പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനസൃഷ്ടിക്കായുള്ള ശ്രമങ്ങൾ നടന്നുവരികയാണല്ലോ. തൃക്കാക്കര എന്ന ജില്ലാ തലസ്ഥാന നഗരസഭയും അതിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകത വളരെ അത്യാവശ്യം ആണ്.എന്നാൽ ഏറെ വികസന സാധ്യതകളുള്ള തൃക്കാക്കരക്ക് ഇപ്പോഴും ആസൂത്രിതമായ ഒരു വികസന സമീപനം രൂപീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.

ഈ സാഹചര്യത്തിൽ തൃക്കാക്കരയെ ഒരു മാതൃകാ നഗരസഭയാക്കി രൂപപ്പെടുത്തുന്നതിനെപ്പറ്റി പ്രാഥമികമായ ചിന്തകൾ പങ്കുവക്കുന്നതിനും ഭാവി സാധ്യതകൾ തേടുന്നതിനുമായി നഗരസഭയിലെ റെസി. അസോസിയേഷനുകളും കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന വ്യക്തികളും പങ്കെടുക്കുന്ന ഒരു വികസന സെമിനാർ ഒക്ടോ. 21 ഞായർ 2PM ന് കാക്കനാട് കളക്ടറേറ്റിന് സമീപമുള്ള എസ്.എൻ ഡി.പി. ഹാളിൽ തൃക്കാക്കരയിലെ നിവാസികളെയും ഉൾപ്പെടുത്തി നടത്തുന്നതാണ്. എംഎൽഎപി.ടി തോമസ് അവർകൾ അതിന്റെ ഉൽഘാടനം നിർവ്വഹിക്കുന്നു.

വിശിഷ്ടാതിഥികൾ
സി.എൻ. രാമചന്ദ്രൻ നായർ (Rtd ഹൈകോർട്ട് ജഡ്ജ് )
എംപി. സുകുമാരൻ നായർ (Former MD T.C.C.)
സി.ആർ. നീലകണ്ഠൻ (കൺവീനർ, ആം ആദ്മി പാർട്ടി കേരള)
സാബു ഫ്രാൻസിസ് (തൃക്കാക്കര നഗരസഭാ ഉപാധ്യക്ഷൻ)
കെ.എം. അബാസ് (ട്രാക്ക് പ്രസിഡന്റ് )
സലിം കുന്നുംപുറം (ട്രാക്ക് )
പോൾ മേച്ചേരി (തൃക്കാക്കര സാംസ്കാരിക കേന്ദ്രം )

സ്ഥലം : ശ്രീ നാരായണ ഹാൾ (കലക്ടറേറ്റ് തെക്കേ കവാടത്തിനു സമീപം ), കാക്കനാട്
തീയ്യതി : ഒക്ടോ.21 2018, ഞായർ
സമയം : ഉച്ചയ്ക്ക് 2 മണിക്ക്

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
സലിം കുന്നുംപുറം 9447124312
സി.ആർ.നീലകണ്ഠൻ 9446496332
ഫോജി ജോൺ 8547885667