഡ് എം.സി.എ. നാസർ,ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്തോഷ് നായർ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശേരി, ട്രഷറർ കെ.ബാലകൃഷ്ണൻ, ഡയസ് ഇടിക്കുള,കെ.എം.ഉണ്ണികൃഷ്ണൻ, അഴീക്കോട് ഹുസൈൻ, പോൾ ജോർജ് പൂവത്തേരിൽ, ദീപ അനിൽ, റീനാ സലിം, കെ.ആർ .രാജശേഖരൻ,ജോസ് ജോസഫ് ,വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

റെഞ്ചി കെ. ചെറിയാൻ, ബാബു വർഗീസ്, മാത്യു ജോൺ, രാജൻ തങ്കച്ചൻ, മനോജ് ചെന്നിത്തല , ഷിബു വീയപുരം , മനു ഡാനിയൽ എന്നിവർ നേതൃത്വം നൽകി.